കോഴിക്കോട് : ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. തൂണേരിയില്‍ ഒമ്പത് വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
പനിയും വയറിളക്കവും ബാധിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്ക് ശേഷം രോഗം ഭേദമായി വീട്ടിലെത്തിയതിന് പിന്നാലെയാണ് പരിശോധനാ ഫലം വന്നത്. ഈ കുട്ടിയുടെ അഞ്ച് വയസുള്ള സഹോദരിക്കും സമാന രോഗലക്ഷണങ്ങള്‍ ഉണ്ട്.പെണ്‍കുട്ടിയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അതിനിടെ, കോഴിക്കോട് മൂന്ന് പേര്‍ക്കാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്. ചങ്ങരോത്ത്, ഫറോക്ക്, പുതിയങ്ങാടി മേഖലകളിലാണ് കുട്ടികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്.















