കൊച്ചി: നടനും ബിഗ്‌ബോസ് താരവുമായ ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ കോടതി തള്ളി.കോഴിക്കോട് കോടതിയില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്നാണ് സ്ത്രീയുടെ പരാതി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. കൊച്ചി സ്വദേശിനിയാണ് പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്.
2024 മുതല്‍ ഷിയാസ് കരീം ലൈംഗിക ചൂഷണം നടത്തുന്നുവെന്നാണ് പരാതി. നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പരാതിയിലുണ്ട്.
















