തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ മാസം 23നാണ് യോഗം.
എസ്പി റാങ്ക് മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.പൊലീസ് ആസ്ഥാനത്ത് ആണ് യോഗം നടക്കുക.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമലയേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല യോഗമാണ് ഇത്. യോഗത്തില്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. അതേസമയം മുന്‍ ഡി ജി പി എ ഹേമചന്ദ്രനെ ആഭ്യന്തര മന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിക്കാന്‍ തീരുമാനിച്ചു.
















