തിരുവനന്തപുരം: ഷിഗെല്ല ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി.മലപ്പുറം സ്വദേശി 75കാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബുധനാഴ്ച 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് പനിബാധിതര്‍ കൂടുന്ന പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്. ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌കൂളുകളില്‍ പ്രത്യേക പരിശോധന നടത്തണം.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ധരിക്കണം. കുടിവെള്ള സ്രോതസുകള്‍ പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.















