Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

മമത ബാനര്‍ജിയുടെ വലംകയ്യായ കകോലി ദസ്തിദാര്‍ ബിജെപിയിലേക്കെന്ന് സൂചന. ഇതോടെ മമതയ്‌ക്കും തൃണമൂലിനും വലിയ തിരിച്ചടിയാണ് കിട്ടാന്‍ പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 06:59 pm IST
inIndia
തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

കൊല്‍ക്കൊത്ത: മമത ബാനര്‍ജിയുടെ വലംകയ്യായ കകോലി ഘോഷ് ദസ്തിദാര്‍ ബിജെപിയിലേക്കെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസിലെ മഹിളാ വിഭാഗം പ്രസിഡന്‍റ് സ്ഥാനം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി പദവികളും ബുധനാഴ്ച കകോലി ഘോഷ് രാജിവെയ്‌ക്കുകയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ട ശേഷമാണ് കകോലി ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസിലെ മുഴുവന്‍ പദവികളും രാജിവെച്ചതായി പ്രഖ്യാപിച്ചത്. ഇതോടെയാണ് കകോലി ഘോഷ് ബിജെപിയില്‍ ചേര്‍ന്നേയ്‌ക്കുമെന്ന അഭ്യൂഹം പരക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചിരുന്ന വനിതാ നേതാവാണ് കകോലി ഘോഷ്. മാത്രമല്ല, തന്റെ രാജിക്കത്തില്‍ അവര്‍ തൃണമൂലിലെ നേതൃത്വത്തെ സംബന്ധിച്ചും തൃണമൂല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ കൂട്ടബലാത്സംഗം, അധ്യപകരുടെ നിയമനത്തിലെ അഴിമതി തുടങ്ങി മമത സര്‍ക്കാരിന്റെ നിരവധി വീഴ്ചകളും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച അവര്‍ ബരാസാത് യൂണിറ്റിലെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു.

കകോലി തൃണമൂല്‍ കോണ്‍ഗ്രസിലെ മഹിളാവിഭാഗം പ്രസിഡന്‍റ് സ്ഥാനമാണ് രാജിവച്ചത്. താന്‍ തൃണമൂലില്‍ നിന്നും പുറത്തുപോകില്ലെന്ന് കകോലി ദസ്തിദാര്‍ പ്രസ്താവിച്ചെങ്കിലും ഇവര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. ഇപ്പോഴും അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക് സഭാ എംപിയാണ്. പക്ഷെ ഈയിടെ കല്യാണ്‍ ബാനര്‍ജിയെ തൃണമൂലിന്റെ ലോക് സഭയിലെ ചീഫ് വിപ്പായി നിയമിച്ചതില്‍ കകോലി അമര്‍ഷത്തിലാണ്. കല്യാണ്‍ ബാനര്‍ജിയുടെ സ്ത്രീകളെ പരിഹസിക്കുന്ന സ്വഭാവത്തെ പണ്ടേ എതിര്‍ക്കുന്ന നേതാവാണ് കകോലി ഘോഷ്.

തോല്‍വിക്ക് ശേഷം മമതയുടെ പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ ബിജെപിയിലേക്ക് ഒഴുകുകയാണ്. 100 തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. ഭട് പാര മുനിസിപ്പാലിറ്റിയിലെ 35 കൗണ്‍സിലര്‍മാരില്‍ 30 പേരും രാജിവെച്ചത് തൃണമൂലിന് വലിയ നാണക്കേടായിരുന്നു.

15 വര്‍ഷത്തെ ഭരണത്തിന് ശേഷം വന്‍തിരിച്ചടിയാണ് തൃണമൂലിന് ലഭിച്ചത്. ആകെയുള്ള 294 സീറ്റുകളില്‍ വെറും 80, സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. മമതയ്‌ക്കാകട്ടെ തന്റെ ഉറച്ചകോട്ടയായ ഭവാനിപൂരില്‍ അടിപതറി. ഇപ്പോള്‍ മമത എംഎല്‍എ പോലുമല്ല. മരുമകനായ അഭിഷേക് ബാനര്‍ജിയാകട്ടെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ഏത് നിമിഷവും അറസ്റ്റിലാകുമെന്ന സ്ഥിതിയാണ്. അഭിഷേക് ബാനര്‍ജിയുടെ 43 ബിനാമി സ്വത്തുക്കളുടെ ലിസ്റ്റാണ് ബിജെപി സര്‍ക്കാര്‍ പുറത്തുവിട്ടത്.

 

 

Tags: Kakoli GhoshTrinamool CongressBengalTMCSuvendhu AdhikariLatest newsKalyan BanerjeeBengal Assembly election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.