Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താം: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 07:20 am IST
inIndia

ന്യൂദല്‍ഹി:

പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് ഡിഎൻഎ പരിശോധനയ്‌ക്ക് ഉത്തരവിടാമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മറ്റ് തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ പരിശോധന നടത്താൻ നിർദേശിക്കാൻ അധികാരമുള്ളത്.

കേസിന്റെ വിധി നിർണയിക്കുന്നതിൽ പിതൃത്വം തെളിയിക്കുന്നത് കേന്ദ്രബിന്ദുവാണെങ്കിൽ ഇത്തരം ശാസ്ത്രീയ പരിശോധനകൾ ആകാം. ജസ്റ്റിസ് സഞ്ജയ് കരോൾ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. മേയ് 29നാണ് വിധി പ്രസ്താവിച്ചത്. തന്റെ ജീവശാസ്ത്രപരമായ പിതാവ് ആരാണെന്ന 26കാരന്റെ ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്. ഇവിടെ വ്യക്തിയുടെ സ്വകാര്യതയെക്കാൾ പ്രാധാന്യം മകന്റെ താത്പര്യങ്ങൾക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്നെ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയനാക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

ഹർജിക്കാരൻ തന്റെ പിതാവാണെന്ന് അവകാശപ്പെടുന്ന 26കാരനാണ് കേസിൽ എതിർകക്ഷി. ഇയാളുടെ പിതൃത്വം നിർണയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്താൻ നേരത്തെ കോടതികൾ ഉത്തരവിട്ടിരുന്നു. ഛത്തീസ്ഗഡ് ഹൈക്കോടതിയും ബസ്നയിലെ വിചാരണ കോടതിയുമാണ് ഇതിന് നിർദേശം നൽകിയത്. സുപ്രീം കോടതി ഈ രണ്ട് ഉത്തരവുകളും ശരിവച്ചു. ഭരണഘടന നൽകുന്ന സ്വകാര്യതയ്‌ക്കുള്ള അവകാശം കേവലമല്ല. അതിന് ചില പരിമിതികളുണ്ടെന്നും കോടതി വിലയിരുത്തി.

ഡിഎൻഎ സാമ്പിൾ നൽകാൻ തന്നെ നിർബന്ധിക്കാനാവില്ലെന്നും നിലവിൽ അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

യഥാർഥ മാതാപിതാക്കൾ ആരാണെന്ന് അറിയാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. സ്വത്ത് വകകളിൽ അവകാശം ഉന്നയിക്കുമ്പോൾ പിതൃത്വം തെളിയിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഡിഎൻഎ പരിശോധന മാത്രമാണ് ആശ്രയം. പരിശോധനയ്‌ക്ക് വിസമ്മതിക്കുന്നത് നിയമപ്രക്രിയ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. പൗരന്റെ സ്വകാര്യതയും വേറൊരാളുടെ നിയമപരമായ അവകാശങ്ങളും തമ്മിൽ തർക്കം വരുമ്പോൾ നീതിയുക്തമായ തീരുമാനമെടുക്കാൻ കോടതിക്ക് ബാധ്യതയുണ്ട്.

കേസിൽ 26കാരന്റെ അവകാശങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. ആരോപിക്കപ്പെടുന്ന വ്യക്തി ഡിഎൻഎ സാമ്പിൾ നൽകാൻ ബാധ്യസ്ഥനാണ്. ഇത്തരം കേസുകളിൽ കാലതാമസം ഒഴിവാക്കി വേഗത്തിൽ നീതി ഉറപ്പാക്കേണ്ടതുണ്ട്. സിവിൽ വ്യവഹാരങ്ങളിൽ ശാസ്ത്രീയ തെളിവുകളുടെ പ്രാധാന്യം ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് കോടതി വിധി. തെളിവ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്ക് നിയമപരമായ സാധുതയുണ്ടെന്ന് ബെഞ്ച് അംഗീകരിച്ചു.

ഡിഎൻഎ പരിശോധന വ്യക്തിയുടെ ശരീരത്തിലുള്ള ഒരവകാശ ലംഘനമല്ലെന്നും അത് നീതി നിർവഹണത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. പരിശോധനയിലൂടെ സത്യം കണ്ടെത്തുന്നത് സമൂഹത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ശാസ്ത്രീയ തെളിവുകൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നത് നീതിയെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസുമാർ തങ്ങളുടെ വിധിയിൽ പ്രത്യേകം എടുത്തുപറഞ്ഞു. രാജ്യത്തെ വിവിധ കോടതികളിൽ സമാനമായ നിരവധി കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് നിർണായകമാകും.

Tags: Supreme CourtRIGHT TO PRIVACYPATERNITY DISPUTE DNA TESTCOURT LATEST VERDICT
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

India

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

Kerala

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.