Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷാ മാവോയിസ്റ്റ് മുക്ത ഇന്ത്യയ്‌ക്ക് വേണ്ടി പടവെട്ടുമ്പോള്‍, നക്സലൈറ്റുകള്‍ക്ക് ഛത്തീസഗഡില്‍ പണമൊഴുക്കി മതപരിവര്‍ത്തന സംഘടന; ഇത് രാജ്യദ്രോഹമോ?

തിമോത്തി ഇനീഷ്യേറ്റീവ് എന്ന ഇന്ത്യയിലെ ഓരോ കുഗ്രാമങ്ങളിലും പള്ളി പണിയുമെന്ന് പ്രതിജ്ഞയെടുത്ത സംഘടനയാണ് ഈ ഗൂഢപ്രവര്‍ത്തനം നടത്തിയത്. ഇത് രാജ്യദ്രോഹമല്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 07:11 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ മാവോയിസ്റ്റ് മുക്ത ഇന്ത്യയ്‌ക്ക് വേണ്ടി പടവെട്ടുമ്പോള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ മതപരിവര്‍ത്തന സംഘടന ഛത്തീസ് ഗഢിലെ നക്സലൈറ്റുകള്‍ക്ക് വേണ്ടി കോടികള്‍ ഒഴുക്കുകയായിരുന്നു. തിമോത്തി ഇനീഷ്യേറ്റീവ് എന്ന ഇന്ത്യയിലെ ഓരോ കുഗ്രാമങ്ങളിലും പള്ളി പണിയുമെന്ന് പ്രതിജ്ഞയെടുത്ത സംഘടനയാണ് ഈ ഗൂഢപ്രവര്‍ത്തനം നടത്തിയത്. ഇത് രാജ്യദ്രോഹമല്ലേ?

നക്സലിസം ദാരിദ്ര്യത്തില്‍ നിന്നോ പിന്നോക്കാവസ്ഥയില്‍ നിന്നോ അല്ല ഉയര്‍ന്നുവരുന്നതെന്നും പകരം ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമം ആണെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. 1970 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലാണ് നക്സല്‍ പ്രസ്ഥാനങ്ങള്‍ പടര്‍ന്ന് പന്തലിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ സഹായമുണ്ടെന്ന് അമിത് ഷാ ആരോപിക്കുന്നു. ഒടുവില്‍ 12 സംസ്ധാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ ചുവപ്പ് ഇടനാഴിയായി നക്സല്‍പ്രസ്ധാനങ്ങള്‍ മാറി.

ഛത്തീസ്ഗഢിലേയും ഒഢിഷയിലേയും ഉള്‍പ്പെടെ ഗോത്രവര്‍ഗ്ഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് എന്തുകൊണ്ടാണ് അവര്‍ക്ക് വീട്, റോഡ്, വൈദ്യുതി, കുടിവെള്ളം, സ്കൂളുകള്‍, ബാങ്ക് സേവനം എന്നിവ കോണ്‍ഗ്രസ് നല്‍കിയില്ല? ഇതിന് കാരണം നക്സലിസമല്ല, ഈ അവസ്ഥ നക്സലിസത്തിന്റെ പ്രത്യാഘാതമാണെന്നാണ് അമിത് ഷാ വിലയിരുത്തിയത്. ഈ നക്സല്‍ പ്രസ്ഥാനങ്ങളുടെ തണലില്‍ ഇവിടെ മതപരിവര്‍ത്തന പ്രസ്ഥാനങ്ങള്‍ തഴച്ചുവളര്‍ന്നു. അവര്‍ ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു. ഈ മേഖലകള്‍ കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുബാങ്കുകളായി മാറി. ഗോത്രവര്‍ഗ്ഗമേഖലയിലെ പിന്നോക്കാവസ്ഥ അവസാനിപ്പിക്കാന്‍ നക്സലിസത്തെ തുടച്ചുനീക്കിയേ മതിയാവൂ. അങ്ങിനെയാണ് അമിത് ഷാ നക്സല്‍ മുക്ത് ഭാരതത്തിന് വേണ്ടി യുദ്ധം പ്രഖ്യാപിച്ചത്.

