തിരുവനന്തപുരം:ക്യാനുകളില്‍ പെട്രോളും ഡീസലും നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. കര്‍ഷകരെ സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഇടപെടല്‍ തേടി കേന്ദ്ര മന്ത്രിക്ക് കത്ത് അയച്ചുവെന്ന് ടി സിദ്ദിഖ് പറഞ്ഞു.
വിഷയത്തില്‍ അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ കാണും. ഉത്തരവ് പുനഃ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ഇന്ധനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
അന്നം തരുന്ന കര്‍ഷകരുടെ ജീവനോപാധി തടയരുതെന്നും കൃഷിമന്ത്രി പറഞ്ഞു. വയനാട് ജില്ലയിലെ ഷിഗല്ല ബാധ നിയന്ത്രണവിധേയമാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
















