Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വെങ്കിടേശ ഭജനാവലിയുടെ വിശ്വനാഥം

സൂര്യ രഞ്ജിത് by സൂര്യ രഞ്ജിത്
May 10, 2026, 12:25 pm IST
in Varadyam
കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്‍ത്ഥ വിശ്വനാഥ പ്രഭുവിനെ ആദരിക്കുന്നു

കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്‍ത്ഥ വിശ്വനാഥ പ്രഭുവിനെ ആദരിക്കുന്നു

ഭജനകള്‍ തരംഗം സൃഷ്ടിക്കുന്ന ഈ കാലത്ത് വിസ്മയം സൃഷ്ടിക്കുകയാണ് ഒരു ഭജന പുസ്തകം. ശ്രീ വെങ്കിടാചലപതിയോടുള്ള ഭക്തി ഒരു രാഗതീര്‍ഥമായി ഒഴുകിപ്പടര്‍ന്ന ‘ശ്രീ വെങ്കടേശ സേവാ പദ്ധതി സ്തോത്ര ഭജന രത്നമാല’ എന്ന പുസ്തകം ആറര പതിറ്റാണ്ട് പിന്നിട്ട് ഒന്‍പതാം പതിപ്പിലേക്കെത്തിയിരിക്കുകയാണ്. ഗൗഡ സാരസ്വത സമുദായാംഗങ്ങളുടെ വീടുകളെ ഭക്തിസാന്ദ്രമാക്കുന്ന ഈ ഭജനാവലിയുടെ രചയിതാവ് എറണാകുളം ടിഡി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വി. വിശ്വനാഥ പ്രഭുവാണ്. ഈ ഭജനമാല തലമുറകളെ ഭക്തിയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന കാഴ്ചയുടെ നിര്‍വൃതിയിലാണ് 87 കാരനായ വിശ്വനാഥ പ്രഭു.

കൊച്ചിയുടെ ചരിത്രത്തിനൊപ്പം ഇഴചേര്‍ന്നു കിടക്കുന്നതാണ് ഗൗഡ സാരസ്വത ബ്രാഹ്‌മണരുടെയും ചരിത്രം. അതില്‍ തന്നെ തിരുമല ദേവസ്വം ക്ഷേത്രമെന്ന ടിഡി ക്ഷേത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. എറണാകുളം ബ്രോഡ്‌വേയില്‍ വ്യാപാരം നടത്തിയിരുന്ന വെങ്കിടേശ പ്രഭു സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ക്ഷേത്രകാര്യങ്ങളിലും സജീവമായിരുന്നു. ഇദ്ദേഹത്തിന്റെ മകനായ വിശ്വനാഥ പ്രഭു പഠനകാലത്ത് തന്നെ തിരുപ്പതി വെങ്കിടാചലപതിയുടെ വലിയ ഭക്തനായി മാറി. ടിഡി ക്ഷേത്രത്തിലെ ഭക്തിമയമായ അന്തരീക്ഷമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. പഠനത്തിനൊപ്പം ക്ഷേത്രത്തിലെ ഭജനകളിലും സേവന പ്രവര്‍ത്തനങ്ങളിലുമെല്ലാം അദ്ദേഹം സജീവമായി. 1950 ല്‍ ശ്രീഹരിദാസ ഭജന മണ്ഡലി സ്ഥാപിച്ചപ്പോള്‍ അതിലെ സ്ഥാപക അംഗവുമായി വിശ്വനാഥ പ്രഭു.

ടിഡി ക്ഷേത്രത്തില്‍ ചൊല്ലിയിരുന്ന സ്ത്രോത്രങ്ങളും ഭജനകളുമെല്ലാം അതീവ താത്പ്പര്യത്തോടെ എഴുതിയെടുത്ത് സൂക്ഷിക്കുന്ന സ്വഭാവം കുട്ടിയായ വിശ്വനാഥ പ്രഭുവിനുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തും ഹരിദാസ ഭജന മണ്ഡലി ഉപദേഷ്ടാവുമായിരുന്ന ഹോസ്ദുര്‍ഗ് ദേവരേശ ഭണ്ഡാരി പാടിയിരുന്ന മറാഠി ഭജനകളും വിശ്വനാഥ പ്രഭു എഴുതി സൂക്ഷിച്ചു. ഇവയെല്ലാം പുസ്തക രൂപത്തില്‍ ഇറക്കിയാല്‍ നന്നാവുമെന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിച്ചത് ഭജനമണ്ഡലിയുടെ സെക്രട്ടറിയായ ബാലാജി രാമ ഷേണായിയാണ്. അങ്ങനെ 1962 ല്‍ ഭജനമാലയുടെ ഒന്നാം പതിപ്പ് പുറത്തിറങ്ങി. മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ഭജന സംഘങ്ങളും ക്ഷണം സ്വീകരിച്ച് ടിഡി ക്ഷേത്രത്തിലെത്തി ഭജനകള്‍ അവതരിപ്പിക്കുമായിരുന്നു. അവര്‍ പാടിയിരുന്ന മറാഠി, ഹിന്ദി, കന്നട ഭക്തി ഗാനങ്ങളും അദ്ദേഹം ഭജന മാലികയില്‍ ഉള്‍പ്പെടുത്തി. ഭക്തി ഗാനങ്ങളും അഭംഗങ്ങളും കൂടാതെ സഹസ്രനാമങ്ങള്‍, അഷ്ടകങ്ങള്‍, നാമാവലികള്‍, സ്തുതികള്‍ മുതലായവയും ചേര്‍ത്തുകൊണ്ടായിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചത്.

