Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

ടി. സതീശന്‍ by ടി. സതീശന്‍
May 24, 2026, 03:35 pm IST
in Varadyam

ഭാസ്‌ക്കര്‍ കളമ്പി എന്ന ഭാസ്‌ക്കര്‍ റാവുജിയെ അടുത്തറിഞ്ഞവര്‍ അദ്ദേഹത്തെ കാണുന്നത് സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ (ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍) പ്രതിരൂപമായാണ്. കേരളത്തില്‍ സംഘപ്രവര്‍ത്തനം എത്തുന്നതിന് മുന്‍പേ 1940 ജൂണില്‍ ഡോക്ടര്‍ജിയുടെ ദേഹാന്തം നടന്നിരുന്നു. കേരളത്തില്‍ സംഘം എത്തുന്നത് 1941ല്‍ തിരുവനന്തപുരത്തും 1942 ല്‍ കോഴിക്കോട്ടുമാണ്. ഡോക്റ്റര്‍ജിയെ കണ്ടിട്ടുള്ളവരും കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളവരും ആണ് ഞങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ചുള്ള വിവിരങ്ങളുടെ സ്രോതസ്. അതില്‍ ഏറ്റവും പ്രധാനി ഭാസ്‌ക്കര്‍ റാവു തന്നെ. ഡോക്ടര്‍ജിയെക്കുറിച്ച് വായിക്കാനും ധാരാളം കിട്ടി. ആ വിവരങ്ങളും ഭാസ്‌ക്കര്‍ റാവുജിയുടെ കൂടെ നടന്നും പ്രവര്‍ത്തിച്ചുമുള്ള അനുഭവങ്ങളും ചിന്തയുടെ പ്രോസസ്സറില്‍ നിക്ഷേപിച്ചു മനനം ചെയ്തപ്പോള്‍ ഉത്തരം സ്ഫടിക സമാനം: ”ഡോക്ടര്‍ജിയെ കാണാത്തവര്‍ ഭാസ്‌കര്‍ റാവുജിയെ കണ്ടാല്‍ മതി. അദ്ദേഹം തന്നെ കേരളത്തിന്റെ ഡോക്ടര്‍ജി.” ഡോക്ടര്‍ജിയില്‍ ഉണ്ടെന്ന് കേട്ട പ്രത്യേകതകള്‍ എല്ലാം ഭാസ്‌ക്കര്‍ റാവുജിയില്‍ ജ്വലിച്ചു കണ്ടു. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ അനുമാനത്തെ ശക്തിപ്പെടുത്തുന്നു. അങ്ങനെ ഒരു സംഭവം: 1977 മെയ് 12. സംഘ നിരോധനം പിന്‍വലിക്കപ്പെട്ട ശേഷം രാജ്യവ്യാപകമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടു കേരളത്തിലെ സ്വീകരണത്തിനായി സര്‍സംഘചാലക് ബാലാസാഹേബ് ദേവറസ്ജി അന്നാണ് കൊച്ചിയില്‍ വിമാനമിറങ്ങുന്നത്.

നൂറിലധികം വിവിധ സംഘടനാ പ്രതിനിധികളുടെ ഹാരാര്‍പ്പണം. മാധ്യമങ്ങളുടെ ഫോട്ടോസെഷന്‍. ജനതാ പാര്‍ട്ടി എഎല്‍എ കെ.ജെ. ഹര്‍ഷല്‍, ജമാഅത്-എ-ഇസ്ലാമി എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ്, സ്വാഗതസംഘം അദ്ധ്യക്ഷനായിരുന്ന അന്നത്തെ കൊച്ചി മേയര്‍ അഡ്വ. എ.കെ. ശേഷാദ്രി എന്നിവര്‍ സന്നിഹിതരായിരുന്നു. അതിനുശേഷം ദേവറസ്ജിയെ ആനയിച്ചുകൊണ്ടുള്ള വാഹനവ്യൂഹം, എളമക്കരയിലെ സംസ്ഥാന കാര്യാലയമായ ‘മാധവ നിവാസി’ലേക്ക്. അന്ന് സ്വന്തമായി ടൂ വീലര്‍ പോലും ഉള്ള പ്രവര്‍ത്തകര്‍ വിരളം. ഫോറും ടൂവും ചേര്‍ന്ന് നൂറില്‍ താഴെ വാഹനങ്ങള്‍! എസി വാഹനം സ്വപ്നത്തില്‍ പോലുമില്ല.

