Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 07:36 am IST
inKerala

കോഴിക്കോട്: കഴിഞ്ഞ 10 വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സാമ്പത്തിക സഹായങ്ങളെക്കുറിച്ചുള്ള ഒരു ധവളപത്രം കൂടി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കിയതു പോലെ കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം കേരളത്തിന് എത്ര പണം തന്നു, ഇനി എത്ര തരാനുണ്ട്, പത്തുവര്‍ഷക്കാലം വിവിധ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെയും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ഗ്രാന്റുകളും എത്രയാളുകള്‍ക്ക് ലിഭിച്ചിട്ടുണ്ട്, ഏതെങ്കിലും മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ഹതപ്പെട്ട വിഹിതം തടഞ്ഞുവെച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചേര്‍ത്ത് ധവളപത്രം തയാറാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറുണ്ടോയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഓരോ മേഖലയിലും കേരളത്തിന് നല്‍കിയിട്ടുള്ള സഹായം കേന്ദ്രം തന്നെ പ്രത്യേക സാഹചര്യങ്ങളില്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് റെയില്‍വേ വികസനമാണ്. പുതിയ റെയില്‍ പാതകള്‍, റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍, പുതിയ സ്റ്റേഷനുകളുടെ നിര്‍മ്മാണം, നിലവിലുള്ള സ്റ്റേഷനുകളുടെ നവീകരണം, ലോകോത്തര നിലവാരമുള്ള അന്താരാഷ്‌ട്ര റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം, പുതിയ ട്രെയിനുകള്‍, എല്ലാം കഴിഞ്ഞ 12 വര്‍ഷമായി കേരളത്തിന് ലഭിക്കുന്നുണ്ട്. 2004 മുതല്‍ 2014 വരെ യുപിഎസ് സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ വികസനത്തിനുവേണ്ടി കേരളത്തിന് ആകെ ലഭിച്ചത് 372 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ എന്‍ഡിഎ ഭരണകാലത്ത് ലഭിച്ചത് 3042 കോടി രൂപയാണ്. ഇത് എട്ട് മടങ്ങ് കൂടുതലാണ്. റെയില്‍വേ ഇലക്ട്രിഫിക്കേഷന്റെ കണക്ക് നോക്കിയാല്‍ പ്രതിവര്‍ഷം 10 കി.മീ. ഉണ്ടായിരുന്നത് എന്‍ഡിഎ സര്‍ക്കാര്‍ 45 കി.മീ. ആയി ഉയര്‍ത്തി. കേരളത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായവും ഗ്രാന്റും നോക്കിയാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് ആകെ ലഭിച്ച ഗ്രാന്‍ഡ് 25,629 കോടി രൂപയാണ്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയത് 1,43,117 കോടി രൂപയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കേരളത്തോട് വിവേചനപരമായി പെരുമാറുന്നുവെന്ന് പറയുന്നതെന്ന് രമേശ് ചോദിച്ചു. ലഭിച്ച തുക വിനിയോഗിച്ചതിന്റെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാത്തതുകൊണ്ടാണ് കേന്ദ്രത്തിന്റെ അടുത്ത ഘട്ടം കിട്ടാത്തതെന്നും പറഞ്ഞു. വസ്തുത കേരളത്തിലെ ജനങ്ങള്‍ അറിയണം. ജനത്തിന്റെ യുക്തി ബോധത്തെ ചോദ്യം ചെയ്യാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തയാറാകരുതെന്നും പറഞ്ഞു.

കാലവര്‍ഷം ആരംഭിച്ചതോടെ കേരളത്തിന്റെ ആരോഗ്യമേഖല വെന്റിലേറ്ററിലാണ്. ഗുരുതരമായ പകര്‍ച്ചവ്യാധികളാണ് പടര്‍ന്നു പിടിക്കുന്നത്. പുതിയ സര്‍ക്കാറും ആവശ്യമായ മുന്നൊരുക്കം നടത്തുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ 13 ദിവസത്തിനുള്ളില്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 41 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ശരാശരി മൂന്നിലേറെ ആളുകളാണ് മരണപ്പെടുന്നത്. രോഗം തടയാനാവശ്യമായ ഒരു സംവിധാനവും സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഇരു മുന്നണികളും ഈ വിഷയത്തില്‍ ഉത്തരവാദികളാണ്. ആരോഗ്യമേഖലക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം പോലും ആവശ്യമായ നിയമനത്തിന് ഉപയോഗിക്കുന്നില്ല. കേരളത്തിലെ ആരോഗ്യ മേഖല കുത്തഴിഞ്ഞുപോയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തില്‍ ലാബുകള്‍ നിര്‍മ്മിക്കുന്നതിന് പോലും സ്വയം പര്യാപ്തത സാധിക്കുന്നില്ല. കുറ്റകരമായ അനാസ്ഥയാണ് ഈ സര്‍ക്കാരും തുടരുന്നത്. അടിയന്തരമായി സര്‍ക്കാര്‍ ഈ കാര്യത്തിലും ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം. ജഗനാഥന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇ. പ്രശാന്ത്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: M.T RameshCentral GovernmentKerala GovernmentWhite paperFinancial Assistance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.