കോഴിക്കോട് : കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണ സംഘം ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്തു.ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം തിരുവള്ളൂര്‍ സ്വദേശി ജിതിന്‍ ഭാസ്‌കറിനെയാണ് ചോദ്യം ചെയ്തത്.ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച റിബേഷ് രാമകൃഷ്ണന് അത് ലഭിച്ചത് ജിതിനില്‍ നിന്നെന്നാണ് സൂചന.കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് പുനരന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കാഫിര്‍ സ്്ക്രീന്‍ ഷോട്ട് പ്രചരിച്ചത്.ഷാഫി പറമ്പിലും കെ കെ ശൈലജയും മത്‌സരിക്കുമ്പോഴായിരുന്നു ഇത്.വന്‍ രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്‌ക്കെതിരെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം.എന്നാല്‍ ഇത് സി പി എം ഗ്രൂപ്പുകളിലാണ് ആദ്യം വന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.എന്നാല്‍ ഉറവിടം കണ്ടെത്താനായില്ല.
പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് നല്‍കിയ പരാതി കണക്കിലെടുത്താണ് പുനരന്വേഷണത്തിനുള്ള നീക്കം.
















