Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

അഭിഷേക് തന്റെ ഗുണ്ടാസൈന്യത്തെ വളർത്തിയതും തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വന്‍തുക വാങ്ങി വിറ്റതും വിമതർ പരസ്യമായി ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 10:12 pm IST
inIndia

ന്യൂദൽഹി: മമത ബാനർജി ഇക്കാലത്ത് ഉറക്കമില്ലാത്ത രാത്രികൾ ചെലവഴിക്കുകയാണ്. കാരണം പാർട്ടിയിലെ കലാപം തന്നെ. ഒരുകാലത്ത് അവരുടെ വിശ്വസ്തനായിരുന്ന കല്യാൺ ബാനർജി പോലും അനന്തരവൻ അഭിഷേകിനെ മാറ്റിനിര്‍ത്താന്‍ മമതയ്‌ക്ക് അന്ത്യശാസനം നൽകിയിട്ടും എന്തുകൊണ്ടാണ് അഭിഷേക് ബാനര്‍ജിയെ മാറ്റാന്‍ മമതയ്‌ക്ക് കഴിയാത്തത്?.ഈ ചോദ്യം ബംഗാളില്‍ മാത്രമല്ല, ദല്‍ഹിയിലും അലയടിക്കുന്നു.

ബംഗാളിൽ, സാധാരണക്കാർ ഇപ്പോഴും തൃണമൂല്‍ നേതാക്കലെ കണ്ടാല്‍ മുട്ടയെറിയുന്നത് തുടരുകയാണ്. ഒരു ടിഎംസി നേതാവിന്റെ സ്കൂളിൽ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയാണ്. ഒരു കാലത്ത് കാട്ടിലെ സിംഹം പോലെ ഫാൽത്തയില്‍ വാണിരുന്ന തൃണമൂല്‍ ഗുണ്ടയായ ജഹാംഗീർ ഖാനെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ തന്നെ പോലീസ് റോഡിലൂടെ നടത്തിച്ചു. ബംഗാളിൽ നിന്ന് വരുന്ന ഈ വാര്‍ത്തകള്‍ മമത ബാനർജിയെയും ഞെട്ടിക്കുന്നുണ്ടാകണം. .

ആളുകളെ ഭീഷണിപ്പെടുത്തുക, ഭാരിച്ച നികുതി നേരിട്ട് പിരിക്കുക തുടങ്ങി തൃണമൂല്‍ നേതാക്കൾക്കെതിരെ ചുമത്തിയിരുന്ന ആരോപണമങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. തൃണമൂല്‍ നേതാക്കളുടെ ക്രൂരതകള്‍ക്കെതിരായ കൂടുതൽ കൂടുതൽ വസ്തുതകൾ ഇപ്പോൾ പുറത്തുവരുന്നു. ഇതോടൊപ്പം, ടിഎംസി നേതാക്കളോടുള്ള അവരുടെ രോഷം ആളുകൾ പ്രകടിപ്പിക്കുന്നു. ഈ സാഹചര്യം എങ്ങനെ ഉണ്ടായി? മമത ബാനർജിയ്‌ക്ക് എന്തുകൊണ്ട് തന്റെ ഭരണകാലത്ത് തൃണമൂല്‍ നേതാക്കളുടെ ഈ അതിക്രമങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല?

ടിഎംസി നേതാക്കളോട് ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, അവരിൽ ഭൂരിഭാഗവും ഏകകണ്ഠമായി അവരുടെ അനന്തരവൻ അഭിഷേക് ബാനര്‍ജിയുടെ പേരാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാർട്ടി സംവിധാനം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കാണ് നിയമമെന്നും അദ്ദേഹം അഹങ്കാരിയാണെന്നും അവർ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാർട്ടി തകർന്നടിഞ്ഞപ്പോൾ, തിരഞ്ഞെടുക്കപ്പെട്ട 80 എംഎൽഎമാരിൽ 64 പേരും 19 ലോക്‌സഭാ എംപിമാരും മമതയുടെ ക്യാമ്പ് വിട്ടുപോയതോടെ, മിക്കവാറും എല്ലാ വിമതരും ഈ വിനാശകരമായ സാഹചര്യത്തിന് അഭിഷേകിനെ ഉത്തരവാദിയാക്കുന്നു.

അവരിൽ ഒരാൾ പോലും ഇതുവരെ മമതയെ കുറ്റപ്പെടുത്തിയിട്ടില്ല. അഭിഷേക് തന്റെ ഗുണ്ടാസൈന്യത്തെ വളർത്തിയതും തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വന്‍തുക വാങ്ങി വിറ്റതും വിമതർ പരസ്യമായി ചൂണ്ടിക്കാട്ടുന്നു. പക്ഷേ തൃണമൂല്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഭയം കാരണം ആർക്കും സംസാരിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. പാർട്ടി യോഗങ്ങളിൽ എതിർപ്പ് ഉന്നയിച്ചവരെയെല്ലാം അഭിഷേക് ബാനര്‍ജി പുറത്താക്കി. പരസ്യമായി സംസാരിച്ചവര്‍ക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തു. ഇപ്പോള്‍ വിമത നേതാക്കള്‍ക്ക് അഭിഷേകിനെ വിമര്‍ശിക്കാന്‍ പഴയ ഭയത്തിന്റെ കാര്യമില്ല. കാരണം അധികാരത്തില്‍ നിന്നും തൃണമൂല്‍ പുറത്തായിക്കഴിഞ്ഞു. 1998 ൽ കോൺഗ്രസില്‍ നിന്നും ഇറങ്ങിപ്പോന്നതിന് ശേഷം മമത കഷ്ടപ്പെട്ട് നിർമ്മിച്ച പാർട്ടി ഇപ്പോൾ നാശത്തിലാണ്, പക്ഷേ അഭിഷേകിന്റെ അഹങ്കാരത്തിനാകട്ടെ തെല്ലും കുറവുമില്ല. .

