Kerala

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വന്‍കൂവര്‍: കാനഡയില്‍ മലയാളി യുവാവ് കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സസ്‌കാച്വാനിലെ വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുറേനിയം എക്‌സ് ഡിസ്‌കവറി കോര്‍പറേഷന്റെ ടെക്‌നീഷ്യനായ ഹൃഷികേഷ് കൊളോത്ത് (27) ആണ് കൊല്ലപ്പെട്ടത്.

മെയ് 8ന് മിനറല്‍ മൈനിങ് ജോലിക്കായി ഉള്‍ക്കാടുകളിലേക്ക് പോയ ഹൃഷികേഷ് അടങ്ങുന്ന സംഘം നോര്‍ഡ്‌ബൈ തടാകത്തിന് സമീപമുള്ള ‘സൂ ബേ’ വനമേഖലയില്‍ എത്തിയപ്പോഴാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹൃഷികേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണില്‍ മൂത്ത സഹോദരന്‍ അര്‍ജുന്‍ കൊളോത്തിനൊപ്പമായിരുന്നു ഹൃഷികേഷ് താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും കാനഡയിലേക്ക് കുടിയേറിയത്.

Recent Posts