മിതമായി പുഷ്പാലങ്കൃതമായ ദേവറസ്ജിയുടെ കാര്‍ ഏറ്റവും മുമ്പില്‍. ദേവരസ്ജിയോടൊപ്പം കാര്യാലയത്തില്‍ എത്തേണ്ടവരെ സൗകര്യപ്രദമായ കാറുകളില്‍ ഇരുത്തുന്ന വ്യവസ്ഥ പ്രാന്ത് പ്രചാരക് ഭാസ്‌ക്കര്‍ റാവു നേരിട്ടു നടപ്പിലാക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു. ദേവറസ്ജിയുടെ കാറില്‍ ഭാസ്‌കര്‍ റാവു ‘ഇപ്പോള്‍ കയറും’ എന്നായിരുന്നു ചിന്ത. പക്ഷേ, അദ്ദേഹം ആ കാറില്‍ ഇരുത്തിയത് അഡ്വ. എന്‍. ഗോവിന്ദ മേനോനെയും (അന്നത്തെ ആദരണീയ പ്രാന്ത സംഘചാലക്) അഡ്വ. ടി.വി. അനന്തേട്ടനെയും (അന്നത്തെ ആദരണീയ പ്രാന്ത കാര്യവാഹ്) ആയിരുന്നു. അടുത്ത കാറില്‍ അദ്ദേഹം ഇരുത്തിയത് തമിഴ് നാട്ടില്‍ നിന്നുള്ള മുന്‍ പ്രാന്ത കാര്യവാഹ് അണ്ണാജിയെയും മറ്റ് ചിലരെയും. നാലാമത്തെ വാഹനത്തില്‍ വേണ്ടവരെ ഇരുത്തുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു : ”സതീശ്, യൂ സിറ്റ് ഇന്‍ ദിസ് കാര്‍” (തിരക്കുള്ളപ്പോഴും എമോഷന്‍ ഉള്ളപ്പോഴും അദ്ദേഹം പെട്ടെന്നു ഇംഗ്ലീഷിലേക്ക് മാറുന്നത് പതിവായിരുന്നു. 1946 ല്‍ കേരളത്തില്‍ വന്ന കാലത്ത് ഉപയോഗിച്ച ബന്ധഭാഷയുടെ ബാക്കി നില്‍ക്കുന്ന ഓര്‍മ്മ). പക്ഷേ, വില്ലിങ്ടണ്‍ ഐലന്റ് എയര്‍പ്പോര്‍ട്ടിലെ വളവുള്ള റോഡില്‍ നിന്ന് ഏര്‍ണാകുളത്തേക്കുള്ള മെയിന്‍ റോഡിലേക്ക് വാഹനവ്യൂഹം കയറുന്ന സീന്‍ കാണാനായിരുന്നു എനിക്ക് താല്‍പ്പര്യം. അതുകൊണ്ട്, അദ്ദേഹത്തിന്റെ കണ്ണു വെട്ടിച്ച് റോഡിലേക്ക് ഓടി. വണ്ടികള്‍ വന്നു തുടങ്ങി. ആദ്യം സര്‍സംഘചാലകന്റെ കാര്‍. അടുത്ത കാറിലേക്കു നോക്കി. അതിലും ഭാസ്‌ക്കര്‍ റാവു ഇല്ല. ഇതെന്തു കഥ എന്നു മനസ്സില്‍ ചോദിച്ചു.

