Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

യുദ്ധ സാഹചര്യത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തത് ജനത്തിന് ഗുണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിലപാട്. അത് സമ്പദ് വ്യവസ്ഥയ്‌ക്ക് സ്ഥിരതയേകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 06:48 am IST
in India

ന്യൂദല്‍ഹി: പ്രവചനങ്ങളെ കടത്തിവെട്ടി കഴിഞ്ഞ സാമ്പത്തിക വർഷവും ഭാരതത്തിന്‌
ജിഡിപി മുന്നേറ്റം. 2022-23 അടിസ്ഥാന വർഷമാക്കിയശേഷമുള്ള ആദ്യ ജിഡിപിക്കണക്കാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ടത്. ഇതുപ്രകാരം കഴിഞ്ഞവർഷത്തെ (2025-26) മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 7.7 ശതമാനമാണ്. 2024-25ൽ 7.1 ശതമാനമായിരുന്നു. കേന്ദ്രവും റിസർവ് ബാങ്കും പ്രതീക്ഷിച്ച 7.6 ശതമാനമെന്ന അനുമാനത്തെ മറികടക്കാനും കഴിഞ്ഞവർഷം കഴിഞ്ഞു. 2023-24ൽ വളർച്ചനിരക്ക് 7.2% ആയിരുന്നു.

മുൻവർഷത്തെ 299.89 ലക്ഷം കോടി രൂപയിൽ നിന്ന് 323.12 ലക്ഷം കോടി രൂപയായാണ് കഴിഞ്ഞവർഷം ഭാരതത്തിന്റെ ജിഡിപിമൂല്യം മെച്ചപ്പെട്ടത്; ഇതാണ് 7.7% വളർച്ച.

ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ (ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ) ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി. അതായത്, സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും വഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുക.

കൃഷിയും ഖനനവും ഉൾപ്പെടെ ഒട്ടേറെ നിർണായക മേഖലകൾ തളർച്ചയുടെ പിടിയിലാണെന്നും റിപ്പോർട്ടിലുണ്ട്. കാർഷിക മേഖലയുടെ വളർച്ച മുൻവർഷത്തെ 4.2 ശതമാനത്തിൽ നിന്ന് 3 ശതമാനത്തിലേക്ക് കുറഞ്ഞു. ഖനനമേഖലയുടെ വളർച്ച 11.7ൽ നിന്ന് 5.2 ശതമാനമായി. മാനുഫാക്ചറിങ് മേഖല 9.3ൽ നിന്ന് 10.7ലേക്ക് നിലമെച്ചപ്പെടുത്തിയത് ആശ്വാസമാണ്.

വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർച്ച 2.9ൽ നിന്ന് 1.7 ശതമാനമായി കുറഞ്ഞു. നിർമാണ മേഖല 7.3ൽ നിന്ന് 7.4ലേക്ക് നേരിയ വളർച്ച കുറിച്ചു. വ്യാപാരം, ഹോട്ടൽ, ഗതാഗതം എന്നിവ ഉൾപ്പെടുന്ന മേഖല 6.6ൽ നിന്ന് 11 ശതമാനത്തിലേക്ക് വളർച്ചാമുന്നേറ്റം നടത്തി.

ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐടി, പ്രൊഫഷണൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർ‌ച്ച 10ൽ നിന്ന് 10.4 ശതമാനമായി മെച്ചപ്പെട്ടു. അതേസമയം പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റഎ വളർച്ചനിരക്ക് 5 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നു.

ജനുവരി-മാർച്ചിൽ വളർച്ച 7.8%; മുന്നിൽ യുദ്ധാഘാതം കഴിഞ്ഞ 3 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന വളർച്ചനിരക്കാണ് കഴിഞ്ഞപാദത്തിൽ (ജനുവരി-മാർച്ചിൽ) ഭാരതം കുറിച്ചത്. ഒക്ടോബർ-ഡിസംബറിൽ 8.2% വളർന്നുവെന്നായിരുന്നു നേരത്തേ വിലയിരുത്തിയത്. പുതിയ റിപ്പോർട്ടിൽ ഇത് 8 ശതമാനമായി കുറച്ചു. ജൂലൈ-സെപ്റ്റംബറിലെ വളർച്ചനിരക്ക് 8.3%. കഴിഞ്ഞവർഷത്തെ ആദ്യപാദ (ഏപ്രിൽ-ജൂൺ) വളർച്ചനിരക്ക് 6.8 ശതമാനമായിരുന്നു.

