Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 06:00 am IST
in Cricket

നിലവിലെ സീസണ്‍ ഐപിഎല്‍ ഏറെ കൗതുകകരവും ആവേശകരവുമായാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മത്സരങ്ങള്‍ മുക്കാല്‍ ഭാഗത്തോളം പിന്നിട്ടുകഴിഞ്ഞു. തുടക്കത്തിലേ കണ്ട ഭാവമല്ല ഇപ്പോള്‍. ആകെ മാറിമറിഞ്ഞിരിക്കുന്നു. മാറ്റമില്ലാതെ രണ്ടേ രണ്ട് ടീമുകള്‍ അവര്‍ പുറത്തേക്കുള്ള വഴി കാണുകയും ചെയ്തിരിക്കുന്നു. ഓരോ ടീമിന്റെയും നിജസ്ഥിതിയെ പൊതുവിലൊന്നു വിലയിരുത്താം.

മാറ്റമില്ലാതെ മുംബൈ, ലഖ്‌നൗ
സീസണ്‍ തുടക്കത്തിലേ വമ്പന്‍ പ്രകടനം കാട്ടിയവരെല്ലാം ക്രമേണ താഴേക്കിടിഞ്ഞു. പതിഞ്ഞ താളത്തില്‍ നിന്നവര്‍ മുന്നിലേക്കെത്തി. താഴെ തട്ടില്‍ നിന്ന ചെന്നൈ വരെ മുന്നേറ്റം കുറിച്ച് ഇപ്പോള്‍ അഞ്ചാം സ്ഥാനക്കാരായി നില്‍ക്കുന്നു. പക്ഷെ മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. അഞ്ച് കീരടങ്ങള്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ മുംബൈയ്‌ക്ക് ഇങ്ങനെയൊരു സ്ഥിതി ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഉണര്‍ന്നെണീറ്റ് ചെന്നൈ
സഞ്ജു ഫോമിലേക്കെത്തിയതും ചെന്നൈ വിജയങ്ങള്‍ കൊയ്തു തുടങ്ങിയതും ഒരുമിച്ചാണ്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ ആറ് മത്സരങ്ങള്‍ ജയിച്ച് അഞ്ചാം സ്ഥാനത്താണ്. ആദ്യ മത്സരങ്ങളില്‍ മുംബൈയ്‌ക്കൊപ്പം തോല്‍ക്കാന്‍ മത്സരിക്കുന്ന ടീം ആയിരുന്നു ചെന്നൈ. ടീമിന്റെ എക്കാലത്തെയും സൂപ്പര്‍ താരം എം.എസ്. ധോണി ഇപ്പോഴും രംഗപ്രവേശം ചെയ്തിട്ടില്ല. പക്ഷെ ടീം മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു. പ്ലേ ഓഫിലെത്താനാകും എന്ന പ്രതീക്ഷയില്‍ വരെയെത്തിയിരിക്കുന്നു ടീമിന്റെ മിന്നല്‍ പ്രകടനം.

തുടക്കം മിന്നിച്ച ആര്‍ ആര്‍…
ആദ്യ രണ്ട് ആഴ്‌ച്ച ഐപിഎല്ലില്‍ അത്യുഗ്രന്‍ വിജയങ്ങളോടെ മുന്നിട്ടു നിന്ന ടീം ആണ് രാജസ്ഥാന്‍ റോയല്‍സ്. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി. ചെന്നൈയ്‌ക്ക് തൊട്ടുതാഴെ ആറാം സ്ഥാനത്തെത്തി നില്‍ക്കുന്നു. സഞ്ജുവിന് പകരം ക്യാപ്റ്റനായ റയാന്‍ പരാഗിന് കീഴിലാണ് ടീം കളിച്ചുകൊണ്ടിരിക്കുന്നത്.

കൂപ്പുകുത്തി കൊല്‍ക്കത്ത, ദല്‍ഹി
വലിയ മോശമല്ലാത്ത പ്രകടനത്തോടെയാണ് ദല്‍ഹി കാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നിലകൊണ്ടത് പക്ഷെ പതുക്കെ ടീം വലിയ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ടീമിന്റെ പ്രകടനം ഓരോ മത്സരം പിന്നിടുമ്പോഴും കീഴോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്.

ഇടയ്‌ക്കൊരു ഉയര്‍ച്ച കാട്ടി പഞ്ചാബും ഹൈദരാബാദും
ഇത്തവണത്തെ ഒന്നാം സ്ഥാനത്ത് പല ടീമുകളും മാറിമാറി വന്നു. അതില്‍ രാജസ്ഥാന്‍ റോയല്‍സിന് പുറമെ പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും വരെ വന്നിരുന്നു. പക്ഷെ അതുപോലെ തന്നെ താഴേക്ക് പതിക്കുകയും ചെയ്തു. നിലവില്‍ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് കിങ്‌സ് നാലാമതും.

സ്ഥിരതയോടെ ആര്‍സിബി
തുടക്കം മുതല്‍ ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ച്ചവച്ചുവരുന്ന ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ്. മിന്നായം പോലെ ഇടയ്‌ക്കെപ്പോഴോ ഒന്നാമതെത്തി. പക്ഷെ രണ്ടോ മൂന്നോ അതിന്റെ താഴേക്ക് പോയിട്ടില്ല. അത്രത്തോളം മികവോടെ ടീമിന്റെ പ്രകടന മികവ് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

പതിഞ്ഞ താളത്തില്‍ തുടങ്ങി ഗുജറാത്ത്
പതുക്കെ പിടിച്ചുകയറുന്ന പോലെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം വരെ മുന്നേറിയത്. നിലവില്‍ 12 മത്സരങ്ങളില്‍ എട്ടെണ്ണവും ജയിച്ച് ഒന്നാം സ്ഥാനത്ത് തുടര്‍ന്നവുരുന്നു. ആകെ 70 ലീഗ് മത്സരങ്ങളാണുള്ളത്. അതില്‍ 57 എണ്ണം ആണ് ഇതുവരെ പൂര്‍ത്തിയായത്.

Tags: Indian Premier League (IPL) 2026IPL Teams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

Cricket

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.