തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഉണ്ടായ വമ്പൻ കുതിപ്പിന് പിന്നാലെ വൈകീട്ട് 600 രൂപയുടെ വർദ്ധനവ് കൂടി പ്രകടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ നിരക്ക് വർദ്ധന. വിപണിയിൽ ഒറ്റയടിക്ക് വലിയ വർദ്ധനവ് ഉണ്ടായതോടെ ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ. ഇന്നത്തെ വർദ്ധനവോടെ സ്വർണ്ണവില വീണ്ടും 1.11 ലക്ഷം രൂപ എന്ന പരിധി പിന്നിട്ടു.
മെയ് ഒന്നിന് രേഖപ്പെടുത്തിയ 1,11,720 രൂപ എന്ന റെക്കോർഡ് നിരക്കിന് ശേഷമുള്ള ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ഗ്രാമിന് 13,975 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ രാഷ്‌ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ പിരിമുറുക്കവുമാണ് വില വർദ്ധനവിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.











