
ചെന്നൈ: നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ കണ്ണു മഞ്ഞളിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ ഡിഎംകെ മുന്നണിയില്‍ നിന്നും പുറത്തുവരാന്‍ തീരുമാനിച്ചു. ഡിഎംകെയുടെ സഖ്യകക്ഷിയായിരിക്കുമ്പോള്‍ പലപ്പോഴും മുസ്ലിം ലീഗിന് മന്ത്രിസ്ഥാനങ്ങള്‍ സ്റ്റാലിന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ വിജയാകട്ടെ മുസ്ലിം ലീഗിന്റെ എംഎല്‍എ ആയ ഷാജഹാനെ ന്യൂനപക്ഷക്ഷേമത്തിന്റെ ചുമതലയുള്ല മന്ത്രിയാക്കുകയായിരുന്നു. നേരത്തെ ഡിഎംകെയുടെ സഖ്യകക്ഷികളായിരുന്ന കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സ്റ്റാലിനുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു.
സ്റ്റാലിന്റെ ബാധയൊഴിഞ്ഞു എന്ന് പരിഹാസം
മുസ്ലിം ലീഗ് ഡിഎംകെ സഖ്യം ഒഴിഞ്ഞതോടെ സ്റ്റാലിന്റെ ബാധയൊഴിഞ്ഞു എന്ന മട്ടില്‍ ഒട്ടേറെ പരിഹാസങ്ങള്‍ മുസ്ലിം ലീഗിനെതിരെ ഉയരുന്നുണ്ട്.
ഇനി ജോസഫ് വിജയ്‌യുടെ ടിവികെയുടെ ഭാഗമാകാനാണ് തീരുമാനം. മുസ്ലീം ലീഗ് ജനറല്‍ കൗണ്‍സിലിലാണ് ഡിഎംകെ സഖ്യം വിടാനുള്ള തീരുമാനമെടുത്തത്. ടിവികെ മന്ത്രിസഭയുടെ ഭാഗമാകുമ്പോള്‍ ഡിഎംകെയുമായി സഖ്യത്തിലാകുന്നത് ശരിയായ നിലപാട് അല്ലെന്നാണ് ലീഗിന്റെ നിലപാട്.
സഖ്യം പിരിയുന്നതായുള്ള പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ച് പാസാക്കി. ഗവർണർ ഭരണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് പിന്തുണ നല്‍കിയാണ് മുസ്ലിം ലീഗ് കടന്നുവന്നതെങ്കിലും ഭരണം സുഖിച്ചതോടെ സ്റ്റാലിനുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
.1962 മുതലാണ് ഡിഎംകെയുമായി ലീഗ് സഖ്യത്തില്‍ ഏർപ്പെടുന്നത്.