Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കെ.രാമന്‍പിള്ള by കെ.രാമന്‍പിള്ള
Jun 25, 2026, 07:22 am IST
in Article
പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

കെ. രാമന്‍പിള്ള/ ക. കുഞ്ഞിക്കണ്ണന്‍

അടിയന്തരാവസ്ഥയ്‌ക്ക് 51 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. സ്വതന്ത്രഭാരതത്തില്‍ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഭീകരാവസ്ഥയായിരുന്നു അന്ന് അനുഭവിക്കേണ്ടി വന്നത്. അടിയന്തരാവസ്ഥയുടെ മറവില്‍ ഭാരതീയര്‍ക്ക് ഭീതിയും വെറുപ്പും വിദ്വേഷവുമാണ് അന്ന് ജനങ്ങളിലുണ്ടാക്കിയത്. ഇന്നത് കെട്ടുകഥയായി അവശേഷിപ്പിച്ച ആ മനുഷ്യത്വഹീനമായ ഭീകരാവസ്ഥ എന്തിന്റെ പേരിലായാലും അത് രാക്ഷസീയമാണ്. അഭൂതപൂര്‍വ്വവും അപ്രതീക്ഷിതവുമായ ആ ദുരവസ്ഥയെക്കുറിച്ച് മിണ്ടാന്‍ അന്ന് അവസരമുണ്ടായിരുന്നില്ല. പത്രങ്ങളില്‍ വാര്‍ത്ത നല്‍കാന്‍ കഴിയില്ല. കര്‍ശനവും പ്രാകൃതവുമായ നടപടിയായിരിക്കും അതിന് ഭംഗം വരുത്തിയാല്‍ അനുഭവം. പാര്‍ട്ടി സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും അടിയന്തരാവസ്ഥ തടയിടില്ലെന്നാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്‍ ആവര്‍ത്തിച്ചിരുന്നതെങ്കില്‍ സംഭവിച്ചതെല്ലാം അതിന് വിപരീതമായിരുന്നു. ഇന്ദിരാ ഗാന്ധിക്ക് പിന്തുണ നല്‍കാത്ത ഒരാള്‍ക്കുപോലും മിണ്ടാന്‍ അധികാരമില്ല. ആര്‍എസ്എസ് ഉള്‍പ്പെടെ 26 സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. കേരളത്തിലെ പാര്‍ട്ടികളില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമായിരുന്നു പ്രവര്‍ത്തന സ്വാതന്ത്ര്യം.

1975 ജൂണ്‍ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ജൂണ്‍ 27 ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം എറണാകുളത്ത് ചേര്‍ന്നിരുന്നു. ജനസംഘം ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിന്റെ തീരുമാനം കേരളത്തില്‍ പൊരുതാനായിരുന്നു. ജൂലൈ 9, 10, 11 തീയതികളില്‍ സമരം നടത്താനാണ് നിശ്ചയിച്ചത്. ആ സമരത്തില്‍ പങ്കെടുത്ത ഇഎംഎസ്, എകെജി, ഒ. രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ മിസ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ദിവസങ്ങള്‍ക്കകം ഇഎംഎസിനെയും എകെജിയെയും മോചിപ്പിച്ചു. ഇത് ഇന്ദിരാ ഗാന്ധിയുമായുണ്ടാക്കിയ ഡീലിന്റെ ഭാഗമാണെന്ന് പിന്നീട് വ്യക്തമായി.

കേരളത്തില്‍ സംഘര്‍ഷമില്ലാതെ സമരം നടത്താനുള്ള തീരുമാനം അപ്പാടെ പാലിച്ചു. ഒരു സമരസ്ഥലത്തും സമരക്കാര്‍ ബലപ്രയോഗത്തിന് സാഹചര്യമുണ്ടാക്കിയിട്ടില്ല. എന്നാല്‍ എല്ലാ സ്ഥലത്തും രാജാവിനേക്കാള്‍ രാജഭക്തി പ്രകടിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് സമരക്കാരെ നിഷ്ഠൂരമായി തല്ലിച്ചതച്ചു. പിടിയിലായവരെ മാസങ്ങളോളം ജയിലിലടച്ചു. നവംബര്‍ 14 ന് തുടങ്ങിയ അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടുമാസം നീണ്ടുനിന്നു. സമരത്തില്‍ അക്രമം അരുതെന്ന് ജയപ്രകാശ് നാരായണന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും ആയിരക്കണക്കിന് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച നൂറുകണക്കിനാളുകള്‍ക്ക് കൊടിയ ദുരന്തമാണ് അനുഭവിക്കേണ്ടിവന്നത്. പലരും മര്‍ദ്ദനത്തിന്റെ കാഠിന്യത്താല്‍ മരണപ്പെട്ടു. ഇന്നും അന്നത്തെ പീഡനത്തിന്റെ കെടുതിയും പേറി ജീവിക്കുന്ന നൂറുകണക്കിന് ആളുകളുണ്ട്. കേരളത്തില്‍ മാത്രം മിസ പ്രകാരം ജയിലില്‍ കിടന്ന 184 പേരുണ്ട്. മൊത്തം ജയില്‍വാസം അനുഭവിച്ചവര്‍ 7434 പേര്‍. 1219 പേര്‍ക്ക് അടിയന്തരാവസ്ഥയ്‌ക്ക് ഇരയായി ജീവന്‍ നഷ്ടമായി. അന്നത്തെ മര്‍ദ്ദനത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് 14 സംസ്ഥാനങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നത് മധ്യപ്രദേശ് സര്‍ക്കാരാണ്. മിസ പ്രകാരം ജയിലില്‍ കിടന്നവര്‍ക്ക് 30,000 രൂപ നല്‍കുന്നുണ്ട്. ജയില്‍ വാസത്തിന്റെ തോതനുസരിച്ച് തുകയില്‍ മാറ്റം വരുന്നുണ്ട്.

