Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 6, 2026, 09:23 am IST
inEditorial

കേരളം കടക്കെണിയിലാണെന്നതും ഖജനാവിലേക്കെത്തുന്നതെല്ലാം ശമ്പളവും പെന്‍ഷനും പലിശയും കൊടുത്തു തീര്‍ക്കുകയാണെന്നുമുള്ളത് കാലങ്ങളായി കേള്‍ക്കുന്ന ആശങ്കകളാണ്. കേരളത്തെ ഈ ദുരന്താവസ്ഥയിലെത്തിച്ചതിനുത്തരവാദികള്‍ മാറിമാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്. അധികാരം പിടിക്കാന്‍ ജനങ്ങള്‍ക്കു മുന്നില്‍ യൂഡിഎഫ് ഒരേ സമയം രണ്ടുകാര്യങ്ങളാണ് പറഞ്ഞത്. കേരളം ഭീമമായ കടത്തിന്റെ അഴിയാക്കുരുക്കിലാണെന്നതാണ് ആദ്യത്തേത്. അതേസമയം തന്നെ യുഡിഎഫിനെ അധികാരത്തേറ്റിയാല്‍ മധുരമനോഹര കേരളവും വാഗ്ദാനം ചെയ്തു. ഇതു രണ്ടും കൂടി എങ്ങനെ ഒന്നിച്ചു മുന്നോട്ടുപോകുമെന്നത് അന്നേ തോന്നിയ സംശയമാണ്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുന്നതും കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുമെന്നതും അങ്കണവാടി മാതൃകയില്‍ വയോധികരായ സ്ത്രീകള്‍ക്കായി ‘അമ്മവാടി’യും പ്രത്യേക ‘ഷീ ഹോസ്പിറ്റലുകളും’ തുടങ്ങുമെന്നതുമെല്ലാം വാഗ്ദാനങ്ങളില്‍ ചിലതു മാത്രം. വി.ഡി. സതീശന്‍ ഇതെല്ലാം നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സാധാരണക്കാര്‍. എന്നാല്‍ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോള്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കം പോകുകയാണോ എന്ന ആശങ്ക അസ്ഥാനത്തല്ല.

കേരളം ഭീമമായ കടക്കെണിയിലാണെന്നത് പുതിയ കണ്ടുപിടിത്തമല്ല. മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വച്ച ധനസ്ഥിതി സംബന്ധിച്ച ധവളപത്രം സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നാണ് വ്യക്തമാക്കുന്നത്. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാരിന് സാമ്പത്തിക അച്ചടക്കമുണ്ടായിരുന്നില്ല. ധൂര്‍ത്തും കെടുകാര്യസ്ഥതയുമായിരുന്നു അവരുടെ ഭരണകാലത്തുടനീളം. മോശമായ ധനസ്ഥിതിയില്‍ നിന്നു കരകയറാനുള്ള ക്രിയാത്മകമായ ഒരു നടപടിയും ആ സര്‍ക്കാര്‍ സ്വീകരിച്ചതുമില്ല. കേരളം കടത്തിലേക്കു മുങ്ങിയത് ഇപ്പോള്‍ പൊടുന്നനെ അല്ല. മാറിമാറി ഭരിച്ചവര്‍ക്ക് സംസ്ഥാനം കടക്കെണിയിലേക്ക് പോകുന്നത് അറിയാത്തതായിരുന്നില്ല. കടം വാങ്ങി എന്നും ചെലവു ചെയ്യുന്നു. കടത്തിന്റെ പലിശ കൊടുക്കാന്‍ വീണ്ടും കടം വാങ്ങുന്നു. ദീര്‍ഘവീക്ഷണമില്ലാതെ കൊണ്ടുവരുന്ന, നടപ്പിലാക്കുന്ന പദ്ധതികളും പരിഷ്‌കാരങ്ങളും കൂടുതല്‍ കടത്തിലേക്കെത്തിക്കുന്നു. അതോടൊപ്പം ധൂര്‍ത്തും അഴിമതിയും രാഷ്‌ട്രീയാതിപ്രസരവുമെല്ലാം കൂടിയാകുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാത്തത്ര കടത്തിലേക്ക് കൂപ്പുകുത്തുന്നു.

മറ്റു സംസ്ഥാനങ്ങളൊക്കെ വികസിത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം നീങ്ങുമ്പോള്‍ കേരളം മാത്രം വേറിട്ടു സഞ്ചരിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളുടെയും ധനസ്ഥിതി ഏറെ മെച്ചപ്പെടുകയും പുതിയ പദ്ധതികളും തൊഴിവസരങ്ങളുമെല്ലാം ഉണ്ടാകുകയും ചെയ്യുമ്പോള്‍ കേരളം എന്നും കടത്തിന്റെ കണക്കു പറഞ്ഞു വിലപിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഉള്ളതിനാല്‍ മാത്രമാണ് പിടിച്ചു നില്‍ക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നിട്ടും സ്വന്തം കഴിവുകേടു മറയ്‌ക്കാന്‍ കേന്ദ്രത്തെ കുറ്റം പറയുന്ന നയമായിരുന്നു ഇടതു സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്നത്.

തെരഞ്ഞെടുപ്പു പ്രചരണകാലത്ത് സതീശനും കൂട്ടരും സൗജന്യങ്ങള്‍ വാരിക്കോരി വാഗ്ദാനം ചെയ്യുമ്പോള്‍ കേരളത്തിന്റെ ധനസ്ഥിതി അറിയാത്തതായിരുന്നില്ല. ഇപ്പോള്‍ കണക്കുകള്‍ നിരത്തി കൈമലര്‍ത്തിയിട്ടു കാര്യമില്ല. പറഞ്ഞ വാഗ്ദാനങ്ങളില്‍ വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കണം. അതിനുള്ള വഴികള്‍ കണ്ടെത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്. വിവിധ മേഖലകളില്‍ നിന്ന് നികുതിയിനത്തിലും അല്ലാതെയും കിട്ടാനുള്ള പണം പിരിച്ചെടുക്കണം. നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കണം. കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് ധനമാനേജ്മെന്റ് നന്നായി കൊണ്ടുപോകുന്നതെന്നും ധനസ്ഥിതി ഉയര്‍ത്തുന്നതെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളത്തിനും കഴിയണം.

Tags: ധവളപത്രംKerala UDF GovernmentChief Minister VD Satheesan#WhitePaper
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.