Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 07:48 am IST
inNew Release

എവർഗ്രീൻ സ്റ്റാർ ‘ റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാർ നായക കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ‘ ചാമ്പ്യൻ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകൻ. ‘ വിഴാ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധായകൻ . മലയാളത്തിൽ ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി ‘ എന്ന സിനിമ നിർമ്മിക്കുന്ന കോമളാ ഹരി പിക്ചേഴ്സിന്റെ നാലാമത്തെ നിർമ്മാണ സംരംഭമാണ് ഈ റഹ്മാൻ ചിത്രം.

നാട്ടിൻ പുറത്തെ ദൈവ വിശ്വാസങ്ങൾ , അവയ്‌ക്ക് ആധാരമായ പഴയ ആചാരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന തമിഴ് സിനിമകൾ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണും സംസ്കാരവുമായി ബന്ധപ്പെട്ട ജീവിത കഥകൾ പല സിനിമകളും ചർച്ചാ വിഷയമാക്കിയിട്ടുമുണ്ട്. എന്നാൽ ആ ജീവിതങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ‘ അമാനുഷ്യ ‘ കഥകൾ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ ‘ നാട്ടാർ ‘ ആചാരത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ‘ നാട്ടാർ മർമ്മ കഥ ‘ യുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ.

നാട്ടാർ മർമ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. അക്കാലത്ത് ‘ അമാനുഷ്യ ‘ സംഭവങ്ങളാൽ ദുരന്തത്തിൽ പെടുന്ന തന്റെ കുടുംബത്തെ രക്ഷിക്കാൻ തീവ്ര ശ്രമം നടത്തുന്ന ജമീന്ദാർ നായക കഥാപാത്രമാണ് റഹ്മാൻ്റേത്.

” ആദ്യം ഈ കഥാപാത്രം ചെയ്യാൻ വിസമ്മതിച്ച റഹ്മാൻ സാർ പിന്നീട് കഥ മുഴുവൻ കേട്ടപ്പോൾ, കഥയുടെയും കഥാപാത്രത്തിന്റെയും വ്യത്യസ്തതയും തനിമയും മനസിലാക്കി കൺവിൻസ് ആവുകയായിരുന്നു. റഹ്മാൻ സാറിന്റെ സിനിമാ പ്രയാണത്തിൽ ഈ സിനിമ വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. ” സംവിധായകൻ ഭാരതി ബാലകുമാരൻ പറഞ്ഞു.

 

1980 കളിൽ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായതിനാൽ ബ്രഹ്മാണ്ട സിനിമയായിട്ടാണ് നിർമ്മിക്കുന്നത്. റഹ്മാനും വിശ്വയും നായകരാവുന്ന ഈ സിനിമയിൽ അനുപമ കുമാർ, രമ്യാ സുരേഷ്, റിഷാ ജേക്കബ്സ്, ‘ ആടുകളം ‘ നരേൻ, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്കർ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കൾ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ഭാനു മുരുകനും , എഡിറ്റിങ് ‘ അമരൻ ‘ ഫെയിം കലൈവാണനും നിർവഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. പി ആർ ഓ ജോൺസൺ. കോമളാ – ഹരി ഭാസ്കരൻ ദമ്പതികളാണ് കോമളാ ഹരി പിക്ചേഴ്സിന്റെ ബാനറിൽ ഈ ബ്രഹ്മാണ്ട ചിത്രം നിർമ്മിക്കുന്നത്.

സി.കെ.അജയ് കുമാർ, പി ആർ ഓ

Tags: tamil movieActor Rahmankomala hari pictures
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

Entertainment

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.