
തിരുവനന്തപുരം: ആറ്റിങ്ങൽ കടുവയിൽ മഹാഗണപതി ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ വൻ കവർച്ച. നാല് കാണിക്ക വഞ്ചികൾ കവർന്നു. ശ്രീകോവിലിനു മുന്നിലുള്ള കാണിക്ക വഞ്ചികളാണ് കവർന്നത്. പിന്നാലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആരാണ് മോഷണം നടത്തിയതെന്നുള്ളത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.
അതേസമയം, കഴിഞ്ഞാഴ്ച തൃശൂർ ഗുരുവായൂർ തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച നടന്നിരുന്നു. ക്ഷേത്ര ഓഫീസിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏഴ് പവനിലധികം വരുന്ന തിരുവാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ദേവിയുടെ ചാർത്തുന്ന മൂന്ന് മാലകൾ, അയ്യപ്പസ്വാമിയുടെ മണിപ്പൊട്ടുകൾ, ഭക്തർ വഴിപാടായി നൽകിയ താലികൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ഓഫീസിന്റെ വാതിലിലെ ടവർ ബോൾട്ടും സ്ട്രോങ്ങ് റൂമിന്റെ ഷട്ടറും തകർത്താണ് പ്രതികൾ ലോക്കറിൽ നിന്ന് മോഷണം നടത്തിയത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്.