കൊച്ചി:വൈറ്റിലയില്‍ അപകട സ്ഥിതിയിലുളള ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി. 26 നിലകളുള്ള ഇരട്ട ടവറുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ടെണ്ടറില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചെന്നൈയിലെ കമ്പനി പികെ യൂണിക് നല്‍കിയ ഹര്‍ജിയിലാണ് ഇത്. കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയ തങ്ങളെ ഒഴിവാക്കിയത് നിയമപരമല്ല എന്നാണ് കമ്പനിയുടെ വാദം.
വിഷയത്തില്‍ വിശദ വാദം കേള്‍ക്കാന്‍ സിംഗിള്‍ ബഞ്ചിന് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി.
.കോടതിയുടെ അന്തിമ വിധി വരുന്നത് വരെ പൊളിക്കല്‍ പാടില്ല. എന്നാല്‍ അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.
എഡിഫെയ്‌സ് എന്ന വിദേശ കമ്പനിക്കാണ് പൊളിക്കലിനുള്ള കരാര്‍ നല്‍കിയത്. കമ്പനിയുടെ പ്രവൃത്തി പരിചയം കണക്കിലെടുത്തായിരുന്നു ഇത്. നേരത്തെ മരട് ഫ്‌ലാറ്റുകള്‍ പൊളിച്ചത് എഡിഫെയ്‌സ് കമ്പനിയാണ്.
















