തിരുവനന്തപുരം: പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു. പ്രധാന പ്രതിയും സജീവ സിപിഎം പ്രവര്‍ത്തകനുമായ പാളയം സന്തോഷാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നത്. ഇയാള്‍ക്കായി നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ഇയാള്‍ ഒളിവില്‍ പോയി. മുതിര്‍ന്ന നേതാക്കളുടെ സഹായത്തോടെ വിദേശത്തേക്ക് രക്ഷപ്പെട്ടതെന്നാണ് സൂചന.
ക്രൈംബ്രാഞ്ചിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ അന്വേഷണം നടത്തുന്ന 30 അംഗ പ്രത്യേക അന്വേഷണസംഘത്തെ കബളിപ്പിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കോര്‍പറേഷനിലെ രണ്ട് മുന്‍ കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ഐ.പി. ബിനു, ആറ്റുകാല്‍ ഉണ്ണി എന്ന ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ജയിലിലായത്.













