പത്തനംതിട്ട: കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിദ്യാലയങ്ങളില്‍ ഇക്കുറിയും കുട്ടികള്‍ കുറയാന്‍ സാധ്യത. മലയോര മേഖലയിലെ സ്‌കൂളുകളിലാകും ഇത് കൂടുതലായും പ്രതിഫലിക്കുക. ആറാം പ്രവൃത്തിദിന കണക്കെടുപ്പിനായി കാത്തിരിക്കുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക കണക്കുകളില്‍ കുട്ടികളുടെ കുറവാണ് കാണുന്നത്. സംസ്ഥാനത്തു തന്നെ കുട്ടികളുടെ എണ്ണത്തില്‍ ഏറ്റവും കുറവുള്ള ജില്ലയാണ് പത്തനംതിട്ട.
കാരണങ്ങള്‍ നിരവധി
പല വീടുകളിലും കുട്ടികളുടെ എണ്ണം കുറവാണ്. കൂടാതെ അണ്‍ എയ്ഡഡ് മേഖലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാനാണ് മിക്ക മാതാപിതാക്കള്‍ക്കും താത്പര്യം. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നുള്ളു. ഇത് സമൂഹത്തില്‍ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നു എന്ന വിമര്‍ശനം അധികൃതരും ഉള്‍കൊള്ളുന്നില്ല.
കഴിഞ്ഞവര്‍ഷം ഒന്നാം ക്ലാസില്‍ വാര്‍ഷികം ആഘോഷിച്ചു ഏറ്റവും കുറച്ച് കുട്ടികള്‍ പ്രവേശന ം നേടിയത് പത്തനംതിട്ടയിലാണ്. ഇത്തവണ 3500നും 4000നും ഇടയില്‍ കുട്ടികള്‍ മാത്രമേ ഒന്നാം ക്ലാസില്‍ എത്തിയിട്ടുള്ളൂവെന്നാണ് സൂചന.
പ്രൈമറി സ്‌കൂളുകള്‍
60 % പ്രൈമറി വിദ്യാലയങ്ങളിലും മതിയായ കുട്ടികളില്ലാത്ത സാഹചര്യമാണുള്ളത്. 414 എല്‍പി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 159 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 206 എയ്ഡഡ് സ്‌കൂളുകളും 50 അണ്‍എയ്ഡഡ് സ്‌കൂളുകളുമാണ്. ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളുമായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളില്‍ എല്ലാവര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് ഘട്ടംഘട്ടമായി അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളെയും ബാധിക്കുന്നു.
എസ്എസ്എല്‍സി
കഴിഞ്ഞ രണ്ടുവര്‍ഷമായി പതിനായിരത്തില്‍ താഴെ കുട്ടികളാണ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. പത്താംക്ലാസ് കഴിഞ്ഞ് പുറത്തു പോകുന്ന കുട്ടികളുടെ പകുതി എണ്ണം പോലും ഏതാനും വര്‍ഷങ്ങളായി ഒന്നാം ക്ലാസിലേക്ക് വരുന്നില്ല. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുമ്പോള്‍ തന്നെ ഒരു വിഭാഗം അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രതിസന്ധിയില്ലാതെ നീങ്ങുന്നുമുണ്ട്.
ഗ്രാമങ്ങളില്‍ പേരിനുമാത്രം
ഗ്രാമീണ മേഖലകളിലെ പ്രൈമറി സ്‌കൂളുകളില്‍ പോലും കുട്ടികളുടെ കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. പത്തില്‍ താഴെ കുട്ടികളുള്ള നിരവധി സ്‌കൂളുകള്‍ ജില്ലയിലുണ്ട്. ഒരു കുട്ടി പോലും അഡ്മിഷന്‍ എടുക്കാത്തതിനാല്‍ പൂട്ടിപ്പോയ വിദ്യാലയങ്ങളും പത്തനംതിട്ടയിലുണ്ട്.
സ്ഥിരാദ്ധ്യാപകര്‍ പരിമിതം
കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവു കാരണം പൊതുവിദ്യാലയങ്ങളില്‍ സ്ഥിരനിയമനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. പ്രഥമാദ്ധ്യാപകനെപ്പോലും സ്ഥിരപ്പെടുത്താനാകാത്ത എയ്ഡഡ് സ്‌കൂളുകള്‍ ജില്ലയിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഒരു പ്രഥമാദ്ധ്യാപകനു തന്നെ ഒന്നിലധികം സ്‌കൂളുകളുടെ ചുമതല നല്‌കേണ്ട സാഹചര്യവുമുണ്ടായി. എയ്ഡഡ് വ്യക്തിഗത മാനേജ്‌മെന്റുകളിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങളായി സ്ഥിര നിയമനം നടക്കാത്തതിനാല്‍ ദേശീയ ഗൈനെക്കോളജി കോണ്‍ഫറന്‍സ് പ്രമോഷനും ഇല്ല.
ഇക്കാരണത്താല്‍ പ്രഥമാദ്ധ്യാപകര്‍ സര്‍വീസില്‍ നിന്നു വിരമിക്കുമ്പോള്‍ പകരം വയ്‌ക്കാന്‍ ആളില്ലാത്ത സ്ഥിതിയുണ്ട്. പ്രൈമറി വിദ്യാലയങ്ങളിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്.
സ്ഥിരം നിയമനമില്ല
കുട്ടികള്‍ കുറവായ സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ സര്‍ക്കാര്‍ നല്‍കില്ല. എന്നാല്‍ താത്കാലിക നിയമനം അനുവദിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ജില്ലയിലെ ഒട്ടുമിക്ക പ്രൈമറി സ്‌കൂളുകളിലും പ്രഥമാധ്യാപകന്‍ മാത്രമേ സ്ഥിര നിയമനത്തിലുണ്ടാകാറുള്ളൂ. മറ്റുള്ളവരെ യോഗ്യത അടിസ്ഥാനപ്പെടുത്തി ദിവസ വേതനത്തിൽ നിയമിക്കുന്നതാണ് പതിവ്.
















