Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 07:50 pm IST
inKerala

തിരുവനന്തപുരം: അഴിമതിയിലും ശബരിമല സ്വര്‍ണക്കൊള്ളയിലും യു ഡി എഫ് സര്‍ക്കാര്‍ മൗനത്തിലാണെന്നും നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖയാണെന്നും ബിജെപി എം എല്‍ എ മാര്‍. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നിയമസഭാംഗങ്ങളായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, ബി.ബി. ഗോപകുമാര്‍, എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ചത്.

കേരളത്തിന്റെ വികസന-സാമ്പത്തിക പ്രതിസന്ധികളുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടിവച്ച് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവയ്‌ക്കുന്ന പതിവ് സമീപനമാണ് നയപ്രഖ്യാപന ചര്‍ച്ചകളിലും പ്രതിഫലിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.കേരള നിയമസഭയില്‍ ബിജെപിയുടെ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, കേന്ദ്ര സര്‍ക്കാരിനെതിരെ ഏകപക്ഷീയമായ ആരോപണങ്ങള്‍ ഉന്നയിച്ച് വസ്തുതകള്‍ മറച്ചുവയ്‌ക്കുന്ന സമീപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ബിജെപി തയാറാണെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിരവധി ജനക്ഷേമ-വികസന പദ്ധതികള്‍ കേരളത്തില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനോ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനോ വ്യക്തമായ കാഴ്ചപ്പാട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.എല്‍ഡിഎഫ് ഭരണകാലത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ അവരുടെ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയപ്പോള്‍ വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അന്ന് യുഡിഎഫ് തയാറായിരുന്നില്ലെന്ന് വി മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പുതിയ സഭയിലും അതേ സമീപനം തുടരാനുള്ള അവരുടെ ശ്രമങ്ങള്‍ നടപ്പിലാവാത്ത ഒരു സ്ഥിതി ബിജെപിക്ക് നിയമസഭയില്‍ അംഗങ്ങളായതോടുകൂടി ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

ഈ സംസ്ഥാനത്തിന്റെ തനത് വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാം, ഇവര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കാം, അതിന് എങ്ങനെ സാമ്പത്തികം കണ്ടെത്താം , ഇതിനെ സംബന്ധിച്ച് ഒരു ആലോചനയുമില്ലാതെ മുന്നോട്ടുപോകുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് സഭയില്‍ നടന്നതെന്ന് ബി ബി ഗോപകുമാര്‍ പറഞ്ഞു. പൂച്ചപെറ്റ ഖജനാവാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്ര കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ഇത്രയും പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, ഖജനാവ് സമ്പന്നമായി എങ്ങനെ മാറി എന്നുംകൂടി പറയണമെന്നും ഗോപകുമാര്‍ പറഞ്ഞു.

കേരളത്തിന്റെ വികസന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വസ്തുതകളും കണക്കുകളും അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയ ചര്‍ച്ചകള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേതാക്കള്‍ അറിയിച്ചു.

മുതിര്‍ന്ന സിപിഎം നേതാവ് എസ് എസ് ബിജുവിനെ മാരാര്‍ജി ഭവനില്‍ നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
17 വര്‍ഷം സിപിഎം കഴക്കൂട്ടം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കഴക്കൂട്ടം ഏരിയാ സെന്റര്‍ അംഗം, ഏരിയാ സെക്രട്ടറിയുടെ ചുമതല, കഴക്കൂട്ടം ശ്രീ മഹാദേവര്‍ ക്ഷേത്ര അഡ്വസറി ബോര്‍ഡ് സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബിജു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവെക്കുന്ന വികസിത കേരളം എന്ന ആശയത്തില്‍ ആകൃഷ്ടനായാണ് ബിജെപിയിലേക്ക് എത്തിയത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ തുടങ്ങിയ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.

Tags: bjpPoliticsMLAassembly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.