India

അക്ഷയ് കുമാര്‍ വാക്ക് പാലിച്ചു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരു കോടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഒരു അതിര്‍ത്തി ഗ്രാമത്തിലെ വിദ്യാലയത്തിന് ഒരു കോടിരൂപയുടെ സഹായംനല്‍കി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബന്ദിപ്പോര ജില്ലയിലെ ഗുരേസ് വാലിയിലുള്ള നീരു ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിനാണ് അക്ഷയ് കുമാറിന്റെ സഹായം ലഭിച്ചത്. 2021ല്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് സ്‌കൂളിന് സഹായം നല്‍കുമെന്ന് അക്ഷയ് പറഞ്ഞത്.

അക്ഷയ് കുമാറിന്റെ അച്ഛന്റെ ഓര്‍മാക്കായി ‘ശ്രീ ഹരി ഓം ഭാട്ടിയ എഡ്യൂക്കേഷന്‍ ബ്ലോക്ക്’ എന്നാണ് ഈ പുതിയ കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്. അത്യാധുനിക ക്ലാസ് റൂമുകള്‍, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, അദ്ധ്യാപകര്‍ക്കുള്ള ഓഫീസ് സൗകര്യങ്ങള്‍ എന്നിവയാണ് പുതിയ ബ്ലോക്കില്‍. ഉച്ചഭക്ഷണ പദ്ധതിക്കും അക്ഷയ് സഹായം നല്‍കും. 2021ല്‍
ബിഎസ്എഫിന്റെ ക്ഷണം സ്വീകരിച്ച് നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള ജവാന്മാരെ സന്ദര്‍ശിക്കാനാണ് അക്ഷയ് കുമാര്‍ അവിടെ എത്തിയത്. അന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്തു. തുടര്‍ന്നാണ് സ്‌കൂളിന്റെ വികസനത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

സന്ദര്‍ശന വേളയില്‍ സൈനികര്‍ക്കൊപ്പം അക്ഷയ് കുമാര്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. യുദ്ധസ്മാരകത്തില്‍ അക്ഷയ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു.

 

Recent Posts