പാലക്കാട്: ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചു.
ചൂട് കനത്തതോടെയാണ് ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്.തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതി നല്‍കി.
ഈ ഉത്തരവ് പിന്‍വലിച്ചതായാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ കുറഞ്ഞ താപനിലയും യു വി ഇന്‍ഡക്സും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. ഇനിമുതല്‍ ഫിസിക്കല്‍ ക്ലാസുകള്‍ ആയിരിക്കും ഉണ്ടാകുക.















