
തിരുവനന്തപുരം: 2026 മാര്‍ച്ച് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ട്ണി എന്നിവയ്‌ക്ക് ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന തീയതി ഇന്ന് വൈകിട്ട് നാലു വരെയാണ്.
അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകര്‍ക്ക് ഇന്ന് വരെ സമര്‍പ്പിക്കാം. പ്രഥമാദ്ധ്യാപകര്‍ 23 വൈകിട്ട് 5 നകം ഓണ്‍ലൈനായി വെരിഫിക്കേഷന്‍ നടത്തണം. വിശദവിവരങ്ങള്‍ക്ക്: www.pareekshabhavan.kerala.gov.in ല്‍ ലഭ്യമാണ്.