കൊച്ചി : മെസിയെ മിശിഹായെന്ന പേരിൽ വാഴ്‌ത്തിയ പല ഇസ്ലാമിസ്റ്റുകളും ഇത്തവണ കാലുമാറി. അർജന്റീന എന്ന രാജ്യം ഇസ്രായേലിന് ഒപ്പമാണെന്ന കാരണമാണ് ഈ കാലുമാറ്റത്തിന് പിന്നിൽ . സ്വതന്ത്ര പലസ്തീന് വേണ്ടി യുഎന്നിൽ പ്രമേയം വന്നപ്പോൾ എതിർത്തത് ഇസ്രായേൽ ഉൾപ്പെടെ വെറും പത്ത് രാജ്യങ്ങളാണ്, അതിൽ ഒരു രാജ്യമാണ് അർജന്റീനയെന്നതും ഇവരുടെ വിരോധത്തിന്റെ കാരണമാണ്
ഗാസയിലെ മനുഷ്യക്കുരുതി ഒരുവട്ടമെങ്കിലും കണ്ട മനുഷ്യനായി പിറന്ന ആർക്കെങ്കിലും തമാശയ്‌ക്ക് പോലും അർജന്റീനയെ പിന്തുണയ്‌ക്കാൻ കഴിയുമോയെന്നാണ് മലപ്പുറത്തുള്ള ചില ഇസ്ലാമിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
ഈ കൂട്ടക്കുരുതിയെ പിന്തുണച്ച അർജന്റീനക്ക് വേണ്ടി ചെലവാക്കുന്ന പൈസയ്‌ക്കും ജയ് വിളികൾക്കുമൊക്കെ ഗാസയിലെ മണ്ണിന്റെ മണമുണ്ട് ,അതുകൊണ്ട് അർജന്റീന പരാജയപ്പെടാൻ പ്രാർത്ഥിക്കണമെന്നാണ് ചിലരുടെ വാദം.അൽജീരിയക്കെതിരെ മെസി ഹാട്രിക് കുറിച്ചപ്പോൾ ചിലരൊക്കെ രഹസ്യമായി കരഞ്ഞുവെന്നുമാണ് കമന്റുകൾ.
പലസ്തീനിനെ ചോരയിൽ മുക്കുന്ന ഇസ്രായേൽ ഭരണകൂടത്തോട് കാണിക്കുന്ന സൗഹൃദം വെറുമൊരു കളി മാത്രമല്ല.പലസ്തീൻ ജനതയ്‌ക്കെതിരെ അർജന്റീന അന്താരാഷ്‌ട്ര വേദികളിൽ നിലപാട് എടുക്കുമ്പോൾ, ആ രാജ്യത്തിന്റെ ഐക്കണായ മെസ്സിയും പ്രതിക്കൂട്ടിലാണെന്നൊക്കെയാണ് ഇസ്ലാമിസ്റ്റുകളുടെ ഘോരഘോരവാദങ്ങൾ.
















