Kerala

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് ചർച്ചകൾക്കും ഒടുവില്‍ വിഡി സതീശനെ തേടി കേരളത്തിന്റെ ഭരണത്തലവൻ എന്ന പദവി എത്തിയിരിക്കുകയാണ്. എന്നാല്‍ 10 ദിവസങ്ങള്‍ പിന്നിട്ട കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, കെ.സി വേണുഗോപാലിനുവേണ്ടി രംഗത്തെത്തിയ നേതാക്കന്‍മാരും പിന്തുണച്ച എം.എല്‍.എമാരും സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത് കടുത്ത സൈബര്‍ അറ്റാക്കാണ്. അക്കൂട്ടത്തില്‍ ഏറ്റവും ആക്രമണം നേരിടുന്നത് ഷാഫി പറമ്പില്‍ എംപി തന്നെയാണ് . കാലുവാരാൻ നോക്കിയതാണെന്നും , താൻ കെ സി യുടെ ആളാണെന്ന് മനസിലായെന്നുമൊക്കെയാണ് ചിലർ പറയുന്നത്.

ഇന്നലെ വരെ തോളിലേറ്റി നടന്ന ലീഗ് ,ആര്‍.എം.പി. അണികളും ഷാഫിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തുണ്ട്. ജനഹിതം മനസിലാക്കാതെ പ്രവര്‍ത്തിച്ചാല്‍, ഗ്രൂപ്പ് വക്താവായി മാറിയാല്‍ ദു:ഖിക്കേണ്ടിവരുമെന്നാണു മുന്നറിയിപ്പ്. വിഡിയെ ഒറ്റിയാല്‍ ഷാഫിയാണേലും തോല്‍പ്പിക്കും, ഇപ്പോള്‍ വി.ഡിയെ ക്രൂശിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും എന്നിങ്ങനെയാണ് കമന്റുകള്‍. പാര്‍ട്ടി ചിഹ്നങ്ങളും നേതാക്കന്‍മരുടെ ചിത്രങ്ങളും ഡി.പിയാക്കിയ മുഖമുള്ള അക്കൗണ്ടുകളില്‍ നിന്നുതന്നെയാണ് ഭീഷണിയും സ്നേഹോപദേശങ്ങളുമെല്ലാം.

Recent Posts