തിരുവനന്തപുരം : വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
യുവമോര്‍ച്ച ജില്ല സെക്രട്ടറി ആകാശ്, വട്ടിയൂര്‍കാവ് മണ്ഡലം പ്രസിഡന്റ് ആദര്‍ശ്,വട്ടിയൂര്‍കാവ് മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആറ്റുകാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജല പീരങ്കി മതിയായ അകലം പാലിക്കാതെ പ്രയോഗിച്ചതാണ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ കാരണം.പൊലീസ് കരുതി കൂട്ടിയാണ് ഇത് ചെയ്തതെന്ന് യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ വിഷ്ണു കെ ആചാരി ആരോപിച്ചു.
എസ് എച്ച് ഒ വിപിന്റെ വട്ടിയൂര്‍ക്കാവ് മൂന്നാം മൂട്ടിലെ വീട്ടിലേയ്‌ക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ബിജെപി സിറ്റി ജില്ല ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു, കൗണ്‍സിലര്‍ ഗിരി കുമാര്‍,ബിജെപി സിറ്റി ജില്ല ട്രഷറര്‍ കൃഷ്ണ കുമാര്‍, യുവമോര്‍ച്ച സിറ്റി ജില്ല പ്രസിഡന്റ് കെ. വിഷ്ണു,ബിജെപി മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍, അഭിലാഷ്, എസ്.ശ്രീജിത്ത്, രഞ്ജിത്ത്,എന്നിവര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
