ഇങ്ങനെ ചിന്തിക്കാന്‍ കാരണമുണ്ട്. കേരളത്തിലെ അടിയന്തിരാവസ്ഥാ വിരുദ്ധ അണ്ടര്‍ഗ്രൗണ്ട് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍, കേരളത്തിലെ ആര്‍എസ്സ്എസ്സിന്റെയും അനുബന്ധപ്രസ്ഥാനങ്ങളുടെയും ഏറ്റവും ഉയര്‍ന്ന നേതാവ് എന്ന വിശേഷണങ്ങള്‍ക്ക് ഉടമ. അടിയന്തരാവസ്ഥക്കാലത്ത് കേരളം മുഴുവന്‍ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഭാസ്‌ക്കര്‍ റാവു എവിടെ എന്ന ചോദ്യമായിരുന്നു മര്‍ദ്ദനത്തിന് പ്രധാന ഹേതു. വൈക്കം ഗോപന്‍ ചേട്ടന്‍ മുതല്‍ ഞങ്ങളെ പോലുള്ളവര്‍ വരെ ഉള്ളവരുടെ അനുഭവമാണിത്. അത് കഴിഞ്ഞാല്‍ പിന്നെ ചോദ്യം മാധവ്ജി, ഹരിയേട്ടന്‍ തുടങ്ങിയവരെ കുറിച്ചായിരുന്നു. ക്യാമറയ്‌ക്കു മുന്നിലോ പ്രസംഗ വേദിയിലോ പ്രത്യക്ഷപ്പെടാതെ സംഘടനയെ ശാസ്ത്രീയമായി നയിച്ച ആ യഥാര്‍ത്ഥ നേതാവിന്റെ മുഖമോ രൂപമോ പോലീസിന് അറിയില്ലായിരുന്നു. പകല്‍ വെളിച്ചത്തില്‍ തീവണ്ടിയിലും ബസ്സുകളിലും യാത്ര ചെയ്ത് കേരളത്തില്‍ ഇതിഹാസ തുല്യമായി രണ്ടാം സ്വാതന്ത്ര്യ സമരം നയിച്ച അദ്ദേഹത്തെക്കുറിച്ച് അവര്‍ക്ക് ആകെ അറിയാവുന്നത് എംഎ, ബിഎല്‍ പാസ്സായ ഒരു ബോംബെക്കാരന്‍ എന്നു മാത്രമായിരുന്നു. എന്നും സംഘകാര്യാലങ്ങളിലെ നിലത്തു വിരിച്ച പുല്‍പ്പായകളില്‍ കിടന്നുറങ്ങി, നടന്നും സൈക്കിള്‍ ചവിട്ടിയും ബസ്സിലും ട്രെയ്‌നിലും യാത്ര ചെയ്തു 1946 മുതല്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച ആളെക്കുറിച്ച് പോലീസ് മനസ്സിലാക്കിയ കാര്യമാണിത്.

ദേവറസ്ജിയോടോത്ത് ഒരേ കാറില്‍ സഞ്ചരിക്കാന്‍ ഏറ്റവും യോഗ്യന്‍ എന്ന് ആരും സമ്മതിക്കുന്ന വ്യക്തിയെ വ്യൂഹത്തിലെ ഒരു കാറിലും കണ്ടില്ല. പിന്നെ ടൂ വീലറുകള്‍. അതും കുറെ എണ്ണം പോയി. ഭാസ്‌ക്കര്‍ റാവുജിയെ കാണുന്നില്ല. അങ്ങനെ അവസാന സ്‌കൂട്ടര്‍ എത്തി. അതിന്റെ പിന്‍സീറ്റില്‍ സ്വതസിദ്ധ ശൈലിയില്‍ മുണ്ടു മടക്കിക്കുത്തി, കോളറില്‍ അഴുക്കാകാതിരിക്കാന്‍ മടക്കിവെച്ച കെര്‍ച്ചീഫുമായി ഭാസ്‌ക്കര്‍ റാവു. മെയ്‌മാസ സൂര്യന്‍ തലക്ക് മുകളില്‍ കത്തിനില്‍ക്കുന്നു. രണ്ടു വര്‍ഷത്തിലേറെയായി കൊണ്ടുനടക്കുന്ന ഹൃദ്രോഗം. പക്ഷേ, ഒരു സംഘപ്രചാരകന്‍ എങ്ങനെ ജീവിക്കണം, എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ള ജീവിതമായിരുന്നു അത്. എല്ലായിടത്തും കണ്ണും മെയ്യുമുണ്ട്; പക്ഷേ ഇതൊന്നും ഞാനല്ല എന്ന വിനയഭാവം മുഖത്തും പെരുമാറ്റത്തിലും. അതായിരുന്നു ഭാസ്‌കര്‍ റാവു

