Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ന് ദേശീയ സാങ്കേതിക ദിനം: ആണവ ശക്തിയില്‍ നിന്ന് ആഗോള സാങ്കേതിക ശക്തിയിലേക്ക്

ശ്രീപ്രസാദ് എം. കുട്ടന്‍ by ശ്രീപ്രസാദ് എം. കുട്ടന്‍
May 11, 2026, 07:59 am IST
in Article

1998 മേയ് 11ന് ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ ഭാരത പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഒരു പ്രസ്സ് മീറ്റ് വിളിക്കുകയും കേന്ദ്രമന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകന്‍ പ്രമോദ് മഹാജനോടൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണുകയും ചെയ്തു. അവിടെ കൂടിയ മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല, അവരിലൂടെ മുഴുവന്‍ ലോകത്തിന്റെയും ശ്രദ്ധ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ലോകത്തെ അതിശയിപ്പിച്ച പ്രഖ്യാപനം നടത്തി.

‘ഭാരതം ഇപ്പോള്‍ ആണവായുധശേഷിയുള്ള രാഷ്‌ട്രമാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഭാരത ജനതയുടെ ആത്മവിശ്വാസത്തെ പുതിയ ഉയരത്തിലെത്തിച്ചു. ‘ഓപ്പറേഷന്‍ ശക്തി’ എന്ന രഹസ്യനാമത്തില്‍ നടത്തിയ മൂന്ന് ന്യൂക്ലിയര്‍ പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തോട് പങ്ക് വെയ്‌ക്കുകയും ആ പരീക്ഷണത്തിന്റെ ഭാഗമായ മുഴുവന്‍ ശാസ്ത്രജ്ഞരേയും സാങ്കേതിക വിദഗ്ധരെയും അഭിനന്ദിക്കുകയും ചെയ്തു. പൊഖ്റാന്‍ പരീക്ഷണത്തിന് ശേഷം അടല്‍ ബിഹാരി വാജ്പേയി നടത്തിയ പ്രസംഗം ഭാരത ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളിലൊന്നാണ്. ശാസ്ത്രസാങ്കേതികവിദ്യയില്‍ ആഗോളശക്തി എന്ന് അഹങ്കരിച്ചിരുന്ന അമേരിക്കയ്‌ക്കും മറ്റ് യൂറോപ്യന്‍ ശക്തികള്‍ക്കും വിശ്വസിക്കാനാകാത്ത ഒരു വാര്‍ത്തയും അവരുടെ ചാരശൃംഖലകള്‍ക്ക് നെറുകയില്‍ ലഭിച്ചൊരു പ്രഹരവുമായിരുന്നു അതീവ രഹസ്യമായി, എന്നാല്‍ ഏറ്റവും കൃത്യതയോടെയും വിജയകരമായും ഭാരതം പൂര്‍ത്തിയാക്കിയ ഓപ്പറേഷന്‍ ശക്തി. ലോകത്തിലെ ശക്തരായ രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ നിലനിന്നിട്ടും ഭാരതം സ്വന്തം സുരക്ഷയ്‌ക്കും സ്വാഭിമാനത്തിനും മുന്‍തൂക്കം നല്‍കി മുന്നേറി.

ആ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഭാരതത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ അതുകൊണ്ട് ഭാരതം പിന്മാറിയില്ല. മറിച്ച് സ്വയംപര്യാപ്ത സാങ്കേതിക വികസനത്തിലേക്ക് കൂടുതല്‍ ശക്തമായി നീങ്ങി. ഡോ. ആര്‍. ചിദംബരം, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, ഡോ. അനില്‍ കകോദ്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുങ്ങിയ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ സംഘം തികഞ്ഞ അര്‍പ്പണബോധത്തോടെയും സമയബന്ധിതമായ ചട്ടക്കൂടിനുള്ളില്‍ തികച്ചും രഹസ്യാത്മകമായി ചെയ്തുതീര്‍ക്കേണ്ട ഈ ഒരു പ്രവര്‍ത്തിയെ അതിമനോഹരമായി ലക്ഷ്യത്തിലേക്ക് എത്തിച്ചു. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും പ്രചോദനമാകാവുന്ന ഒരു സംഘപ്രവര്‍ത്തനമായിരുന്നു അത്. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലെ വളര്‍ച്ചയുടെ ഒരു നാഴികക്കല്ലായി മാറിയ, ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി എല്ലാവര്‍ഷവും മെയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നു.

