വൈക്കം: ശിവദ്വിജ സേവാ സമിതി സംസ്ഥാന സമ്മേളനം 24ന് വൈക്കം തെക്കേനടയിലുള്ള ഗായത്രി ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 5.30 ഗണപതി ഹോമവും 9 മണിക്ക് ധ്വജാരോഹണവും നടക്കും. തെക്കേമഠത്തില്‍ പരമേശ്വരന്‍ മൂത്തത്, പടിഞ്ഞാറേടത്ത് ഇല്ലത്ത് പരമേശ്വര ശര്‍മ, കോളശ്ശേരി ഇല്ലത്ത് കെ.ബി.എന്‍. മൂത്തത്, പള്ളിപ്പാട്ടില്ലത്ത് ശ്രീധരന്‍ മൂത്തത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. വനിതാ സംഗമം യുവജന സംഗമം എന്നിവയുംരാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനവും നടക്കും. 12മണിക്ക് നടക്കുന്ന പൊതുസമ്മേളനം വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലിലെ സിഇഒയും ചെയര്‍മാനും ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. കെ. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികളും വൈകീട്ട് 3 മണിക്ക് ധ്വജാവരോഹണവും നടക്കും.












