Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബെംഗളൂരു സ്ഫോടനക്കേസ്: 17 വർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ കുടക് സ്വദേശി അബ്ദുൽ ഖാദർ കർണാടക ജയിലിൽ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 11:44 am IST
in Kerala, India

ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസിലെ 29-ാം പ്രതിയും കുടക് സ്വദേശിയുമായ അബ്ദുൽ ഖാദർ (64) ജയിലിൽ വെച്ച് മരിച്ചു. കഴിഞ്ഞ 17 വർഷമായി കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന ഇയാളെ വെള്ളിയാഴ്ച ഉച്ചയോടെ ജയിലിനുള്ളിൽ ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടുത്ത പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ അബ്ദുൽ ഖാദറിനെ അലട്ടിയിരുന്നു.

സ്ഫോടനക്കേസിലെ മുഖ്യപ്രതികൾക്ക് ഒളിവിൽ കഴിയാൻ സംരക്ഷണം നൽകി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. തടവറയിലെ ജീവിതത്തിനിടയിൽ കടുത്ത പ്രമേഹവും വൃക്കരോഗവും മൂർച്ഛിച്ചതിനെ തുടർന്ന് ഇരു കണ്ണുകളുടെയും കാഴ്ച അബ്ദുൽ ഖാദറിന് ഏതാണ്ട് പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 2020-ൽ ഇയാളുടെ ഇടതുകാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. അതിനുശേഷം പൂർണ്ണമായും വീൽചെയറിലായിരുന്നു ജയിൽവാസം.

വിദഗ്‌ദ്ധമായ മെഡിക്കൽ ചികിത്സയ്‌ക്കായി ഇയാൾ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. വരുന്ന ജൂൺ 22-നകം അബ്ദുൽ ഖാദറിന് ആവശ്യമായ അടിയന്തര വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ചീഫ് സുപ്രണ്ട് ഓഫ് പ്രിസൺസിന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും, അത് പൂർണ്ണമായും ലഭ്യമാകുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

2008 ജൂലൈ 25-നാണ് ബെംഗളൂരു നഗരത്തെ ഞെട്ടിച്ചുകൊണ്ട് മഡിവാള, അഡുഗോഡി, കോരമംഗല, നായന്ദഹള്ളി, വിറ്റൽ മല്യ റോഡ്, ലാങ്ഫോർഡ് റോഡ്, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലായി ഒമ്പതോളം തുടർച്ചയായ ബോംബ് സ്ഫോടനങ്ങൾ അരങ്ങേറിയത്. സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് കഠിനമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മഡിവാള പോലീസാണ് ഈ കേസ് ആദ്യം രജിസ്റ്റർ ചെയ്തത്.

കേരള സ്വദേശിയായ തടിയന്റവിട നസീർ അടക്കം 11 പേരെ മാത്രം പ്രതിയാക്കി 2009-ൽ അന്വേഷണം ആരംഭിച്ച കേസിൽ വളരെ വൈകിയാണ് അബ്ദുൽ ഖാദറിനെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. നസീറിനും സംഘത്തിനും കുടകിൽ ക്ലാസ് നടത്തുന്നതിനായി അബ്ദുൽ ഖാദർ തന്റെ ഉടമസ്ഥതയിലുള്ള ഇഞ്ചിത്തോട്ടം വാടകയ്‌ക്ക് എടുത്തു നൽകിയെന്നതായിരുന്നു പോലീസ് കണ്ടെത്തിയ കുറ്റം. കേസിന്റെ ആദ്യഘട്ടത്തിൽ ഇദ്ദേഹത്തെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പ്രതി ചേർക്കുകയാണുണ്ടായത്.

Tags: KarnatakaParappana Agrahara JailBengaluru Serial Blast caseAbdul Khader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

പുതിയ വാര്‍ത്തകള്‍

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.