1970ല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സമയത്ത് ഇന്ദിരാഗാന്ധി നക്സലൈറ്റ് പ്രസ്താനങ്ങളുടെ പിന്തുണ തേടിയിരുന്നു. ഇത് ഇന്ത്യയില്‍ നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് അംഗീകാരം നേടിക്കൊടുത്തു. ഇതാണ് നക്സലുകളുടെ ഇന്ത്യയിലെ വളര്‍ച്ചയുടെ തുടക്കം. ഈ നക്സലുകള്‍ സായുധ സമരത്തിലൂടെ ഇന്ത്യയുടെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് (എൽഒപി) രാഹുൽ ഗാന്ധിയ്‌ക്ക് മാവോയിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധമുള്ള വ്യക്തികളുമായും ഗ്രൂപ്പുകളുമായും അടുത്തബന്ധമുണ്ട് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നക്സല്‍ ബന്ധമുള്ള നേതാക്കളുമായി രാഹുല്‍ പലതവണ പൊതുവേദികൾ പങ്കിട്ടിട്ടുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിൽ നക്സലിസവുമായി ബന്ധപ്പെട്ട സംഘടനകള്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യാ ഗേറ്റിൽ നടന്ന ഒരു പ്രതിഷേധത്തില്‍ മാവോയിസ്റ്റ് നേതാവ് ഹിദ്മയെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. ഈ പരിപാടിയുടെ വീഡിയോ രാഹുല്‍ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.

അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ മാവോയിസ്റ്റ്മുക്ത ഇന്ത്യയ്‌ക്ക് വേണ്ടി സിആര്‍പിഎഫുകാര്‍ ഛത്തീസ് ഗഢിലെ സുക് മ, ബീജാപൂര്‍ ജില്ലകളില്‍ കടന്നുകയറുമ്പോള്‍ തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്തീയ സംഘടന ഛത്തീസ് ഗഢില്‍ എടിഎമ്മുകള്‍ വഴി പിന്‍ വലിച്ചത് 65 കോടി രൂപയാണ്. ഇതില്‍ നല്ലൊരു പങ്ക് ഈ മാവോയിസ്റ്റ് പ്രസ്താനങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ചെലവഴിച്ചതെന്ന് പറയുന്നു. ഇന്ത്യയില്‍ വിദേശഫണ്ട് സ്വീകരിക്കാന്‍ ആവശ്യമായ എഫ് സിആര്‍എ രജിസ്ട്രേഷന്‍ പോലുമില്ലാത്ത ഈ സംഘടന അമേരിക്കയിലെ ട്രൂയിസ്റ്റ് എന്ന ബാങ്കിന്റെ പേരിലുള്ള വിസ കാര്‍ഡ് അംഗീകാരമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ആണ് പണം പിന്‍വലിക്കാന്‍ ഇന്ത്യയിലെ എടിഎമ്മുകള്‍ ഉപയോഗിച്ചത്.

ആറ് സംസ്ഥാനങ്ങളിലെ വിവിധ എടിമ്മുകള്‍ വഴി ഈ സംഘടന പിന്‍വലിച്ചത് ഏകദേശം 92.55 കോടി രൂപയാണ്. ഏകദേശം 24 ഡെബിറ്റ് കാര്‍ഡുകള്‍ ആണ് ഈ സംഘടന ഇതിന് വേണ്ടി ഉപയോഗിച്ചത്. ദ തിമോത്തി ഇനീഷ്യേറ്റീവ് (ടിടിഐ) എന്ന ക്രിസ്തീയ മതപരിവര്‍ത്തന സംഘടനയുടെ മേധാവിയായ മേധാവി അജിത് വർഗീസ് മത്തായി ഇതിന് വേണ്ടി ഒരു അതിബുദ്ധി കൂടി കാണിച്ചു. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ ‘സന്തോഷ് കുമാർ’ എന്ന ഹിന്ദു പേരില്‍ 24 ഡെബിറ്റ് കാർഡുകളെങ്കിലും ട്രൂയിസ്റ്റ് ബാങ്കിന്റെ പേരില്‍ സംഘടിപ്പിച്ചെടുത്തു. കാർഡുകള്‍ ഉപയോഗിക്കുന്നവരുടെ യഥാർത്ഥ വിവരങ്ങള്‍ മറച്ചുവെക്കാനും കെവൈസി സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടക്കാനുമാണ് ഈ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.ഇന്ത്യയിലെ നിലവിലുള്ള ബാങ്കിംഗ് നിയന്ത്രണ ചട്ടക്കൂടുകളെ മറികടന്ന് വിദേശ ഫണ്ടുകള്‍ ഇന്ത്യൻ എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിൻവലിക്കുകയായിരുന്നു ലക്ഷ്യം. അതിനാണ് ഡെബിറ്റ് കാര്‍ഡുകള്‍ ഉണ്ടാക്കിയത്അമേരിക്കയിലെ ട്രൂയിസ്റ്റ് ബാങ്കില്‍ തിമോതി ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ പേരിലുള്ള നിക്ഷേപം ഇന്ത്യയിലെ എടിഎം സെന്‍ററുകളില്‍ നിന്നും പിന്‍വലിക്കുക. വിദേശപണം ഇന്ത്യയില്‍ സ്വീകരിക്കാന്‍ നിയമപരമായ അംഗീകാരമില്ലാത്ത സംഘടന അങ്ങിനെ ഒരു വളഞ്ഞവഴിയിലൂടെ ഇന്ത്യയില്‍ പണം എത്തിച്ചു എന്നര്‍ത്ഥം. ഈ പണം നക്സല്‍ സംഘടനകള്‍ക്ക് വേണ്ടി ഒഴുക്കിയെന്നാണ് പറയപ്പെടുന്നത്.

