
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിൽ കേന്ദ്ര സർക്കാർ നടത്തിയ വിജ്ഞാപന പ്രകാരം തുടക്കത്തിലും ഒടുക്കവും വന്ദേമാതര ഗീതം ആലപിച്ചു. തുടർന്ന് ദേശീയ ഗാനവും ഉപകരണ സംഗീതമായി മുഴക്കി.
വന്ദേമാതരത്തിന്റെ ആറുഖണ്ഡികയും ആലപിച്ചു. വന്ദേമാതരം ആലപിക്കുമ്പോൾ ഗവർണർ ഒപ്പം ആലപിച്ചെങ്കിലും മുഖ്യമന്ത്രി മൗനമായി നിന്നു. എന്നാൽ ജനഗണമനയുടെ ഈണത്തിനൊപ്പം ചുണ്ടനക്കുന്നുണ്ടായിരുന്നു.
വന്ദേമാതരത്തിന്റെ 150 ാം വർഷത്തിൽ ആലാപനം നിർബന്ധമാക്കിയപ്പോൾ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കവും ഒടുക്കവും വന്ദേമാതര വേണമെന്നാണ് ചട്ടം. ചീഫ് സെക്രട്ടറി ജയതിലക് അറിയിച്ചപ്പോൾ ദേശീയ ഗീതത്തിനു പകരം ദേശീയഗാനം എന്നാണ് പ്രഖ്യാപിച്ചത്.