  • കഴിഞ്ഞപാദത്തിലെ വളർച്ചനിരക്ക് മുൻവർഷത്തെ (2024-25) മാർച്ചുപാദ വളർച്ചയായ 7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോഴും മെച്ചമാണ്.
  • പശ്ചിമേഷ്യൻ യുദ്ധമൂലമുണ്ടായ പ്രതിസന്ധി കഴിഞ്ഞപാദ വളർച്ചയെ ബാധിച്ചു.
  • തുടർപാദങ്ങളിലും ജിഡിപി വളർച്ചയെ ഇതു ബാധിക്കുമെന്ന് റിസർവ് ബാങ്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൽ-നിനോ മഴയെ തട്ടിയകറ്റുന്നതും തിരിച്ചടിയാകും. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയാണ് തിരിച്ചടിയാവുക.
  • റിസർവ് ബാങ്ക് നടപ്പുവർഷത്തെ (2026-27) ജിഡിപി വളർച്ചാ അനുമാനം 6.9ൽ നിന്ന് 6.6 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്.
  • നടപ്പുപാദത്തിൽ (ഏപ്രിൽ-ജൂൺ) പ്രതീക്ഷിക്കുന്ന വളർച്ചനിരക്ക് 6.6 ശതമാനമാണ്.
  • ജിഡിപി മൂല്യം 87.77 ലക്ഷം കോടി

കഴിഞ്ഞപാദത്തിൽ (ജനുവരി-മാർച്ച്) ഭാരതത്തിന്റെ ജിഡിപി മൂല്യം മുൻവർഷത്തെ സമാനപാദത്തിലെ 81.40 ലക്ഷം കോടി രൂപയിൽ നിന്ന് 87.77 ലക്ഷം കോടി രൂപയായി ഉയർന്നു; ഇതാണ് 7.8% ജിഡിപി വളർച്ച.

കഴിഞ്ഞപാദത്തിലും കാർഷികം, ഖനന മേഖലകൾ തളർച്ച നേരിട്ടു. മാനുഫാക്ചറിങ്ങിലും വളർച്ചാ ഇടിവുണ്ടായി.

യുദ്ധ സാഹചര്യത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തത് ജനത്തിന് ഗുണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിലപാട്. അത് സമ്പദ് വ്യവസ്ഥയ്‌ക്ക് സ്ഥിരതയേകും.

ഭാരതം തന്നെ ഏറ്റവും മുന്നിൽ
ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ (മേജർ ഇക്കണോമി) എന്ന നേട്ടം കഴിഞ്ഞപാദത്തിലും ഭാരതം നിലനിർത്തി. എസ്ബിഐ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും പ്രമുഖ സാമ്പത്തിക നിരീക്ഷകരുമെല്ലാം ഭാരതം 6.7 മുതൽ 7.4% വരെ കഴിഞ്ഞപാദത്തിൽ വളരുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. ഇതെല്ലാം മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞു.

ഭാരതത്തിന്റെ പ്രധാന എതിരാളികളുടെ കഴിഞ്ഞപാദ വളർച്ചനിരക്ക് ഇങ്ങനെ:
∙ യുഎസ് : 1.6%
∙ ചൈന : 5%
∙ യുകെ : 0.6%
∙ ജർമനി : 0.3%
∙ ഫ്രാൻസ് : -0.1%
∙ ജപ്പാൻ : 2.1%
∙ ദക്ഷണ കൊറിയ : 1.7%
∙ ഇറ്റലി : 0.3%
∙ ഇന്തൊനീഷ്യ : 5.61%

 

Tags: indiaGDPMiddle East warUnion Ministry of Statistics7.7% jump in GDP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

India

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

India

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.