Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 07:23 am IST
inKerala

ആദ്യമായി നിയമസഭയിലേക്ക് എത്തുമ്പോള്‍ ചാത്തന്നൂരിന്റെ ഗോപന്‍ സാറിന് നിറയെ പ്രതീക്ഷകളാണ്. നാല് പതിറ്റാണ്ട് ജനങ്ങള്‍ക്കൊപ്പം നിന്നതിന്റെ അനുഭവങ്ങള്‍…. ഇന്നലെ വരെ പുറത്ത് നിന്ന് പറഞ്ഞതൊക്കെ ഇനി നിര്‍വഹിക്കേണ്ടത് താനാണെന്ന ചുമതലാ ബോധം… ചാത്തന്നൂരിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോടുള്ള കൃതജ്ഞത… നിയമസഭയില്‍ സജീവമായിരിക്കും. ജനങ്ങള്‍ക്കായും നാടിനായും ഇടപെടും. ഇന്നലെ വരെ എല്ലാവരും കൂട്ടംചേര്‍ന്ന് ഒറ്റപ്പെടുത്താന്‍ ശ്രമിച്ച ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന ഉത്തമബോധ്യമുണ്ട്. ദേശവിരുദ്ധമായ ഒരു അജണ്ടയും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്ന ഉറച്ച തീരുമാനവുമുണ്ട്. ഡീലുകളോട് പൊരുതിയാണ് വന്നത്. ജനങ്ങളാണ് പിന്തുണച്ചത്… അത് പ്രവര്‍ത്തനത്തിലും പ്രതിഫലിക്കും.

ബി.ബി. ഗോപകുമാര്‍ പ്രതീക്ഷകള്‍ പങ്കുവച്ചതിങ്ങനെ…
അഞ്ച് കൊല്ലം കൂടുമ്പോള്‍ ജനങ്ങളെ സമീപിക്കുന്ന രീതിയാവില്ല എന്റേത്. നാട്ടുകാര്‍ക്കൊപ്പം എപ്പോഴുമെന്നത് പോലെ തുടരും. എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് ആദ്യ നിയമസഭാ സെഷന്‍ കഴിയുമ്പോള്‍ ആദ്യം പോകണമെന്ന് കരുതുന്നത് ചാത്തന്നൂരിലെ കശുവണ്ടിത്തൊഴിലാളികളുടെ അടുത്തേയ്‌ക്കാണ്. ഇലക്ഷന് മുമ്പും ശേഷവും അവരെ കണ്ടെങ്കിലും ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ അറിയണം. അവര്‍ ആഗ്രഹിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ അവരില്‍ നിന്ന് കേള്‍ക്കണം… കശുവണ്ടിത്തൊഴിലാളികളുടെ വിഷയങ്ങളില്‍ മാത്രമല്ല, എല്ലാ ജനകീയ വിഷയങ്ങളിലും അവരിലേക്ക് നേരിട്ടെത്തി സംവദിക്കുകയും അത് അനുസരിച്ച് നിയമസഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ജനങ്ങളോടും ജനപ്രതിനിധികളോടും എന്നെ ഈ ചുമതല ഏല്പിച്ച പാര്‍ട്ടിയോടും കൂടിയാലോചിച്ചാവും എല്ലാ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോവുക.

ആരോഗ്യത്തിന് മുന്‍ഗണന
കഴിഞ്ഞ നാളുകളിലൊക്കെ ഏറെ ചര്‍ച്ചയായ വിഷയമാണ് പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളജ്. പേരിന് മെഡിക്കല്‍ കോളജാണെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഇപ്പോഴുമില്ല. ഇക്കാര്യത്തില്‍ എംഎല്‍എ എന്ന നിലയില്‍ ആദ്യവട്ട ചര്‍ച്ചകള്‍ മെഡിക്കല്‍ സൂപ്രണ്ടുമായും ആശുപത്രി അധികൃതരുമായും നേരിട്ട് നടത്തിക്കഴിഞ്ഞു. വളരെയധികം രോഗികള്‍ എത്തുന്ന ഇടമാണിത്. പ്രധാനതസ്തികകളില്‍ പോലും ആളില്ലാത്ത അവസ്ഥയുണ്ട്. തസ്തികകളിലെ ഒഴിവ് നികത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. അതിന് നയപരമായ തീരുമാനങ്ങളുണ്ടാകണം. പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ ആവശ്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയ നിവേദനവുമായി ആരോഗ്യമന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് അതിന് പരിഹാരമുണ്ടാക്കും. അത് ഉറച്ച തീരുമാനമാണ്.

വികസനത്തിന് ത്രിതല പദ്ധതി
മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിന് അഞ്ച് വര്‍ഷത്തേക്കുള്ള ഒരു കാര്യപദ്ധതി തയാറാക്കിയിട്ടുണ്ട്. ഏറ്റവും ആദ്യം ചെയ്യേണ്ടത്, ദീര്‍ഘകാലത്തേക്കുള്ളത് എന്നിങ്ങനെ അത് തിരിച്ച് നടപ്പാക്കാനുള്ള പരിശ്രമമാണ് മുന്നിലുള്ളത്. അതിനുവേണ്ടി ത്രിതല പദ്ധതിയെ ആശ്രയിക്കും. ത്രിതലം എന്നത് കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണത്തിലെ എല്ലാ ജനക്ഷേമപദ്ധതികളും എന്റെ നാട്ടിലേക്കെത്തിക്കുക എന്നതാണത്. അതിന് ചെയ്യാവുന്നതെല്ലാം ചെയ്യും.

