ഇടുക്കി: എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍ സ്വദേശി പൂങ്കുടിയില്‍ മറിയാമ്മ 82) ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 30 നാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
എച്ച്1എന്‍1 ആണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
















