Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
Jun 23, 2026, 06:51 am IST
inSamskriti

”രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍”

എന്നു പാടിയതു ഭാഷാകവിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായ പൂന്താനമാണ്. പൂന്താനം ഭവാന്‍ എന്നു വിവക്ഷിച്ചത് സാക്ഷാല്‍ ഭഗവാനെയാണ്. ഭഗവാന്റെ ഇച്ഛയ്‌ക്ക് അനുസരിച്ചാണ് ഇതൊക്കെ നടക്കുന്നത് എന്നതു ശരിതന്നെ. പക്ഷേ ഭഗവാന്‍ ഒരു കാരണവുമില്ലാതെ അങ്ങനെ ചെയ്യില്ലല്ലോ. അവിടെയാണ് ഒരുവന്റെ ജാതകം പ്രസക്തമാകുന്നത്. ജാതകയോഗമുള്ളവര്‍ തണ്ടിലേറുമ്പോള്‍ ദുര്യോഗമുള്ളവന്‍ തണ്ടില്‍ നിന്നിറങ്ങി തോളില്‍ മാറാപ്പു ചുമക്കേണ്ടി വരുന്നു. സമൂഹത്തില്‍ വലിയ പ്രതാപത്തോടെ ജീവിച്ചിട്ടും ഇങ്ങനെ മാറാപ്പു ചുമക്കേണ്ടി വന്ന ഒട്ടേറെപ്പേര്‍ നമ്മുടെ കണ്‍മുന്നില്‍ത്തന്നെ ഉണ്ടാവും.

കോടികളുടെ വ്യാപാരസാമ്രാജ്യം തകര്‍ന്നു കടക്കെണിയില്‍ ആയവര്‍, ഉന്നതോദ്യോഗത്തില്‍ നിന്നു പൊടുന്നനവേ പുറത്താക്കപ്പെടുകയോ രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധമാക്കപ്പെടുകയോ ചെയ്യുന്നവര്‍.. ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അത്ഭുതം കൂറും. നമുക്ക് ബോധ്യമാവുന്ന ഒരു കാരണവും അവരുടെ ജീവിതത്തില്‍ അതുവരെ സംഭവിച്ചിട്ടുണ്ടാവില്ല. അവരില്‍ ചിലര്‍ തികഞ്ഞ ബുദ്ധിശാലികളും യുക്തിവാദികളും ആയിരിക്കാം. പക്ഷേ തകര്‍ച്ചയ്‌ക്കു ശേഷം അവരോടു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ അവരില്‍ നിന്നു ലഭിക്കൂ, ‘സമയദോഷം.’ അതേ, അതുതന്നെയാണ് ശരി.

വിശ്വാസവഞ്ചനയാലും മോഷണത്താലും അപ്രതീക്ഷിത ശത്രുനീക്കങ്ങളാലും കേസുകള്‍ മൂലവും ആവാം തകര്‍ച്ച തുടങ്ങുന്നത്. ചിലര്‍ ഈ പ്രതിസന്ധിക്കൊപ്പം ശാരീരിക, മാനസിക ആരോഗ്യം തകരാറിലായി കരകയറാന്‍ വയ്യാത്തവിധം സമ്പൂര്‍ണ തകര്‍ച്ചയിലേക്കും വീണുപോകാം.

ജാതകത്തില്‍ ചില ദശാസന്ധികാള്‍ വരുമ്പോള്‍ എത്ര കരുത്തനും അപ്പാടെ തറപറ്റും. ഒരു ദശ മാറി മറ്റൊന്ന് ആരംഭിക്കുന്ന ‘ദശാസന്ധി'(പ്രത്യേകിച്ച് വിരുദ്ധ ഗ്രഹങ്ങളുടെ ദശാസന്ധി, ഉദാ: ശുക്രദശ കഴിഞ്ഞ് ആദിത്യദശ ആരംഭിക്കുന്നത്) വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഈ സമയത്ത് എത്ര മുന്‍കരുതലോടെ നീങ്ങിയാലും വിധിയുടെ കണ്ണുകെട്ടിക്കളിയില്‍ തെറ്റായെടുക്കുന്ന തീരുമാനം സര്‍വ്വവും തകര്‍ത്തുകളയാം. മൗഢ്യം ബാധിച്ച ഗ്രഹത്തിന്റെ ദശാസന്ധിയും ഇവ്വിധം കഠിനദോഷങ്ങളെ വരുത്തിവെക്കാം.

