ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്. അടുത്ത ആഴ്‌ച്ച 44 വയസിലെത്തുന്ന താരം വനിതാ ഡബിള്‍സ് മത്സരത്തിലൂടെയാണ് വീണ്ടും കളം വാഴാനെത്തുന്നത്. വെസ്റ്റ് ലണ്ടനില്‍ നടക്കുന്ന ഡബ്ല്യുടിഎ 500 പോരാട്ടത്തിലൂടെയായിരിക്കും തിരിച്ചുവരവ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് സെറീനയ്‌ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുക. വിക്ടോറിയ എംബോക്കോ ആണ് സഹതാരം.
കഴിഞ്ഞ നാല് വര്‍ഷമായി താരം മത്സരിക്കാനിറങ്ങിയിട്ടില്ല. ഏറ്റവും ഒടുവില്‍ മത്സരിച്ചത് 2022 യുഎസ് ഓപ്പണ്‍ ടെന്നീസിലാണ്. 23 തവണ ഗ്രാന്‍ഡ് സ്‌ലാം സിംഗിള്‍സ് കിരീടം നേടിയാണ് സെറീന കരിയര്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.
