കേരളത്തിലും ഇപ്രകാരം സഹായം നല്‍കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതൊന്ന് ഗൗനിക്കാന്‍ പോലും സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. ഞാനടക്കമുള്ള നിരവധി പേര്‍ അടിയന്തരാവസ്ഥക്കാലം മുഴുവന്‍ ഒളിവിലാണ് പ്രവര്‍ത്തിച്ചത്. ചില ദിവസങ്ങളില്‍ ഭക്ഷണം പോലും കിട്ടിയിരുന്നില്ല. ‘ചില ദിവസങ്ങളില്‍ പ്രാതല്‍ ഒരു സ്ഥലത്ത്, ഉച്ച ഊണ് മറ്റൊരു സ്ഥലത്ത്, അത്താഴം വേറൊരു സ്ഥലത്ത്. ഉറക്കം മറ്റൊരിടത്ത്. നൂറുകണക്കിന് വീടുകളില്‍ ഇതിനായി സംവിധാനം ഒരുക്കിയിരുന്നു,’ രാമന്‍പിള്ള വിശദീകരിച്ചു.

അടിയന്തരാവസ്ഥയിലെ കസ്റ്റഡിയില്‍ അനുഭവിക്കേണ്ടിവന്ന മര്‍ദ്ദനങ്ങളുടെ ചിത്രങ്ങളും ചരിത്രവും അവര്‍ണനീയമാണ്. പറഞ്ഞറിയിക്കാന്‍ പോലും പറ്റാത്ത കാട്ടാളത്തരമാണ് അതൊക്കെ. അതിന്റെ രേഖാചിത്രം അന്യത്ര നല്‍കിയിട്ടുണ്ട്.
ഭരണകക്ഷിയായ ഇന്ദിരാ കോണ്‍ഗ്രസ് അടിയന്തരാവസ്ഥയെ കലവറയില്ലാതെ പിന്താങ്ങി എന്നാണ് മാധ്യമങ്ങളിലൂടെ ജനം മനസ്സിലാക്കിയത്. എന്നാല്‍ ചന്ദ്രശേഖര്‍, മോഹന്‍ധാരിയ, രാംധന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ജെ.പി. പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നതുകൊണ്ടാവാം ആദ്യദിവസം തന്നെ അവര്‍ തടവിലാക്കപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം വിളിച്ചുകൂട്ടിയ കേന്ദ്ര ക്യാബിനറ്റ് യോഗം അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ബാധിച്ച നപുംസകത്വത്തിന് നിദര്‍ശനമായി. ഇതു സംബന്ധിച്ച് കുല്‍ദീപ് നയ്യാര്‍ തന്റെ ജഡ്ജ്മെന്റ് എന്ന പുസ്തകത്തില്‍ പറയുന്നു.
”ജഗജീവന്‍ റാമും ചവാനും തങ്ങളുടെ മുന്നിലുള്ള ചുവരിലേക്ക് കണ്ണും നട്ടിരുന്നു. സ്വരണ്‍ സിങ് മാത്രം സംസാരിച്ചു. അടിയന്തരാവസ്ഥ ആവശ്യമാണോ എന്നു സംശയം പ്രകടിപ്പിച്ചുകൊണ്ട്. പക്ഷേ, അതില്‍ അദ്ദേഹം ഉറച്ചുനിന്നില്ല. ഇന്ദിരാ ഗാന്ധി ഒന്നും പറഞ്ഞതുമില്ല. ജഗജീവന്‍ റാമിനോട് അടിയന്തരാവസ്ഥാ പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ഇന്ദിര ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹമത് അനുസരിക്കുകയും ചെയ്തു”.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് വൈരം മറന്ന് ഇന്ദിരയുടെ പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. അന്നുകേരളം ഭരിച്ചിരുന്നത് സി. അച്യുതമേനോന്റെ നേതൃത്വമായിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഒരു മുന്നണിയാണത്. ആ മുന്നണിയുടെ നേതാക്കള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചു പ്രസ്താവനയിറക്കി. ഇന്ദിരാഗാന്ധിയുടെ നിയമവിരുദ്ധ സര്‍ക്കാരിന് പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പുനല്‍കി. മറ്റെല്ലാ കക്ഷികളും കോണ്‍ഗ്രസ് (പരിവര്‍ത്തനവാദി) ഗ്രൂപ്പും എം.പി. മന്മഥന്റെ നേതൃത്വത്തിലുള്ള സര്‍വോദയ വിഭാഗവും അടിയന്തരാവസ്ഥക്കെതിരെ 1975 ജൂണ്‍ 26, 27 തീയതികളില്‍ സംസ്ഥാന വ്യാപകമായി പ്രകടനം നടത്തി. പ്രസ്താവനകള്‍ പുറപ്പെടുവിച്ചു.