ഇതോടെ ഒരു ചോദ്യം പ്രഹേളികയായി തുടരുന്നു. അമ്മായിയായ മമത എന്തിനാണ് മരുമകനായ അഭിഷേക് ബാനര്‍ജിയോട് ഇത്രയധികം സ്നേഹം കാണിക്കുന്നത്? സ്വന്തം കൺമുന്നിൽ പാർട്ടി ശിഥിലമായിട്ടും മമത തന്റെ മരുമകനെ തള്ളിപ്പറയാൻ മടിക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്താണ്? അന്ധമായ വാത്സല്യം തന്നെ കാരണം. അമിത് ബാനര്‍ജി, ലതാ ബാനര്‍ജി ദമ്പതികളുടെ മകനാണ് അഭിഷേക് ബാനര്‍ജി. മമത ബാനര്‍ജിയുടെ സഹോദരനാണ് അമിത് ബാനര്‍ജി. തന്റെ ജീവിതം പൊതുസേവനത്തിനും രാഷട്രീയത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച മമത വിവാഹം കഴിക്കാതിരുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. ബംഗാളിലെ ജനങ്ങളാണ് തന്റെ കുടുംബമെന്ന് മമത കരുതിപ്പോന്നു. മമതയുടെ രാഷ്‌ട്രീയ പ്രതിസന്ധികളുടെ കാലത്താണ് മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയോട് ഒരു പുത്രവാത്സല്യം രൂപപ്പെടുന്നത്. അഭിഷേക് ബാനര്‍ജി കുട്ടിയായിരുന്നതു മുതലേ അമ്മായിയോട് വലിയ അടുപ്പത്തിലായിരുന്നു. മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന തന്റെ രക്തത്തില്‍ ഉണ്ടാക്കിയ ഈ പാര്‍ട്ടിക്ക് തനിക്ക് ശേഷം ഒരു പിന്‍ഗാമി വേണമെന്ന് മമത ആഗ്രഹിച്ചിരുന്നു. ആ റോളിലാണ് മമത അഭിഷേക് ബാനര്‍ജിയെ കണ്ടത്. കുറെശ്ശേയായി മമത ഉത്തരവാദിത്വങ്ങള്‍ അഭിഷേകിന് കൈമാറി. പക്ഷെ അഹങ്കാരിയായ മരുമകന്റെ മറ്റൊരു മുഖം അന്ധമായ പുത്രവാത്സല്യത്തില്‍ മമതയ്‌ക്ക് കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല, തന്റെ അനുയായികളെല്ലാം മമതയെ സന്തോഷിപ്പിക്കാന്‍ അഭിഷേക് ബാനര്‍ജിയെപ്പറ്റി മുഖസ്ഥുതി മമതയോട് പറയുകയും ചെയ്തു. ഇതാണ് മമതയെ വഴിതെറ്റിച്ചത്.

1990ല്‍ വെറും രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ഒരു സംഭവം നടന്നു. മമതയെ സിപിഎമ്മുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. ഇതു കണ്ട് വന്ന അഭിഷേക് ബാനര്‍ജി എന്ന രണ്ട് വയസ്സുകാരന്‍ സിപിഎമ്മിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിച്ചത്രേ. അന്ന് സിപിമ്മിനെതിരെ നടന്ന പ്രതിഷേധപ്രകടനത്തില്‍ ഈ രണ്ടു വയസ്സുകാരനും പങ്കെടുത്തു. ഇത് അതിമാരകമായ പരിക്കേറ്റ് കഴിയുന്ന മമതയ്‌ക്ക് അഭിഷേകിനോട് അങ്ങേയറ്റം ഇഷ്ടം തോന്നിച്ച സംഭവമായിരുന്നു. 2011ല്‍ മമത സിപിഎം ഭരണം അവസാനിപ്പിച്ച ഉടനെ വെറും 23 കാരനായ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റാക്കി മമത അവരോധിച്ചിരുന്നു. 2014ല്‍ ഡയമണ്ട് ഹാര്‍ബര്‍ എന്ന ലോക് സഭാ മണ്ഡലത്തില്‍ നിന്നും 26കാരനായ അഭിഷേക് ബാനര്‍ജിയെ എംപിയാക്കി. പിന്നേയും ഒരു ഏഴ് വര്‍ഷം കൂടി കഴി‍ഞ്ഞപ്പോള്‍ 2021ല്‍ അഭിഷേകിനെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നു. മമതയുടെ കൂടെ നിഴല്‍പോലെ നടന്ന മികച്ച നേതാക്കളെ അവഗണിച്ചുകൊണ്ടാണ് മമത മരുമകനെ വളര്‍ത്തിയത്.ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടുപോയ സുവേന്ദു അധികാരിയാണ് ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രി.

Tags: Abhishek BanerjeeMamata BanerjeeLatest newsKalyan Banerjeerebel TMC leadersAmit Banerjee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

ഭര്‍തൃപീഡനം; ഏഴ് മാസത്തില്‍ 1958 കേസുകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചവരുടെ തെറ്റായ നടപടികള്‍: ബിഎംഎസ്

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ല, വിദേശത്തേക്ക് കടത്തിയിട്ടില്ല ; സുഹൃത്ത് ഹസൻ വാരിസ്

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.