ഓരോരുത്തരും ചിന്തിച്ചിരുന്നത് ഭാസ്‌ക്കര്‍ റാവുജിക്ക് ഏറ്റവും വാത്സല്ല്യം ‘എന്നോട്’ എന്നായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരില്‍ ഓരോരുത്തരോടുമുള്ള അദ്ദേഹത്തിന്റെ സമീപനം അങ്ങിനെ ആയിരുന്നു. ഓരോത്തരുടെയും വ്യക്തിപരമായ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. 1970 മുതല്‍ അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടുള്ള അടുപ്പം അതിന്റെ പാരമ്യത്തില്‍ എത്തിയത് അടിയന്തിരാവസ്ഥയുടെ കാലത്തായിരുന്നു. ആ കാലത്ത് അണ്ടര്‍ഗ്രൗണ്ട് ഷെല്‍റ്ററുകളില്‍ മണിക്കൂറുകളോളം പല വിഷയങ്ങളും സംസാരിച്ചിരിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. ആ കാലത്ത് മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം തിരക്ക് പിടിച്ച കാര്യങ്ങള്‍ക്കായി എറണാകുളത്ത് വന്നിരുന്ന അദ്ദേഹം വെറും താലൂക്ക് ചുമതല മാത്രമുള്ള എന്നെ കാണണമെന്ന സന്ദേശം അയയ്‌ക്കുമായിരുന്നു. സംഘപ്രസ്ഥാനങ്ങള്‍ മുഴുവനും കൂടാതെ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്ന മറ്റ് സംഘേതര പ്രസ്ഥാനങ്ങളും ചേര്‍ന്ന ലോക് സംഘര്‍ഷ സമിതിയുടെ, സാധാരണ ഭാഷയില്‍ പറഞ്ഞാല്‍, കേരളത്തിലെ സുപ്രീം കമാന്‍ഡര്‍ ആയ ആളാണ് എന്നോടു ഇപ്രകാരം ദയ കാണിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിന്തിക്കുമ്പോള്‍ എനിക്ക് തന്നെ അവിശ്വനീയമായി തോന്നുന്നു. സ്വന്തം മാതാപിതാക്കള്‍, സഹോദരങ്ങള്‍, പിതാവിന്റെ മരണശേഷം തങ്ങളെ നോക്കി വളര്‍ത്തിയ അമ്മാവന്‍, അദ്ദേഹത്തിന്റെ മക്കള്‍ എന്നിവരെക്കുറിച്ചെല്ലാം ആ കാലയളവുകളില്‍ അദ്ദേഹം വിശദമായി പറഞ്ഞിരുന്നു.

ആ സംഭാഷണങ്ങള്‍ക്കിടയില്‍, പിന്നീട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നും പുഷ്പ്പവും പോലെ ഉപയോഗപ്പെടുന്ന നിരവധി മൊഴിമുത്തുകള്‍ കിട്ടി. അതിലൊന്ന് ഇങ്ങിനെ ആയിരുന്നു: ദൂരെ നിന്നു കാണുമ്പോള്‍ കുന്നുകള്‍ പച്ച പുതച്ചതു പോലെ കാണപ്പെടും. കുറച്ച് അടുത്തു ചെല്ലുമ്പോള്‍ ഇടക്കിടെ ചില പാറകള്‍ കാണും. അവയില്‍ പച്ചപ്പുല്ലുണ്ടാവില്ല. മാത്രമല്ല, അവ കറുത്തിരുണ്ടിരിക്കുകയും ചെയ്യും. കുറച്ച് കൂടി അടുത്തു ചെന്നാല്‍ പാറകളുടെ എണ്ണവും വിസ്തീര്‍ണ്ണവും കൂടി വരും. ഇനി സാക്ഷാല്‍ കുന്നില്‍ ചെന്നു ചേര്‍ന്നാല്‍ കാണുന്നത് വിസ്തൃത പാറക്കൂട്ടങ്ങളും അവിടവിടെയായി കുറച്ച് പുല്ലുകളും മാത്രമായിരിക്കും… ! എത്ര അര്‍ഥവത്തായ നിരീക്ഷണം ! പിന്‍കാലത്ത് സാമാജിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സമയങ്ങളില്‍ ഉണ്ടാകുമായിരുന്ന എത്രയോ നൈരാശ്യങ്ങളെയാണ് മേല്‍പ്പറഞ്ഞ നിരീക്ഷണം നല്‍കിയ കരുത്ത് ഭസ്മമാക്കിയത്.

