ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് എസ്എന്‍ഡിപി യോഗം സംരക്ഷണസമിതി. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഈ ആവശ്യം. എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഒരു ഭാരവാഹി പോലും ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി ചെയര്‍മാര്‍ എസ്. ചന്ദ്രസേനന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തെ കൊള്ളയടിച്ചുവെന്നും അഴിമതി നടത്തിയെന്നുമുള്ള കൃത്യമായ തെളിവുകളോടെയാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്. കെ കെ മഹേശന്റെ മരണത്തിലും വെള്ളാപ്പള്ളി പ്രതിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സ്വാധീനം കൊണ്ടാണ് പല കേസുകളില്‍ നിന്നും വെള്ളാപ്പള്ളി രക്ഷപ്പെട്ടതെന്നും ചന്ദ്രസേനന്‍ പറഞ്ഞു.
















