Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 03:06 pm IST
inEntertainment

സൂപ്പർഹിറ്റുകളുടെ പരമ്പര തീർത്ത മറ്റൊരു പ്രതിഭയെയാണ് ഭാരതിരാജയുടെ മരണത്തിലൂടെ തമിഴ് സിനിമയ്‌ക്ക് നഷ്ടമായിരിക്കുന്നത്. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ ഇത്രമേൽ മനോഹരമായി ക്യാമറയിൽ പകർത്തിയ മറ്റൊരു സംവിധായകനുണ്ടാകില്ല. ചലച്ചിത്ര ലോകത്തെ ഭീഷ്മാചാര്യനെ നഷ്ടപ്പട്ട വേദനയിലാണ് തമിഴകം. ആരോഗ്യപ്രശ്നങ്ങളും വാർധക്യസഹജമായ അസുഖങ്ങളും കാരണം ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

84 വയസായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ നിരവധി പ്രമുഖർ ഭാരതിരാജയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നീലങ്കരയിലെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനായി വെച്ചപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിന്നുള്ള ഒട്ടേറെ കലാകാരന്മാർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി.

അവിടെ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭാരതിരാജയുടെ മൃതദേഹം കണ്ട് അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിക്കരഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന സംഗീത സംവിധായകൻ ഗംഗൈ അമരൻ പ്രകോപിതനാകുന്ന വീഡിയോയാണ് വൈറലാകുന്നത്. ഭർത്താവിന്റെ മൃതദേഹം കണ്ട് എന്നെ വിട്ട് പോയല്ലോ… എന്ന് പറഞ്ഞാണ് അവർ പൊട്ടിക്കരഞ്ഞത്. ഭാര്യയ്‌ക്കൊപ്പം ഭാരതിരാജയുടെ മകളും ഉണ്ടായിരുന്നു. ഇരുവരും മൃതദേഹത്തിൽ വീണ് കരയുന്ന രം​ഗം കണ്ടപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഗംഗൈ അമരൻ രൂക്ഷമായി പ്രതികരിച്ചത്. അവസാന സമയത്ത് ആരുമില്ലായിരുന്നല്ലോ. ഫോൺ പോലും എടുത്തില്ല. ഇപ്പോൾ അദ്ദേഹം പോയതിന് ശേഷം എല്ലാവരും വന്നത് എന്തിനാണ്?. അനാഥനായല്ലേ അദ്ദേഹം മരിച്ചത് എന്നാണ് ഗംഗൈ അമരൻ ഭാര്യയേയും മകളേയും വിമർശിച്ച് ചോദിച്ചത്.

അവസാന കാലത്ത് ഭാരതി രാജയെ ശുശ്രൂഷിക്കാനുള്ള മടി കാരണം ഭാര്യയും മകളും അദ്ദേഹത്തെ വിട്ട് പോയിരുന്നുവത്രെ. അങ്ങനെയുള്ള ആളുകൾ ഇപ്പോൾ എന്തിന് വന്നുവെന്ന് ചോദിച്ചാണ് ​ഗം​ഗൈ അമരൻ ദേഷ്യപ്പെട്ടത്. രം​ഗം കൂടുതൽ വഷളാകും മുമ്പ് അദ്ദേ​ഹത്തെ നടി രാധിക ശരത്കുമാറും മറ്റുള്ളവരും ചേർന്ന് ആശ്വസിപ്പിച്ച് കൂട്ടികൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. ഞങ്ങളെയെല്ലാം വളർത്തി ഉയർത്തിയ വ്യക്തിയാണ് ഭാരതിരാജ. അദ്ദേഹം ചെന്നൈയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങളും ഇവിടെ എത്തുമായിരുന്നില്ല. ഇളയരാജയും ഞങ്ങളും പല ദിവസങ്ങളിലും ഭാരതിരാജ ജോലി ചെയ്ത് ലഭിച്ച ശമ്പളം പങ്കുവെച്ചാണ് ജീവിച്ചത്. അത്തരമൊരു മഹാനായ വ്യക്തി ഇനി ഇല്ലെന്നത് അതീവ വേദനാജനകമാണ്.

സംസാരിക്കാൻ പോലും കഴിയുന്നില്ല. ഇനി അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെയാണ് അദ്ദേഹത്തെ ഓർക്കേണ്ടത് എന്നാണ് കണ്ണീരോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ​ഗം​​ഗൈ അമരൻ പറഞ്ഞത്. വീട്ടിനുള്ളിൽ എന്തിനാണ് അങ്ങനെ പ്രതികരിച്ചതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഞങ്ങളുടെ കുടുംബത്തിനുള്ളിൽ നടന്ന കാര്യങ്ങൾ പുറത്തുപറയാൻ ഞാൻ തയ്യാറല്ല. അതിനെക്കുറിച്ച് പറയാനില്ല. സഹോദരങ്ങൾക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാം. അതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ല. ഞാൻ പറഞ്ഞത് വാർത്തയാക്കേണ്ടതില്ല എന്നായിരുന്നു ​ഗം​​ഗൈ അമരന്റെ മറുപടി. മലയാള സിനിമയിലും ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്. തുടരും എന്ന മോ​ഹൻലാൽ-തരുൺ മൂർത്തി സിനിമയാണത്.

ഒരു വർഷം മുമ്പാണ് അദ്ദേഹത്തിന് മകനെ നഷ്ടമായത്. 2025 മാര്‍ച്ചിലാണ് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ മരണപ്പെട്ടത്. മകന്റെ അപ്രതീക്ഷിതമായ വിയോഗമാണ് ഭാരതിരാജയെ തളര്‍ത്തിയത്. അതിനുശേഷമാണ് അസുഖവും അവശതകളും മൂർച്ഛിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ഭാരതിരാജ ക്ഷീണിച്ചിരുന്നു. ചെറുപ്പം മുതലേ നാടകവും സിനിമയും തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പതിനാറ് വയതിനിലെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് 1977ല്‍ ആണ് ഭാരതിരാജ സിനിമയിലേക്ക് വരുന്നത്.

 

Tags: deathtamil movieLatest newsbharatirajagangai amaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)
India

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.