കോഴിക്കോട്: വടകരയില്‍ 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍.വടകര സ്വദേശി ജാസിര്‍ തങ്ങളുടെ മകന്‍ സയിദ് അഹമ്മദ് മുഹാജിര്‍ ആണ് മരിച്ചത്.
രാവിലെ മുലപ്പാല്‍ കുടിച്ച് ഉറങ്ങിയതായിരുന്നു കുഞ്ഞ്. കുറച്ചു കഴിഞ്ഞ് നോക്കുമ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ചോമ്പാല പൊലീസ് കേസ് ആസ്വഭാവിക മരണത്തിന് എടുത്തു. ഉച്ചയോടെ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
















