Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സാത്-ചി; ഒടുവില്‍ ഒരു കിരീടനേട്ടം, സിംഗപ്പൂര്‍ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത ഡബിള്‍സ് ടീം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 06:08 am IST
inSports
ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം

ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം

സിംഗപ്പൂര്‍: രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോക ബാഡ്മിന്റണിലെ സൂപ്പര്‍ താരങ്ങളായ സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടം നേടി.

സാത്-ചി എന്ന ചുരുക്കപേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഈ സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ തോല്‍പ്പിച്ചത് ലോക മൂന്നാം നമ്പര്‍ സഖ്യമായ ഇന്തോനേഷ്യയുടെ ഫജര്‍ ആല്‍ഫിയന്‍-മുഹമ്മദ് ഷോഹിബുള്‍ ഫിക്രി സഖ്യത്തെ. സ്‌കോര്‍ 18-21, 21-17, 21-16

ലോക നാലാം നമ്പര്‍ പുരുഷ ഡബിള്‍സ് സഖ്യമായ സാത്വിക്-ചിരാഗ് സിംഗപ്പൂരില്‍ ആദ്യമായാണ് കിരീടം നേടുന്നത്. ഇതിന് മുമ്പ് ഭാരത താരങ്ങള്‍ സിംഗപ്പൂര്‍ ഓപ്പണില്‍ ജേതാക്കളായിട്ടുണ്ടെങ്കിലും ഡബിള്‍സില്‍ നേടിയിട്ടുണ്ടായിരുന്നില്ല. സൈന നെവാള്‍, പി.വി. സിന്ധു, ബി. സായി പ്രണീത് എന്നിവര്‍ നേരത്തെ ജേതാക്കളായിട്ടുള്ള സിംഗിള്‍സ് താരങ്ങള്‍.

സാത്വിക്-ചിരാഗ് സഖ്യം ഇതിന് മുമ്പ് ഒരു ബിഡബ്ല്യുഎഫ് ടൂറില്‍ ജേതാക്കളായിട്ടുള്ളത് രണ്ട് വര്‍ഷം മുമ്പ് മെയ് മാസത്തില്‍ തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിലായിരുന്നു. ഇക്കുറി തായ്‌ലന്‍ഡ് ഓപ്പണില്‍ സഖ്യം ഫൈനല്‍ വരെയെത്തി പരാജയപ്പെട്ടു. സിംഗപ്പൂര്‍ ഓപ്പണ്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ പുരുഷ ഡബിള്‍സ് സഖ്യമായ കൊറിയയുടെ കിം വോന്‍-ഹോ, സിയോ സ്വെങ്-ജേ എന്നിവരെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

കരുത്തരായ ഇന്തോനേഷ്യന്‍ സഖ്യത്തിനെതിരായ ഫൈനല്‍ മത്സരം ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടു. ആദ്യ ഗെയിം മുതല്‍ ഇരുഭാഗവും ഇഞ്ചോടിഞ്ച് പൊരുതിയാണ് നീങ്ങിയത്. ലീഡുകള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ 18-17ല്‍ ഇന്തോനേഷ്യന്‍ സഖ്യം മുന്നിലായി. പിന്നെ താഴോട്ട് പോയില്ല.

രണ്ടാം ഗെയിമിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഒപ്പത്തിനൊപ്പം തന്നെ നീങ്ങി. ഭാരത സഖ്യം അവര്‍ണനീയമാം വിധത്തില്‍ നേടിയ എട്ട് പോയിന്റിന്റെ ആധിപത്യം ഗുണം ചെയ്യുകയായിരുന്നു. മത്സര ഫലം നിര്‍ണയിക്കപ്പെടുന്ന മൂന്നാം ഗെയിമില്‍ ഫജാര്‍-ഫിക്രി സഖ്യം ഭാരത ഡബിള്‍സിന് വലിയ വെല്ലുവിളിയാണുയര്‍ത്തിയത്. ഒരവസരത്തില്‍ മത്സരം 14-13 എന്ന നിലയില്‍ കടുത്തു. അവിടെ നിന്നാണ് സാത്വിക്-ചിരാഗ് സഖ്യം അഞ്ച് പോയിന്റ് ലീഡില്‍ ഗെയിമും മത്സരവും അതുവഴി ടൈറ്റിലും പിടിച്ചെടുത്തത്.

ഇരുവരും ചേര്‍ന്ന് നേടുന്ന ഒമ്പതാം ടൈറ്റില്‍ ആണിത്. ടൂര്‍ണമെന്റിലെ മറ്റ് ഇനങ്ങളില്‍ പ്രതീക്ഷ നല്‍കാവുന്ന മുന്നേറ്റം കാഴ്‌ച്ചവച്ച പി.വി. സിന്ധു വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.

ഭാരത ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് ഇനി മാറ്റുരയ്‌ക്കാനുള്ള ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. ഞായറാഴ്‌ച്ച വരെ നീളുന്ന ഇന്തോനേഷ്യ ഓപ്പണ്‍ 2026.

Tags: Satwiksairaj Rankireddy-Chirag ShettyBWF World Tour titleSingapore Open Men's Doubles
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

Sports

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.