
രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളായ രാജേഷ് എക്സ്പോര്‍ട്ടില്‍ 15 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ഓഹരി വിപണി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ സെബി (സെക്യൂരിറ്റീസ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).
ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണാഭരണ കയറ്റുമതി ചെയ്യുകയാണ്. രാജേഷ് മേത്തയാണ് ഇതിന്റെ ഉടമസ്ഥന്‍. ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്ന നിരവധി ഇന്ത്യക്കാര്‍ വിശ്വസിച്ച് പണം മുടക്കുന്ന ഓഹരികൂടിയാണ് രാജേഷ് എക്സ്പോര്‍ട്ട്.
2024ല്‍ രാജേഷ് എക്സ്പോര്‍ട്ടിന്റെ ഓഹരിയില്‍ നിക്ഷേപിച്ച ഒരാള്‍ നല്‍കിയ പരാതിയില്‍ നിന്നാണ് ഈ തട്ടിപ്പിലേക്ക് സെബി എത്തുന്നത്. കമ്പനിയുടെ കണക്കുകളില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ഇയാളുടെ പരാതി. അന്വേഷണത്തില്‍ സെബി വന്‍വീഴ്ചകള്‍ കണ്ടെത്തി. 2021 മുതല്‍ 2025വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ പൊരുത്തക്കേടുകളുണ്ടെന്നും കണക്കുകളുടെ വലിയൊരു ഭാഗം കണ്ടെത്താന‍് കഴിഞ്ഞില്ലെന്നും സെബി വിശദീകരിച്ചു. ഏകദേശം 15 ലക്ഷം കോടി രൂപയുടെ കണക്ക് വ്യാജമാണെന്നും സെബി കണ്ടെത്തി. കമ്പനിയുടെ വരുമാനത്തിന്റെ 97 ശതമാനത്തോളം വരുമിത്. സ്വിറ്റ് സര്‍ലാന്‍റിലും മറ്റും സ്ഥാപിച്ചിരിക്കുന്ന ഈ കമ്പനിയുടെ അനുബന്ധസ്ഥാപനങ്ങളിലെ കണക്കുകള്‍ വ്യാജമാണെന്നും സെബി കണ്ടെത്തിയിരിക്കുകയാണ്.