
തിരുവനന്തപുരം നേരെ ചൊവ്വേ കാര്യങ്ങള്‍ പഠിക്കാതെ രാഷ്ട്രീയ പ്രസ്താവന നടത്താന്‍ ശ്രീമതി ടീച്ചറെ ഇക്കുറി പഞ്ഞിക്കിട്ടത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ. കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്ര രാവിരെ ആറ് മണി മുതലാക്കണമെന്നും തൊഴിലാളി സ്ത്രീകള്‍ ബസില്‍ യാത്ര ചെയ്യുന്നത് ഈ സമയത്താണെന്നും പറഞ്ഞ് ടീച്ചര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കത്തിക്കയറുകയായിരുന്നു.
അപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ സൗജന്യയാത്രയ്‌ക്ക് സമയപരിധി ഇല്ലെന്ന് അറിയിച്ചത്. ഇതോടെ ടീച്ചര്‍ ചമ്മി. താന്‍ അക്കാര്യം അറിഞ്ഞില്ലെന്നും സമയപരിധിയില്ലെങ്കില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ടീച്ചര്‍ തടിതപ്പുകയായിരുന്നു.
കഴിഞ്ഞ ദിവസം യുഡിഎഫ് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ പരാതികള്‍ ഉയര്‍ന്നപ്പോള്‍ ഇത് എടുത്തുകളഞ്ഞു. ഇക്കാര്യം ടീച്ചര്‍ അറിഞ്ഞിരുന്നില്ല.