കേരളത്തിലെ പ്രതിപക്ഷ മുന്നണിയും ഭാരതീയ ജനസംഘവും യോഗം ചേര്‍ന്ന് അടിയന്തരാവസ്ഥക്കെതിരെ ജൂലൈ 9, 10, 11 തീയതികളിലായി സംസ്ഥാന- ജില്ലാ- മണ്ഡല തലങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ നിശ്ചയിച്ചു. ഈ പ്രതിഷേധ പ്രകടനാവസരത്തില്‍ കേരളത്തിലെ പ്രതിപക്ഷ നേതാക്കളില്‍ പലരും അറസ്റ്റിലായി. എ.കെ.ജി, ഇഎംഎസ്, ഒ. രാജഗോപാല്‍, കെ.എം. ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള, കെ. ശങ്കരനാരായണന്‍, അരങ്ങില്‍ ശ്രീധരന്‍ എന്നിവരും അറസ്റ്റുചെയ്യപ്പെട്ടു. മിസ പ്രകാരം തടവിലാക്കിയ ഇവരില്‍ ചിലര്‍ ദിവസങ്ങള്‍ക്കം മോചിതരായി. എകെജി, ഇഎംഎസ് എന്നിവര്‍ ആദ്യവും കെ.എം. ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള, കെ.ശങ്കരനാരായണന്‍ എന്നിവര്‍ പിന്നീടും മോചിതരായി. ജോര്‍ജ്ജും ബാലകൃഷ്ണപിള്ളയും ഭരണപക്ഷത്തു ചേര്‍ന്നു മന്ത്രിമാരായി. മാസങ്ങള്‍ക്കുശേഷം ശങ്കരനാരായണനും ആ പാതതന്നെ പിന്തുടര്‍ന്നു.

അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ തൊഴിലാളി സംഘടനാ നേതാക്കളെ മിസ പ്രകാരം ജയിലിലടയ്‌ക്കുകയും അവരുടെ യൂണിയനുകളില്‍ വിള്ളലുണ്ടാക്കി ഐഎന്‍ടിയുസിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുകയും ചെയ്തു. അതോടെ മാര്‍ക്സിസ്റ്റ്- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫലത്തില്‍ നിഷ്‌ക്രിയമായിത്തീര്‍ന്നു. ജൂലൈ 11നു ശേഷം ഇടതുമുന്നണി അടിയന്തരാവസ്ഥക്കെതിരായ ഒരു സമരത്തിലും പങ്കാളികളായില്ല.

ഈ സാഹചര്യത്തെ വിശദീകരിച്ചുകൊണ്ട് ഇഎംഎസ് എഴുതുന്നു. ‘കൂടാതെ ഏറ്റവും വലിയ ഇടതുപക്ഷ കക്ഷിയായ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അറിയപ്പെടുന്ന സമുന്നത നേതാക്കളെ അറസ്റ്റില്‍ നിന്നൊഴിവാക്കി വലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടികള്‍ക്കുമാത്രം എതിരായാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമെന്ന പ്രതീതി വരുത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം.
മാര്‍ക്സിസ്റ്റു പാര്‍ട്ടി കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു എന്ന് ഇഎംഎസ് സമ്മതിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യത്തെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു. പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യ അവകാശങ്ങളും വീണ്ടെടുക്കുന്നതിന്റെ സാധ്യത അങ്ങേയറ്റം വിരളമാണ്. മിക്കവാറും ഇല്ലെന്നുതന്നെ പറയാം, ‘ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരുന്നുവെങ്കിലും അറിയപ്പെടുന്ന സമുന്നത നേതാക്കളിലൊരു വിഭാഗം നിയമവിധേയമായി തന്നെ പ്രവര്‍ത്തിക്കണമെന്നതായിരുന്നു ഭൂരിപക്ഷത്തിന്റെ നിര്‍ദ്ദേശം. പൗരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിന്റെ സാധ്യത വിരളമാണെന്ന നിലപാട് തെറ്റായിരുന്നുവെന്ന് സെന്‍ട്രല്‍ കമ്മിറ്റിതന്നെ പിന്നീട് സമ്മതിച്ചു.

Tags: Indira GandhiSamvidhan Hatya Diwas51 years of Emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

Article

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)
India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.