ഡോക്ടര്‍ജി, ഗുരുജി തുടങ്ങിയവരില്‍ നിന്നു പകര്‍ന്നു കിട്ടിയ ഊര്‍ജ്ജവും, സ്വയമാര്‍ജിച്ച തേജസ്സും സ്‌നേഹം കൊടുത്ത് തിരിച്ചു വാങ്ങിയ സ്‌നേഹസാഗരവും അദ്ദേഹത്തെ ‘കേരളത്തിന്റെ ഡോക്ടര്‍ജി’യാക്കി. സ്വയം നേതാവാകാതെ അദ്ദേഹം നിരവധി നേതാക്കളെ സൃഷ്ട്ടിച്ചു. സ്വയം വാഗ്മിയോ ബുദ്ധിജീവിയോ ഗായകനോ കായിക വിദഗ്‌ദ്ധനോ ആകാതെ ആ രംഗങ്ങളില്‍ ഒട്ടേറെ പ്രതിഭാശാലികളെ വളര്‍ത്തി. എന്നിട്ടും ‘ഇതൊന്നും ഞാനല്ല’ എന്ന ഭാവം. ഒരിക്കല്‍ ഈ ലേഖകന്‍ സ്വന്തമായ ചില കഴിവുകേടുകളെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് സംഘപ്രവര്‍ത്തനത്തിന് ആവശ്യം വിവിധമേഖലയിലുള്ള വൈദഗ്ധ്യമല്ല, മറിച്ച് ആദര്‍ശനിഷ്ഠയും അര്‍പ്പണബോധവുമാണ് എന്നാണ്. ”ഒരു നല്ല ബൗദ്ധിക് വേണ്ടി വന്നാല്‍ ഞാന്‍ മാധവ്ജിയെയോ ഹരിയേട്ടനെയോ പരമേശ്വര്‍ജിയെയോ നിയോഗിക്കും. പാട്ട് വേണമെങ്കില്‍ സനല്‍കുമാറോ രാധാകൃഷ്ണ ഭട്ട്ജിയോ ഉണ്ടല്ലോ. ശാരീരിക് കാര്യങ്ങള്‍ക്ക് ഭട്ട്ജിയും സേതുമാധവനും ഉണ്ട്. ബുദ്ധിജീവികളായി നമുക്ക് എത്രയോ പേര്‍ ഉണ്ട്. ഈ ടാലന്റുകളെ കോഓര്‍ഡിനേറ്റ് ചെയ്യല്‍ ആണ് എന്റെ പണി. അത് ഞാന്‍ മോശമില്ലാതെ ചെയ്യുന്നത് കൊണ്ടാണല്ലോ സംഘനേതൃത്വം എന്നെ ഈ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്.”

ഇതില്‍ കൂടുതല്‍ കേരള ഡോക്ടര്‍ജിയെ കുറിച്ച് എന്തു പറയാന്‍ !

Tags: Bhaskar Rao#RSSKeralaKerala's Doctorjiഭാസ്‌കര്‍ റാവു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് കേരളത്തിൽ: സംഘചരിത്രം ആദ്യഭാഗം നാളെ പ്രകാശനം ചെയ്യും

Vicharam

ഭാസ്‌കര്‍ റാവു എന്ന സംഘടനാ മാന്ത്രികന്‍

Varadyam

ഭാസ്‌കര്‍ റാവു എന്നെയാണെന്നെയാണേറ്റമിഷ്ടം

Varadyam

കോട്ടയം ജില്ലയിലെ ചില സംഭവങ്ങള്‍

എറണാകുളം എളമക്കര ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌ക്കര്‍ റാവുജി സ്മൃതിദിനത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു. എന്‍. ശ്യാംമോഹന്‍, എസ്. സുദര്‍ശനന്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെ അധിക്ഷേപിക്കുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

അമ്മയുടെ കാമുകനെ കൊന്ന് മൃതദേഹം കാട്ടിൽ കുഴിച്ചിട്ട് യുവാവ് ; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി; അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതുമഴയിലെ മഴമണം

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.