ഭാരതത്തിലെ സാങ്കേതിക പുരോഗതിയുടെ പുതിയ കാലഘട്ടം

സ്വയംപര്യാപ്തമായ ഒരു ഭാരതത്തിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമായ ഓപ്പറേഷന്‍ ശക്തിയുടെ പൂര്‍ത്തീകരണത്തിനുശേഷം ഭാരതത്തിലുടനീളം ‘സ്വദേശി സാങ്കേതികവിദ്യ’ എന്ന ആശയം ശക്തിപ്രാപിക്കാന്‍ തുടങ്ങി. പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഭാരതം ആഭ്യന്തര ഗവേഷണത്തിനും വികസനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കി. ഈ സാങ്കേതിക മുന്നേറ്റത്തിന് നായകത്വം നല്‍കിയവരില്‍ പ്രഥമസ്ഥാനത്തുള്ള ഡോ. കലാം, അദ്ദേഹത്തിന്റെ ‘വിഷന്‍ 2020’ല്‍ സാങ്കേതികവിദ്യകളുടെ സ്വയംപര്യാപ്തതയും സ്വദേശിവല്‍ക്കരണവും വളരെ പ്രാധാന്യത്തോടെ മുന്നോട്ടുവച്ചു.

ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാനുള്ള സമഗ്ര സാങ്കേതികസാമൂഹിക ദൗത്യമായിരുന്നു അത്. ഭാരതത്തിന്റെ ജനശക്തി, ശാസ്ത്ര സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കാര്‍ഷികം, വ്യവസായം, ആരോഗ്യരംഗം, പ്രതിരോധം എന്നിവയെ ഏകോപിപ്പിച്ച് ഭാരതത്തെ ലോകത്തിലെ മുന്നേറ്റ രാജ്യങ്ങളുടെ നിരയില്‍ എത്തിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ‘സാങ്കേതികവിദ്യ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉപയോഗിക്കപ്പെടണം’ എന്ന ആശയം തന്നെയാണ് ഈ ദര്‍ശനത്തിന്റെ അടിസ്ഥാനം.

ഗതിവേഗം ആര്‍ജിച്ച ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖല

2014ല്‍ ഭാരതത്തിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ സംഭവിച്ച രാഷ്‌ട്രീയപരമായ ഭരണമാറ്റത്തോടെ ഭാരതത്തിലുടനീളം ദൃശ്യമായ പുതിയൊരു ഉണര്‍വിന്റെയും പുരോഗതിയിലേക്കുള്ള യാത്രയുടെയും അലകള്‍ ശാസ്ത്ര സാങ്കേതിക രംഗത്തും പതിയെ ദൃശ്യമാവാന്‍ തുടങ്ങി. ഭാരത ജനതയുടെ പുരോഗതിക്ക് സാങ്കേതികവിദ്യയുടെ പൂര്‍ണ്ണരൂപത്തിലുള്ള ഉപയോഗം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവില്‍ കേന്ദ്ര ഭരണകൂടം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളും അതിനു പുറകിലെ സാങ്കേതിക വിദഗ്ധരുടെ കഴിവിന്റെ പൂര്‍ണ്ണ സമര്‍പ്പണവും ഇന്ന് നമുക്ക് കാണാന്‍ കഴിയും.

‘ഡിജിറ്റല്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ തുടങ്ങിയ പദ്ധതികള്‍ രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയ്‌ക്ക് വലിയ അടിത്തറയായി. ഗ്രാമങ്ങളില്‍ വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപിച്ചു. ഭരണസംവിധാനവും ബാങ്കിങ് സംവിധാനവും കൂടുതല്‍ ഡിജിറ്റലായി മാറി. യുപിഐ പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇടപാട് രാജ്യങ്ങളിലൊന്നാക്കി മാറ്റി.

ബഹിരാകാശ രംഗത്തും രാജ്യം ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചു. ഇസ്രോ വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാന്‍3 ദൗത്യം ഭാരതത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ആദ്യ രാജ്യമായി ഉയര്‍ത്തി. ആദിത്യ എല്‍ 1 ദൗത്യം സൂര്യനെ പഠിക്കുന്ന ഭാരതത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യമായി ചരിത്രം സൃഷ്ടിച്ചു. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ രാജ്യം ലോകശ്രദ്ധ നേടി. ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ നയരേഖ 2047 വരെയുള്ള പടിപടിയായുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഗഗന്‍യാന്‍, ഭാരതത്തിന്റെ സ്വന്തം അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രം, ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ദൗത്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രതിരോധ സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഭാരതം തദ്ദേശീയ യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. ‘തേജസ്’ യുദ്ധവിമാനം, ‘അഗ്നി’, ‘ബ്രഹ്‌മോസ്’ മിസൈലുകള്‍ എന്നിവ രാജ്യത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിച്ചു.

