Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 06:24 am IST
in Kerala

മട്ടാഞ്ചേരി: കൊച്ചിക്ക് പടിഞ്ഞാറ് കടലില്‍ മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ- 3 ചരക്ക് കപ്പലപകടം അറിഞ്ഞുകൊണ്ടുള്ള സൃഷ്ടിയാണെന്ന് കേന്ദ്ര റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് റിപ്പോര്‍ട്ട് നല്കിയത്. കപ്പലിലെ ഏഴ് ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്കിയിരുന്നു. ഇതിനെതിരെ നല്കിയ റിപ്പോര്‍ട്ടിലാണ് കേന്ദ്രസര്‍ക്കാര്‍ കപ്പലപകടം വിളിച്ചുവരുത്തിയതും കപ്പല്‍ ജീവനക്കാരുടെ പരിചയക്കുറവും ചൂണ്ടിക്കാട്ടി ഗുരുതര വീഴ്ചകള്‍ പുറത്തുവിട്ടത്. കപ്പലിലെ ഏഴ് തൊഴിലാളികളില്‍ മൂന്ന് പേര്‍ക്ക് വ്യവസ്ഥകളോടെ മടങ്ങാന്‍ കോടതി അനുമതി നല്കി. കേസില്‍ സാക്ഷിപ്പട്ടികയിലുള്ള തൊഴിലാളികളെയാണ് വിട്ടയച്ചത്.

2025 മെയ് 24നാണ് ലൈബീരിയന്‍ പതാകയേന്തിയ മെഡിറ്ററേനിയന്‍ കമ്പനിയുടെ കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ഡെക്കിലെ ഏതാനും കണ്ടെയ്‌നറുകള്‍ പതിച്ച് ചരിഞ്ഞ കപ്പല്‍ 25ന് പൂര്‍ണമായും മുങ്ങിത്താഴ്ന്നു. അപകടകരമായ രാസവസ്തുക്കളടക്കമുള്ള 643 കണ്ടെയ്‌നറുകളുമായി കൊച്ചിക്ക് പുറപ്പെട്ട കപ്പല്‍ വിഴിഞ്ഞത്ത് വച്ച് തന്നെ അപകടാവസ്ഥയിലായിരുന്നുവെന്ന് വിഴിഞ്ഞം തുറമുഖാധികൃതര്‍ കമ്പനിയെ അറിയിച്ചിരുന്നു. കപ്പല്‍ അഞ്ച് ഡിഗ്രി ചരിഞ്ഞാണ് യാത്ര തുടര്‍ന്നത്. വെള്ളത്തിന്റെ തുലനാവസ്ഥയൊരുക്കുന്ന സംവിധാനവും തകരാറിലായിരുന്നു. സുരക്ഷാ മാനേജ്‌മെന്റ് സംവിധാനവും തകരാറിലായിരുന്നു.

കപ്പല്‍ ജീവനക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തന പരിചയക്കുറവാണ് അപകടത്തിനിടയാക്കിയത്. വിഴിഞ്ഞത്തെത്തും മുമ്പ് തൂത്തുക്കുടിയില്‍ നിന്നുള്ള യാത്രയിലും ചരിഞ്ഞാണ് കപ്പല്‍ സര്‍വീസ് നടത്തിയത്. 1997ല്‍ ചരക്ക് നീക്കം തുടങ്ങിയ എല്‍സ- 3 കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടിട്ടും തുടര്‍ന്ന് കാര്യമായ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഗുരുതരമായ അവസ്ഥയിലാണ് എംഎസ്‌സി എല്‍സ- 3 സര്‍വീസ് നടത്തിയിരുന്നതെന്നാണ് ഡയറക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കപ്പല്‍ കമ്പനിയുടെ നിരുത്തരവാദത്തെ സര്‍ക്കാര്‍ കോടതിയില്‍ തുറന്നുകാട്ടി. അപകടത്തില്‍പ്പെട്ട കപ്പല്‍ നീക്കേണ്ടത് കമ്പനിയാണ്.

കപ്പലപകടം പരിസ്ഥിതിമേഖലയിലും അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗതത്തിനും ഏറെ വെല്ലുവിളികളും ആശങ്കയുമുയര്‍ത്തിയിട്ടുണ്ട്. കപ്പലിലെ കണ്ടെയ്‌നറുകള്‍ തീരദേശ മേഖലയിലും മത്സ്യബന്ധന രംഗത്തും ഒട്ടേറെ നാശനഷ്ടങ്ങള്‍ക്കിടയാക്കി. കേരളം, തമിഴ്‌നാട് സര്‍ക്കാരുകള്‍ നഷ്ടപരിഹാരത്തിന് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കപ്പലപകടത്തെ തുടര്‍ന്ന് കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്ത് കൊച്ചി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടപടി റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. കപ്പല്‍ ജീവനക്കാര്‍ രാജ്യം വിടുന്നത് തടയണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചത്.

 

Tags: kerala highcourtcentral reportElsa-3 cargo ship accidentMediterranean Company
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

Kerala

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

Kerala

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.