Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നത നായ വർഗ്ഗമാണ്‌ രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ്‌ ഇതിന്റെ ജന്മദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 10:41 pm IST
inIndia, Special Article

ചെന്നൈ: ശൗര്യത്തിന്റെ, ആക്രമണത്തിന്റെ നായയായി അറിയപ്പെടുന്ന നായ് ജനുസ്സാണ് രാജപാളയം. പണ്ട് ബ്രിട്ടീഷുകാരും ഫ്രാന്‍സുകാരും തമ്മില്‍ ഇന്ത്യയില്‍ നടന്ന യുദ്ധമായ .കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് പാളയത്തിലേക്ക് ആക്രമണം നടത്താൻ രാജപാളയത്തേയും ഉപയോഗിച്ചു എന്ന ചരിത്രം തന്നെ ഈ നായയുടെ ആക്രമണവീര്യത്തിന്റെ തെളിവാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കയറി കുതിരകളെ വിരട്ടിയോടിക്കലായിരുന്നു ഈ യുദ്ധത്തില്‍ രാജപാളയം നായ്‌ക്കളുടെ റോള്‍. ഇന്ന് ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്നവരാണ് രാജപാളയം നായ്‌ക്കള്‍. നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ പിടികൂടുന്നതില്‍ പ്രത്യേകവൈദഗ്ധ്യമുണ്ട് ഇവയ്‌ക്ക്.

വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നത നായ വർഗ്ഗമാണ്‌ രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ്‌ ഇതിന്റെ ജന്മദേശം. അതിനാൽ നായയും അറിയപ്പെടുന്നത് ആ പേരിലാണ്‌. തമിഴ്നാട്ടിലെ നായക്കര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വളര്‍ത്തുനായക്കളായിരുന്നു രാജപാളയം. ആഢ്യത്തിന്റെയും നന്മയുടെയും പ്രതീകമായാണ് ഇവര്‍ രാജപാളയത്തെ കണ്ടുപോന്നിരുന്നത്.

സവിശേഷതകള്‍

ഏകദേശം 24 മുതൽ 28 ഇഞ്ച് വരെ പൊക്കം വയ്‌ക്കുന്ന നായ ഇനമാണിത്. പൂർണ്ണ വളർച്ചയെത്തിയ നായക്ക് 30 കിലോഗ്രാം തൂക്കമുണ്ടാകും. ആണിന് പെണ്ണിനേക്കാൾ അല്പം കൂടി പൊക്കമുണ്ടാകും. വെളുപ്പ് നിറത്തിൽ മാത്രമേ വംശശുദ്ധിയുള്ള രാജപാളയത്തെ കാണാൻ സാധിക്കുകയുള്ളു. പിങ്ക് നിറത്തിലുള്ള മൂക്ക്, കടുത്ത ബ്രൗൺ നിറത്തിലുള്ള കണ്ണൂകൾ, ഏറെ നീളമില്ലാത്തതും മൃദുവായതുമായ് ചെവി എന്നിവയാണ്‌ ചില പ്രത്യേകതകൾ.

കടുവയെ കൊന്ന രാജപാളയം നായ്‌ക്കള്‍

വേട്ടപ്പട്ടികളുടെ സ്വഭാവമാണെങ്കിലും യജമാനനോട് വളരെയധികം സ്നേഹം കാണിക്കുന്നവയാണ്‌ രാജപാളയം. കാവല്‍ നായ്‌ക്കളായി നെല്‍പ്പാടങ്ങള്‍ക്കും ഫാമുകള്‍ക്കും കാവലായി രാജപാളയത്തെ ഉപയോഗിക്കാറുണ്ട്. തങ്ങളുടെ യജമാനനെ രക്ഷിക്കാന്‍ 11 രാജയപാളയം നായ്‌ക്കള്‍ ഒരു കടുവയോട് ഏറ്റുമുട്ടി അതിനെ കൊന്ന കഥ പ്രസിദ്ധമാണ്. കാട്ടുപന്നികളെ വേട്ടയാടാനും തമിഴ്നാട്ടില്‍ രാജപാളയം നായ്‌ക്കളെ ഉപയോഗിക്കാറുണ്ട്.

പക്ഷേ 18ാം നൂറ്റാണ്ടിലെ ബ്രിട്ടീഷുകാരും ഫ്രാന്‍സുകാരും തമ്മിലുള്ള യുദ്ധത്തിന് ശേഷം നാടൻ ഇനമായതിനാൽ രാജപാളയം നായ അവഗണനയിലായിരുന്നു. 1980 കളിൽ ചെന്നൈ സെയ്ദാപ്പേട്ടിൽ തുടങ്ങിയ പ്രജനനകേന്ദ്രത്തിൽ രാജപാളയം, ചിപ്പിപ്പാറ തുടങ്ങിയ നാടൻ ഇനങ്ങൾക്ക് പ്രാധാന്യം നൽകുകയും തമിഴ്നാട്ടിലെ മൃഗസം‌രക്ഷണ വകുപ്പിന്റെ സഹായത്തോടെ ‘ഡോഗ് ഷോ’കൾ സംഘടിപ്പിക്കുകയും രാജപാളയം എന്ന ജനുസ്സിനെ ആളുകൾ കൂടുതൽ അറിയാനും തുടങ്ങി

ഡാല്‍മേഷ്യന്‍ നായ്‌ക്കളുടെ പ്രജനനത്തിന് വിദേശരാജ്യങ്ങളില്‍ രാജപാളയത്തെ ഉപയോഗിച്ചിരുന്നു. തമിഴ്നാട്ടിലെ ചോളരാജാക്കന്മാരും രാജപാളയം നായ്‌ക്കളെ ഉപയോഗിച്ചിരുന്നു. വംശനാശഭീഷണി നേരിടുന്ന രാജപാളയത്തെ പ്രമുഖ ജൈവവൈവിദ്ധ്യ വിദഗ്ധൻ ഡോ. എസ് .ജിതേഷിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് പ്രവർത്തിക്കുന്ന ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം & ഇക്കസഫി ബയോഡൈവേർസിറ്റി ഗവേഷണകേന്ദ്രം ഒരു രാജപാളയം സംരക്ഷണപദ്ധതി ഒരു ദശാബ്ദക്കാലമായി ഏറ്റെടുത്ത് നടത്തി വരുന്നു.

Tags: hunting dogdogTamil NaduPet DogLatest infoRajapalayalmRajapalayam dogDalmatian dog
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.