സാംസ്‌കാരികരംഗത്ത് കുതിപ്പ്
ശ്രീനാരായണഗുരുദേവന്റെ സന്തതസഹചാരിയും കവിയും സാമൂഹ്യ നവോത്ഥാന നായകനുമായ വി. കേശവനാശാന്റെയും മഹാകവി കെ.സി. കേശവപിള്ളയുടെയും സ്മരണ എക്കാലവും നിലനിര്‍ത്തുന്നതിന് വേണ്ട ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാകും. ഇവര്‍ രണ്ട് പേരും ഈ നാടിന്റെ വികാരങ്ങളാണ്. എന്നാല്‍ വേണ്ട രീതിയില്‍ അവരുടെ രചനകളോ പ്രവര്‍ത്തനങ്ങളോ പുതിയ തലമുറയിലേക്ക് എത്തിയിട്ടില്ല. എത്തിക്കുന്നതിന് പരിശ്രമങ്ങളുണ്ടായിട്ടുമില്ല. വിശ്രുത സംഗീതജ്ഞന്‍ പരവൂര്‍ ജി. ദേവരാജന് നിലവില്‍ സ്മാരകവും മറ്റുമുണ്ടെങ്കിലും അത് സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന വിധത്തില്‍ മാറ്റണമെന്ന് കരുതുന്നു. ചാത്തന്നൂര്‍ മറ്റിടങ്ങളില്‍ അറിയപ്പെടേണ്ടത് ഇവരുടെയൊക്കെ പേരിലുമാണ്.

വിനോദസഞ്ചാരികളേ ഇതിലേ…
ടൂറിസം മേഖലയില്‍ കൊല്ലം ജില്ലയ്‌ക്ക് വലിയ പേരുണ്ടെങ്കിലും അതിമനോഹരമായ പരവൂര്‍, ഇത്തിക്കര മേഖലകള്‍ ആ വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഇത്തിക്കരയാറ്റിലെ ദീര്‍ഘമായ കണ്ടല്‍ ഇടനാഴികളും പരവൂര്‍ കായലും തീരദേശറോഡുമൊക്കെ സംരക്ഷിച്ചും നവീകരിച്ചും ലോകത്തെ ഈ മണ്ണിലേക്ക് കൊണ്ടുവരാന്‍ കഴിയും.

സ്വപ്‌നം തുന്നും സ്പിന്നിങ് മില്‍
കേരളത്തിലെ എണ്ണം പറഞ്ഞ സ്പിന്നിങ് മില്ലാണ് ചാത്തന്നൂരില്‍ അടച്ചുപൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്നത്. അത് എല്ലാ സൗകര്യങ്ങളോടെയും സുവര്‍ണകാലത്തിലേക്ക് എത്തണം. തൊഴിലാളികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകണം. ചാത്തന്നൂര്‍ താലൂക്ക് ആസ്ഥാനമാകണം, 196 പട്ടികജാതി ഉന്നതികളാണ് മണ്ഡലത്തിലുള്ളത്. എല്ലാവരുടെയും പരാധീനതകള്‍ മാറണം. ഉന്നതികള്‍ ജീവിതത്തിന്റെ ഉന്നതികളിലേക്ക് പിടിച്ചുകയറണം. തൊഴില്‍, വെള്ളം, പാര്‍പ്പിടം, ഭൂമി… ആവശ്യക്കാര്‍ നിരവധിയാണ്… എല്ലാ ആവശ്യങ്ങള്‍ക്കും അവര്‍ കണ്ടെത്തിയ പരിഹാരമാണ് ഞാനെന്ന ബോധ്യം എനിക്കുണ്ട്. അത് പാലിക്കും.

ബി.ബി. ഗോപകുമാര്‍

ചാത്തന്നൂര്‍ മീനാട് ബാലകൃഷ്ണ മന്ദിരത്തില്‍ പരേതരായ ബാലകൃഷ്ണന്റയും പത്മാവതിയുടേയും മകനായ ഗോപകുമാര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംഎല്‍എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെത്തിയ അദ്ദേഹം കഠിനപ്രയത്നത്തിലൂടെയും അവിശ്രമമായ അധ്വാനത്തിലൂടെയുമാണ് 2026ല്‍ ചരിത്രം കുറിച്ചത്. ഹിന്ദി അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം.

ഭാര്യ എസ്. സീജ. രണ്ട് മക്കളില്‍ മൂത്ത മകന്‍ ഗൗതംകൃഷ്ണ ശങ്കര്‍ ആയൂര്‍വേദ ഡോക്ടറാണ്. ഇളയ മകന്‍ ഗൗരി നന്ദന്‍ കരുനാഗപ്പള്ളി അമൃത ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ ബിടെക് വിദ്യാര്‍ത്ഥിയും. 1995 മുതല്‍ 2000 വരെ ചാത്തന്നൂരില്‍ പഞ്ചായത്ത് മെമ്പറായിരുന്നു. എസ്എന്‍ഡിപി നേതാവ് എന്ന നിലയിലും ബി.ബി. ഗോപകുമാര്‍ ജനകീയനാണ്.

ബിജെപിയുടെ രാഷ്‌ട്രീയസാധ്യതകളുടെ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയത് ബി.ബി. ഗോപകുമാര്‍ എന്ന അദ്ധ്യാപകന്റെ കടന്നുവരവാണ്. ചിട്ടയോടെയുള്ള പ്രവര്‍ത്തനം, വിജയം നേടുമെന്ന ആത്മവിശ്വാസം, പ്രവര്‍ത്തകരുടെ സമര്‍പ്പണം, ജനങ്ങളുടെ പ്രതികരണം എല്ലാം ചാത്തന്നൂരില്‍ താമര വിരിയാന്‍ കാരണമായി.

Tags: kerala assemblyBjp KeralaBB GopakumarChathannur MLA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.