പണ്ടു മുതലേ ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടനകളും നക്സല്‍ സംഘടനകളും തമ്മിലുള്ള ചങ്ങാത്തം കുപ്രസിദ്ധമാണ്. സാധാരണക്കാര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത വനപ്രദേശങ്ങളാണ് നക്സലുകളുടെ താവളം. ഇവിടെയാകട്ടെ ധാരാളം ഗോത്രവര്‍ഗ്ഗക്കാരുമുണ്ട്. മതപരിവര്‍ത്തന സംഘടനകള്‍ നക്സലുകള്‍ക്ക് വൈദ്യസഹായവും ധനസഹായവും വാഗ്ദാനം ചെയ്തു. പകരം നക്സലുകള്‍ ഇവരെ ഉള്‍വനങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാരുടെ അടുത്തെത്തിക്കും. മതപരിവര്‍ത്തനത്തിന്റെ ആശാന്മാരായ പുരോഹിതരില്‍ 25ല്‍ പരം ഗോത്രഭാഷകള്‍ അറിയാവുന്നവര്‍ വരെയുണ്ട്. ഇവര്‍ ഗോത്രഭാഷ പഠിക്കുന്നത് അവരെ മതം മാറ്റാനാണ്. ഈ നക്സല്‍-മതപരിവര്‍ത്തന ചങ്ങാത്തമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

Tags: Ajit Varghese Mathaiamit-shahReligious ConversionLatest newsMaoist mukt BharatNaxal mukt bharatTTIThe Timothy Initiative
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.
India

ക്രിമിനലുകളായ മുസ്ലിങ്ങളെ ശിക്ഷിച്ചിരിക്കാം, പക്ഷെ യോഗി ആദിത്യനാഥ് കോടീശ്വരന്മാരാക്കിയ മുസ്ലിം കര്‍ഷകര്‍ പറയുന്നു: ‘യോഗി ഭാവിപ്രധാനമന്ത്രിയാകണം’

Editorial

മതംമാറ്റ ശക്തികളുടെ മാവോയിസ്റ്റ് ബന്ധം

India

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

പുതിയ വാര്‍ത്തകള്‍

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

പിഎംശ്രീ: തല്ലുകൊണ്ടത് തങ്ങളാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കെ.എസ്.യു പ്രസിഡന്റ്, ഇനിയും പോരാടുമെന്നും മുന്നറിയിപ്പ്

പാകിസ്ഥാനെ തകർക്കാൻ ശേഷി ; ഇന്ത്യയും റഷ്യയും ബ്രഹ്മോസ് മിസൈലിനായി വീണ്ടും ഒന്നിക്കുന്നു ; നിർമ്മിക്കുന്നത് ചെറിയ ഹൈപ്പർസോണിക് ബ്രഹ്മോസ് മിസൈലുകൾ

യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്ന് ലോക്ഭവന്‍

സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോള ലക്ഷണങ്ങള്‍, പരിശോധന ഫലം കാത്ത് ആരോഗ്യ വകുപ്പ്

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

ജയ്ശങ്കറോട് ചോദിക്കാനുള്ള ധൈര്യമില്ല ; പകരം ചൈനീസ് മന്ത്രിയോട് ചോദ്യമുന്നയിച്ച് നേപ്പാൾ : ലിപുലേഖിനെ കുറിച്ച് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത് എന്തിന് ?

പ്രവാസി മലയാളികളെ മാടിവിളിച്ച് ദോഫാർ മുനിസിപ്പാലിറ്റി : ഒമാനിൽ ഖരീഫ് സീസൺ ജൂൺ 21-ന് തുടങ്ങും

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.