ഇങ്ങനെ തറപറ്റിക്കുന്നതില്‍ ശനിക്കും രാഹുവിനും കുജനും ഉള്ള പങ്ക് വലുതാണ്. അധികാരത്തിന്റെയും തൊഴിലിന്റെയും കാരകത്വം ശനിക്കാണ്. ജാതകത്തില്‍ ശനി അനുകൂലനായവന്‍ ധനാധിപനാകും. ശനി പ്രതികൂലനായവന്‍ എത്ര സമ്പന്നമായ തറവാട്ടില്‍ ജനിച്ചാലും ദശാസന്ധിയില്‍ പെടുന്നതോടെ ദരിദ്രനാരായണനാവും. കര്‍മ്മ ഭാവത്തിന് (പത്താമിടം) ദുഃസ്ഥാനസ്ഥിതനായ ശനിയുടെ ദൃഷ്ടി വരികയും ചാരവശാല്‍ ഏഴരശ്ശനി, അഷ്ടമശ്ശനി എന്നിങ്ങനെ ദോഷപ്രദമായ സമയമാവുകയും ഒപ്പം ദശാകാലം കൂടി പ്രതികൂലവുമായാല്‍ വ്യാപാരത്തിലും ഔദ്യോഗിക പദവിയിലും അപ്രതീക്ഷിത തകര്‍ച്ച പ്രതീക്ഷിക്കണം.

പത്താമിടം പോലെ എട്ടാമിടവും ക്ഷിപ്രപതനത്തിനും തന്മൂലമുള്ള അപമാനനത്തിനും കാരണമാകാം. അഷ്ടമത്തില്‍ നില്‍ക്കുന്ന രാഹുവിന്റേയും ചൊവ്വയുടേയും ദശാകാലത്ത് എത്ര മുന്‍കരുതല്‍ എടുത്താലും തെറ്റായ തീരുമാനത്താലോ, പ്രകൃതിതന്നെ പ്രതികൂലമാകയാലോ അതുവരെ വളര്‍ത്തിയെടുത്ത വ്യവസായ, വ്യാപാര സാമ്രാജ്യങ്ങള്‍ തകര്‍ന്നടിയാം.

തകര്‍ച്ചയില്‍ തളര്‍ന്നു പോകാതെ ഭഗവാനില്‍ സ്വയം സമര്‍പ്പിച്ച് മുന്നേറുകയാണ് വേണ്ടത്. മികച്ച ജ്യോതിഷികളുടെ ഉപദേശാനുസരണമുള്ള പരിഹാര നിര്‍ദ്ദേശങ്ങളും വലിയൊരളവോളം ഗുണകരമാകും. സമയം അത്രമേല്‍ മോശമായാല്‍ ലാഭക്കൊതിയന്മാരായ ജ്യോതിഷികളുടെ കൈയില്‍പ്പെട്ട് വീണ്ടും ധനനഷ്ടമുണ്ടാവുകയും ചെയ്യാം.

ശനിയാണ് ദോഷകാരകനെങ്കില്‍ ധര്‍മ്മശാസ്താ പ്രീതിയാണ് വരുത്തേണ്ടത്. ശനിയാഴ്ചകളിലെ ശാസ്താക്ഷേത്ര ദര്‍ശനവും നീരാജനവും വ്യാസഭഗവാന്‍ രചിച്ച നവഗ്രഹസ്‌ത്രോത്രങ്ങളിലെ ശനിസ്‌തോത്ര ജപവും ഗുണം ചെയ്യും.

പ്രതികൂല സമയം ശരീരത്തേയും മനസ്സിനേയും തളര്‍ത്താതിരിക്കാന്‍ ഉദയത്തിനു മുമ്പായി ഇഷ്ടദേവതാ ധ്യാനവും ഉദയാനന്തരം സൂര്യനമസ്‌കാരവും ചെയ്യണം. ദോഷം ശത്രുസൃഷ്ടമാണെങ്കില്‍ ആദിത്യഹൃദയമന്ത്രം ജപിക്കുന്നതും ഗുണം ചെയ്യും.

ദോഷ സമയങ്ങളില്‍ അത്യാവശ്യം വേണ്ടത് താന്‍പോരിമ വെടിയുക എന്നതാണ്. അഹംഭാവം വെടിഞ്ഞു ഭഗവാനില്‍ സമര്‍പ്പിതചേതസ്സാകുന്നതോടെ മനസ്സ് പ്രശാന്തമാകും. ഈ ജന്മത്ത് മറ്റുള്ളവരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന വല്ലതുമൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ പശ്ചാത്തപിച്ചു പരിഹാരം ചെയ്യണം. താന്‍മൂലം ദുരിതത്തിലായവര്‍ തന്റെ അറിവിലുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ സഹായിക്കുക. സ്വന്തം പതനത്തിന്റെ ആഘാതം വലിയൊരളവോളം കുറയ്‌ക്കാനും വീണുപോയ നിങ്ങളെ ഭഗവാന്‍ കരം തന്ന് ഉയര്‍ത്താനും ഇത് ഇടയാക്കും.

Tags: HinduismBhakthi#KeralaTemplesevil deeds
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.