ആരോഗ്യമേഖലയിലെ സാങ്കേതികവിദ്യാ വിപ്ലവം

2014ന് ശേഷം രാജ്യത്തെ മെഡിക്കല്‍ ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം അതിവേഗത്തില്‍ വളര്‍ന്നു. കോവിഡ് മഹാമാരിക്കാലത്ത് ഭാരതം വികസിപ്പിച്ച കൊവിന്‍ പ്ലാറ്റ്ഫോം ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വാക്സിനേഷന്‍ സംവിധാനമായി മാറി. ടെലിമെഡിസിന്‍ രംഗത്ത് ലടമിഷലല്മിശ പോലുള്ള പ്ലാറ്റ്ഫോമുകള്‍ വഴി ഗ്രാമപ്രദേശങ്ങളിലെ രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായി. എഐ അധിഷ്ഠിത ഡയഗ്നോസ്റ്റിക് സംവിധാനങ്ങള്‍ കാന്‍സര്‍, കണ്ണ് രോഗങ്ങള്‍ എന്നിവയുടെ പ്രാരംഭ നിര്‍ണയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു.

ആണവോര്‍ജത്തിന്റെ സ്വയംപര്യാപ്തതയിലേക്ക്

രാജ്യത്തിന്റെ ശുദ്ധഊര്‍ജ ആവശ്യകത നിറവേറ്റുന്നതിനായി ഭാരതം ആണവോര്‍ജ്ജ മേഖലയെ തന്ത്രപ്രധാനമായി മാറ്റിയിരിക്കുന്നു. PHWR (PressurisedHeavy Water Reactor ) സാങ്കേതികവിദ്യയില്‍ ഭാരതം സ്വയംപര്യാപ്തത കൈവരിക്കുകയും 700 മെഗാവാട്ട് ശേഷിയുള്ള റിയാക്ടറുകള്‍ വികസിപ്പിക്കുകയും ചെയ്തു. ഗുജറാത്തിലെ കാക്രാപാര്‍ യൂണിറ്റ്3 ഇതിന്റെ ഉദാഹരണമാണ്. തോറിയം ഉപയോഗിച്ചുള്ള ഊര്‍ജ ഉല്‍പ്പാദനത്തിനായി PFBR (Prototype Fast Breeder Reactor) ഗവേഷണങ്ങളും പുരോഗമിക്കുന്നു. 2070ഓടെ ‘Net Zero’ ലക്ഷ്യം കൈവരിക്കാന്‍ ആണവോര്‍ജ്ജം വലിയ പങ്ക് വഹിക്കും.

ദേശീയ സാങ്കേതികവിദ്യാ ദിവസത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം, സാങ്കേതിക പുരോഗതി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടണം എന്ന നൈതികമായ ആശയമാണ് മുന്നോട്ടുവെക്കുന്നത്. ന്യൂദല്‍ഹിയില്‍ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഭാരതം ഈ നിലപാട് വ്യക്തമാക്കി. നിര്‍മിത ബുദ്ധി മനുഷ്യകേന്ദ്രിതവും സുരക്ഷിതവുമായിരിക്കണം എന്ന ‘New Delhi Declaration on AI’ ഇതിന്റെ ഭാഗമാണ്.

ദേശീയ സാങ്കേതിക ദിനം ഭാരതത്തിന്റെ ശാസ്ത്രീയ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. പൊഖ്റാന്‍ മരുഭൂമിയില്‍ നിന്നാരംഭിച്ച ആ ജ്വാല ഇന്ന് ചന്ദ്രനിലേക്കും ഡിജിറ്റല്‍ ലോകത്തിലേക്കും വ്യാപിച്ചിരിക്കുന്നു. ‘ശാസ്ത്രവും സാങ്കേതികവിദ്യയും ഒരു രാഷ്‌ട്രത്തിന്റെ ഭാവിയെ മാറ്റിമറിക്കുന്ന ഏറ്റവും വലിയ ശക്തിയാണ്’ എന്ന തിരിച്ചറിവോടെ ഭാരതം മുന്നേറുന്നു.

Tags: Atma Nirbhar Bharat ProjectNational Technology dayPHWR (PressurisedHeavy Water Reactor )New Delhi Declaration on AIScience and Technology Sector
ശ്രീപ്രസാദ് എം. കുട്ടന്‍
ശ്രീപ്രസാദ് എം. കുട്ടന്‍
വിജ്ഞാന ഭാരതി പശ്ചിമ ക്ഷേത്രം ക്ഷേത്രീയ സംഘടനാ സെക്രട്ടറിയാണ് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Main Article

ഭാരതത്തിന്റെ സെമികണ്ടക്ടര്‍ വിപ്ലവം

India

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

India

ബിഎസ്എന്‍എല്‍ വന്‍ കുതിപ്പിലേക്ക്; 50,000 സ്ഥലങ്ങളില്‍ 4 ജി ഒരുക്കി

India

തന്ത്രപ്രധാനമായ സ്വാതന്ത്ര്യം കൈവരിക്കുന്നതിന് പ്രതിരോധരംഗത്ത് ആത്മനിർഭാരതത്തിന്റെ ശ്രമം നിർണായകമാണ് : ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് 

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.