
ന്യൂഡൽഹി : ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. സുജാബാദ് മേഖലയിലെ ശക്തി ഘട്ടിന് സമീപത്ത് നിന്നാണ് ശിവലിംഗം കൂറ്റൻ വലയിൽ കുടുങ്ങിയത്.15 ഓളം പേർ ചേർന്നാണ് ഇത് കരയ്‌ക്കെത്തിച്ചത്.’നമാമി ഗംഗെ’ സംരംഭത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി .
ഏകദേശം 200 കിലോഗ്രാം ഭാരമുള്ള ശിവലിംഗമാണിത്. അതിന്റെ ആകൃതിയും കല്ലിന്റെ ഘടനയും അടിസ്ഥാനമാക്കി, ഇത് മൗര്യ കാലഘട്ടത്തിലേതാണെന്നാണ് സൂചന . ശിവലിംഗം സുജാബാദിലെ ഗംഗാ ക്ഷേത്രത്തിലേയ്‌ക്ക് മാറ്റി. നിരവധി പേരാണ് ശിവലിംഗം കാണാനായി ക്ഷേത്രത്തിലേയ്‌ക്ക് എത്തുന്നത്.