ആലുംകടവിലെ കച്ചവടം

ഇതിനിടെ 1957ല്‍ അച്ഛന്‍ മരിച്ചതോടെ ബ്രോഡ്‌വേയിലെ കട വിശ്വനാഥ പ്രഭുവും സഹോദരന്‍മാരും ചേര്‍ന്ന് ഏറ്റെടുത്തു. അവിടെ കാല്‍ നൂറ്റാണ്ടു മുന്‍പ് വലിയ ആല്‍മരം നിലകൊണ്ടിരുന്ന ഒരു കടവുണ്ടായിരുന്നു. ആലപ്പുഴ മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ദേശങ്ങളില്‍ നിന്ന് വഞ്ചിയിലും ബോട്ടുകളിലുമെല്ലാം ആളുകളെത്തുന്ന വ്യാപാര കേന്ദ്രമായി ഇവിടം മാറി. ആലുംകടവ് എന്ന പേരില്‍ ഈ വ്യാപാര കേന്ദ്രം പ്രശസ്തമായി. എല്ലാ സാധനങ്ങളും കിട്ടുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റായി വെങ്കിടേശ പ്രഭുവിന്റെയും മക്കളുടെയും കട. സൈക്കിളുകള്‍ മുതല്‍ റാന്തല്‍ വിളക്ക് വരെ, പാത്രങ്ങള്‍ മുതല്‍ മൗത്ത് ഓര്‍ഗണുകള്‍ വരെ വിദേശ ഉല്‍പ്പന്നങ്ങളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുമെല്ലാം ഇവിടെ ലഭിച്ചു. ടിഡി ക്ഷേത്രത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ 2006 വരെ, 105 വര്‍ഷം ഈ സ്ഥാപനം പ്രവര്‍ത്തിച്ചു.

സംഘപ്രസ്ഥാനങ്ങളുമായും വിശ്വനാഥപ്രഭുവിന് ഏറെ അടുപ്പമുണ്ടായിരുന്നു. പി. പരമേശ്വരന്‍, ധനഞ്ജയ ഷേണായി, കെ. ഭാസ്‌കര്‍ റാവു, കെ.ജി. മാരാര്‍ തുടങ്ങിയവരെല്ലാം കടയില്‍ വന്നിരുന്നത് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 50 വര്‍ഷമായി ജന്മഭൂമി വരിക്കാരനാണ്. കച്ചവടത്തില്‍ സജീവമായെങ്കിലും വെങ്കിടാചലപതിയോടുള്ള ഭക്തി കൂടുതല്‍ മുറുകെപ്പിടിച്ചായിരുന്നു വിശ്വനാഥ പ്രഭുവിന്റെ ജീവിതം. ഒരു വ്യാപാരിയെന്ന നിലയിലല്ല, ഭജനക്കാരന്‍ എന്ന് അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചതും. ‘ശ്രീ വെങ്കടേശ സേവാ പദ്ധതി സ്തോത്ര ഭജന രത്നമാല’യുടെ ഓരോ പതിപ്പിലും കൂടുതല്‍ ഭജനകളും സ്ത്രോത്രങ്ങളുമെല്ലാമുള്‍പ്പെടുത്തി അദ്ദേഹം പരിഷ്‌കരിച്ചുപോന്നു. വെങ്കിടാചലപതിയുടെ ഭക്തര്‍ ഈ ഭജനമാലികയെ ഭക്തി പുരസരം ഏറ്റെടുത്തു. കേരളത്തിലെ 32 തിരുമല ക്ഷേത്രങ്ങളിലെ ഭജനമണ്ഡലികള്‍ ഈ ഗീതങ്ങള്‍ പാടുന്നു. മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ദല്‍ഹി എന്നിവിടങ്ങളിലും ഭാരതത്തിന് പുറത്ത് ദുബായ്, അമേരിക്ക, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഗൗഡ സാരസ്വത സമൂഹത്തിനിടയില്‍ പ്രചുരപ്രചാരം നേടാന്‍ പുസ്തകത്തിന് സാധിച്ചു.

ഗുരുക്കന്മാരുടെ അനുഗ്രഹം

1975ല്‍ പുസ്തകത്തിന്റെ കോപ്പികള്‍ ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ കൈവശമെത്തിക്കാന്‍ വിശ്വനാഥ പ്രഭുവിന് ഭാഗ്യമുണ്ടായി. ഭജന പാടുന്നത് മാത്രമല്ല ഇപ്രകാരം പുസ്തക രൂപത്തില്‍ അച്ചടിക്കുന്നതും ഒരു പുണ്യകര്‍മ്മമാണെന്ന് അദ്ദേഹം അനുഗ്രഹിച്ചു. ഹരിദാസ ഭജന മണ്ഡലിയുടെ 75 -ാം വാര്‍ഷികം കഴിഞ്ഞവര്‍ഷം ആഘോഷിച്ചതോടനുബന്ധിച്ച് പ്രശസ്തിപത്രവും സമ്മാനങ്ങളും ധര്‍മഗുരു സംയമീന്ദ്ര സ്വാമികളില്‍ നിന്ന് ഏറ്റുവാങ്ങാനും വിശ്വനാഥ പ്രഭുവിന് ഭാഗ്യമുണ്ടായി. പ്രശസ്ത മറാഠ ഭജന-അഭംഗ പണ്ഡിതനായ അജിത് കുമാര്‍ കഡ്കഡെയും വിശ്വനാഥ പ്രഭുവിന്റെ ഉദ്യമത്തെ ഹൃദയപൂര്‍വം അഭിനന്ദിച്ചിരുന്നു. ഇനിയുള്ള കാലവും ഭജനയിലലിഞ്ഞ് ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

 

Tags: viswanadha prabhuശ്രീ വെങ്കടേശ സേവാ പദ്ധതി സ്തോത്ര ഭജന രത്നമാലവി. വിശ്വനാഥ പ്രഭു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.