കൊച്ചി: കളമശേരി യാര്‍ഡില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) പുലര്‍ച്ചെ 3.25ന് പുറപ്പെടേണ്ടതിന് പകരം ഒരു മണിക്കൂര്‍ വൈകി 4.25നാണ് സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22628) രാവിലെ 11.35ന് പുറപ്പെടേണ്ടതിന് പകരം 85 മിനിറ്റ് വൈകി ഉച്ചയ്‌ക്ക് ഒരു മണിക്ക് പുറപ്പെടും.
ഇന്നു പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന് (16127) 20 മിനിറ്റും, കാരയ്‌ക്കല്‍-എറണാകുളം ജംഗ്ഷന്‍ എക്‌സ്പ്രസിന് (16187) പത്ത് മിനിറ്റും നിയന്ത്രണം ഏര്‍പ്പെടുത്തും. എറണാകുളം ജങ്ഷന്‍-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് (16305) നാളെ പത്ത് മിനിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ അറിയിച്ചു.











